'എന്നെ കൊല്ലുക, കുട്ടികളെ ഒഴിവാക്കുക''; സൈനീകരോട് കെഞ്ചി സിസ്റ്റര്‍ ആൻ റോസ് നു തൗങ്

First Published Mar 10, 2021, 11:36 AM IST

2020 ജനുവരി 31 നാണ് നിയന്ത്രിതമെങ്കിലും തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ പാര്‍ലമെന്‍റേറിയന്മാരെ അറസ്റ്റ് ചെയ്തുകൊണ്ട് മ്യാന്മാര്‍ സൈന്യം അധികാരം പിടിച്ചെടുക്കുന്നത്. ഫെബ്രുവരി ഒന്നോടെ മ്യാന്മാര്‍ സൈനീക ഭരണത്തിന്‍ കീഴിലായതായി വീണ്ടും വാര്‍ത്തകളെത്തി. ഏതാണ്ട് പത്ത് വര്‍ഷത്തെ സൈനീക നിയന്ത്രണത്തിലുള്ള ജനാധിപത്യ വ്യവസ്ഥയ്ക്ക് ഇതോടെ അന്ത്യമായി. ഫെബ്രുവരി ഒന്ന് മുതല്‍ മ്യന്മാര്‍മാര്‍ ജനത സൈന്യത്തിന്‍റെ നടപടിക്കെതിരെ രാജ്യമൊട്ടുക്കും സമരത്തിലാണ്.  മാർച്ച് 4 ലെ കണക്കനുസരിച്ച് 1,700 പേരെ സൈന്യം കസ്റ്റഡിയിലെടുത്തു. അട്ടിമറിയുമായി ബന്ധപ്പെട്ട സൈനീക നടപടികളില്‍ ഇതുവരെയായി സ്ത്രീകളും കുട്ടികലും അടക്കം 54 പേര്‍ മരിച്ചു. 

