ആനന്ദമായി അവരഞ്ച് പേര്‍; കാണാം ആ കാഴ്ചകള്‍

First Published Feb 15, 2020, 3:14 PM IST


ജര്‍മ്മനിയിലെ ലിപ്സിങ്ങ് മൃഗശാലയിലെ പുതിയ അതിഥികള്‍ സന്ദര്‍ശകര്‍ക്ക് മുന്നിലെത്തിത്തുടങ്ങി. ആ അഞ്ച് അതിഥികള്‍ മറ്റാരുമല്ല. മൃഗശാലയില്‍ പുതുതായി ജനിച്ച സിംഹ കുട്ടികളാണ്. 2019 ഡിസംബർ 25,26 തീയതികളിൽ ജനിച്ച അഞ്ച് സിംഹക്കുട്ടികളും ഇപ്പോള്‍ ഭക്ഷണം കഴിക്കാന്‍ പ്രാപ്തരായെന്ന് മൃഗശാലാ അധികൃതര്‍ അറിയിച്ചു. അവര്‍ ആദ്യമായി മാംസഭാഗങ്ങള്‍ കടിച്ച് തിന്നാന്‍ തുടങ്ങിയതായും അറിയിപ്പില്‍ പറയുന്നു. സിംഹ കുഞ്ഞുങ്ങളുടെ ഭാരം നാല് മുതല്‍ ആറ് കിലോഗ്രാം വരെയാണ്. കാണാം സിംഹകുട്ടികളുടെ കളികള്‍. 

ടാ അങ്ങോട്ട് നോക്ക്... ദേ അവിടെ .... ( ജർമ്മനിയിലെ ലീപ്സിഗ് നഗരത്തിലെ ഒരു മൃഗശാലയാണ് ലീപ്സിഗ് സുവോളജിക്കൽ ഗാർഡൻ.
undefined
എന്തുവാടെയ് അവിടെ ? ഇമ്മാരൊന്നും ഇതുവരെ നമ്മളെ കണ്ടിട്ടില്ലേ... ( 1878 ജൂൺ 9 നാണ് മൃഗശാല ആദ്യമായി തുറന്നത്.)
undefined
ടാ... നീ പോവാണോ ? ഞാനിതൊന്ന് തീര്‍ക്കട്ടെ... ( ഒന്നാം ലോക മഹായുദ്ധത്തിനുശേഷം 1920 ൽ ലീപ്സിഗ് നഗരം മൃഗശാല ഏറ്റെടുത്തു.)
undefined
ടെയ് ടെയ്... എന്തോന്നെടേയ്... ശല്യം ചെയ്യാതെ പോടെയ്... ( ഇപ്പോൾ 27 ഹെക്ടർ (67 ഏക്കർ) വിസ്തൃതിയുള്ളതും ഏകദേശം 850 ഇനം മൃഗങ്ങളും ഇവിടെ ഉണ്ട്.
undefined
ഇവനോടൊന്നും പറഞ്ഞിട്ട് കാര്യമില്ല. നമ്മടെ കാര്യം നമ്മള് തന്നെ നോക്കണം... ബാ പൂവ്വാ... ( ഗോറില്ല, ചിമ്പാൻസി, ബോണബോ, ഒറംഗുട്ടാൻ എന്നിവയ്ക്കായി വലിയ കെട്ടിട നിര്‍മ്മിതികള്‍ തന്നെ ഇവിടെയുണ്ട്. ഇത് പോന്‍ഗോലാന്‍റ് എന്ന് അറിയപ്പെടുന്നു.)
undefined
ആഹോ നീ പോവ്വാണല്ലേ... ഉം... പോ പോ... ( ഗ്വാണ്ട്വാനാലാന്‍റ് എന്ന് അറിയപ്പെടുന്നത് ലോകത്തിലെ തന്നെ രണ്ടാമത്തെ ഇന്‍ഡോര്‍ മഴക്കാടാണ്. തികച്ചും മനുഷ്യനിര്‍മ്മിതമായ മഴക്കാടാണ് ഇത്.)
undefined
ലാ.. ലാ... ലാ.. ലാ.... ( രണ്ടായിരത്തിലധികം സിംഹങ്ങളെയും 250 അപൂർവ സൈബീരിയൻ കടുവകളെയും കരടികളെപ്പോലുള്ള മറ്റ് മാംസഭോജികളും ഈ മൃഗശാലയില്‍ ഇതിവരെയായി വളര്‍ത്തിയിട്ടുണ്ട്.)
undefined
എന്തുവാ അവിടെ ? ( ലീപ്സിഗ് സുവോളജിക്കൽ ഗാർഡനെ "ഭാവിയിലെ മൃഗശാല" എന്നാണ് അറിയപ്പെടുന്നത്. )
undefined
ശെടാ... ഇവനെങ്ങനെ മേലെ കേറി ? ( കുട്ടികളുടെ അച്ഛന്‍ മജോയും അമ്മ മോത്ഷെഗെറ്റ്സിയും ഒരു വയസ് പ്രായമുള്ളപ്പോള്‍ (2016) മൃഗശാലയില്‍ നിന്ന് ഒളിച്ചോടാന്‍ ഒരു ശ്രമം നടത്തി.)
undefined
സമ്പത്ത് കാലത്ത് എന്തേലും എടുത്ത് വച്ചാല്‍ അവനവന് കൊള്ളാം.. ല്ലേ... ( അന്ന് അബദ്ധവശാല്‍ കൂടിന്‍റെ വാതില്‍ തുറന്ന് കിടക്കുകയായിരുന്നു. മൃഗശാലാ സുക്ഷിപ്പുകാരന്‍ എത്തുമ്പോഴേക്കും സിംഹങ്ങള്