ഒരേ സമയം മ്യാന്മാറിലെ പ്രക്ഷോഭകര്‍ക്ക് ശക്തിപകര്‍ന്നതും അതേ സമയം ലോകമൊട്ടുക്കുമുള്ള സമാധാനകാംഷികള്‍ക്ക് പ്രചോദനമാകുന്നതുമായ ഒരു ചിത്രം ഇന്നലെ മ്യാന്മാരില്‍ നിന്നും ലോകമൊട്ടുക്കും സഞ്ചരിച്ചു.
undefined
വടക്കന്‍ മ്യാന്മാറിലെ മൈറ്റ്കിനയില്‍ പ്രക്ഷോഭകരെ നേരിടാനെത്തിയ മ്യാന്മാര്‍ സൈനീകരെ മുട്ടുകുത്തി കൈയുയര്‍ത്തി തടയുന്ന കന്യാസ്ത്രീയുടെ ചിത്രം. "കുട്ടികളെ ഒഴിവാക്കി തന്നെ കൊന്നോളാന്‍" അവര്‍ പാഞ്ഞടുത്ത സൈനീകരോട് സിസ്റ്റർ ആൻ റോസ് നു തൗങ് മുട്ടുകുത്തി അപേക്ഷിച്ചു.
undefined
undefined
ഒടുവില്‍ സൈനികോദ്ദ്യോഗസ്ഥര്‍ സിസ്റ്റർ ആൻ റോസ് നു തൗങിന് മുന്നില്‍ മുട്ടുകുത്തി, കൈകൂപ്പി പിരിഞ്ഞ് പോകാന്‍ ആവശ്യപ്പെട്ടു. സിസ്റ്റർ ആൻ റോസ് നു തൗങും സൈനീകരും തമ്മിലുള്ള സംഭാഷണത്തിന്‍റെ വീഡിയോ ഇതോടെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചു.
undefined
45 കാരിയായ സിസ്റ്റർ ആൻ റോസ് നു തൗങിന്‍റെ നടപടി രാജ്യാന്തര തലത്തില്‍ തന്നെ പ്രശംസിക്കപ്പെട്ടു. ഇതോടെ രാജ്യാന്തരതലത്തില്‍ ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ മ്യാന്മാറിന് മേല്‍ സമ്മര്‍ദ്ദമേറും.
undefined
undefined
"ഞാൻ മുട്ടുകുത്തി... കുട്ടികളെ വെടിവച്ച് കൊല്ലരുതെന്നും പകരം എന്നെ വെടിവച്ച് കൊല്ലണമെന്നും" ഞാന്‍ അവരോട് പറഞ്ഞു. "കുട്ടികളെ അറസ്റ്റ് ചെയ്യാനായിട്ടെത്തിയതായിരുന്നു സൈന്യം. അവര്‍ ഏറെ ഭയന്നുപോയി. അതിനാലാണ് ഞാന്‍ കുട്ടികളെ കൊല്ലരുതെന്ന് അവരോട് അപേക്ഷിച്ചത്."സിസ്റ്റര്‍ ആൻ റോസ് നു തൗങിനെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
undefined
സിസ്റ്റര്‍ ആൻ റോസ് നു തൗങ് സൈനീകര്‍ക്ക് മുന്നില്‍ മുട്ടുകുത്തി അപേക്ഷിച്ചപ്പോള്‍ രണ്ട് കന്യാസ്ത്രീകള്‍ കൂടി അവരോടൊപ്പം ചേര്‍ന്നു.
undefined
undefined
എന്നാല്‍, വെടിവെക്കില്ലെന്ന് അവകാശപ്പെട്ട് സിസ്റ്റര്‍ ആൻ റോസ് നു തൗങിന് മുന്നില്‍ മുട്ടുകുത്തിയ സൈനീകോദ്ധ്യോഗസ്ഥര്‍ സിസ്റ്റര്‍ തെരുവില്‍ നിന്ന് മാറിയതോടെ പ്രതിഷേധക്കാരെ പിന്തുടരുകയും അവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകതയും ചെയ്തു.
undefined
കുട്ടികളുടെ ജീവന്‍ രക്ഷയ്ക്കായി സൈനീകര്‍ക്ക് മുന്നില്‍ മുട്ടുകുത്തിയ സിസ്റ്റര്‍ ആൻ റോസ് നു തൗങിന് ഒടുവില്‍ സൈനീക നടപടക്കിടെ രണ്ട് കൊലപാതകങ്ങള്‍ക്ക് സാക്ഷിയാകേണ്ടിവന്നു.
undefined
undefined
"കുട്ടികൾ പരിഭ്രാന്തരായി മുന്നിലേക്ക് ഓടി ... എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല, പക്ഷേ കുട്ടികളെ രക്ഷിക്കാനും സഹായിക്കാനും ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു," സിസ്റ്റര്‍ ആൻ റോസ് നു തൗങ് പറഞ്ഞു.
undefined
സൈന്യം നിരത്തിയ എല്ലാ തെരഞ്ഞെടുപ്പാരോപണങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്ന് തന്നെയാണ് സൈനീക ഭരണകൂടം ആരോപിക്കുന്നത്.
undefined
undefined
തെരഞ്ഞെടുപ്പില്‍ ഓങ് സാങ് സൂചിയിടെ പാര്‍ട്ടി കൃത്രിമം കാട്ടിയെന്നും അതിനാല്‍ രാജ്യത്തെ അധികാരം പുനസ്ഥാപിക്കല്‍ അനിവാര്യമാണെന്നാണ് സൈനീക ഭരണകൂടത്തിന്‍റെ വിശദീകരണം.
undefined
മുന്നറിയിപ്പുകളൊന്നുമില്ലാതെയുള്ള അധികാരമേറ്റെടുക്കലിനെ തുടര്‍ന്ന് മ്യാന്മാര്‍ ജനത ഇന്ന് തെരുവുകളില്‍ കലാപത്തിലാണ്. തായ്‍ലന്‍റ് സര്‍ക്കാറിനെതിരെ വിദ്യാര്‍ത്ഥികളുയര്‍ത്തിയ മൂന്ന് വിരല്‍ പ്രതിഷേധം മ്യാമന്മാറിലും ഏറെ പ്രചാരം നേടി.
undefined
undefined
പ്രതിഷേധത്തിന്‍റെ ആദ്യ ദിവസങ്ങളില്‍ ആയിരങ്ങള്‍ തെരുവിലിറങ്ങി സൈനീക ഭരണകൂടത്തിന് നേരെ മൂന്ന് വിരല്‍ പ്രതിഷേധമുയര്‍ത്തി. ഇതോടെ സൈന്യം പ്രതിഷേധക്കാരെ വേട്ടയാടാനാരംഭിച്ചു. ഇതുവരെയുള്ള അനൌദ്ധ്യോഗീക കണക്ക് പ്രകാരം 1,700 പേരെ സൈന്യം തടവിലാക്കി.
undefined
പ്രതിഷേധക്കാര്‍ക്ക് നേരെ ജലപീരങ്കിയും റബര്‍ബുള്ളറ്റിനുകളും ഉപയോഗിക്കപ്പെട്ടു. സ്ത്രീകളും കുട്ടികളുമടക്കം 54 പേരോളം സാധാരണക്കാരെ സൈന്യം ഇതുവരെയായി കൊന്നൊടുക്കി.
undefined
undefined
പ്രതിഷേധക്കാര്‍ തങ്ങളുടെ വിമോചന നായികയായി കാണുന്ന ഒങ് സാങ് സൂചിയുടെ ചിത്രം ശരീരത്തില്‍ പച്ച കുത്തി പ്രതിഷേധിക്കുകയാണ്. അതിനിടെ മ്യാന്മാറിന്‍റെ എല്ലാ നഗരങ്ങളിലും ശക്തമായ പ്രതിഷേധവും സൈനീക വേട്ടയാടലും നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
undefined
തെക്കൻ മ്യാൻമറിലെ മോൺ സ്റ്റേറ്റിലെ യെ എന്ന പട്ടണത്തിലും മധ്യ മ്യാൻമറിലെ ക്യൂക്പാഡാംഗ്, മൊഹ്‌നിൻ എന്നീ നഗരങ്ങളിലും വടക്ക് കാച്ചിൻ സ്റ്റേറ്റിലെ ഒരു പട്ടണത്തിലും തെക്കുകിഴക്കൻ ഭാഗത്തുള്ള മൈക്ക് ടോങ് നഗരത്തിലും സൈനീകര്‍ ആയുധം പ്രയോഗിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
undefined
undefined
തിങ്കളാഴ്ച രാത്രിയില്‍ റോന്ത് ചുറ്റിയ സൈനീകര്‍ നഗരങ്ങളില്‍ വെടിവെയ്പ്പ് നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. പ്രതിഷേധക്കാരെ സൈനീക ബലത്തില്‍ അടിച്ചമര്‍ത്തി അധികാരമുറപ്പിക്കുകയാണ് മ്യാന്മാര്‍ സൈനീക ഭരണകൂടമെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
click me!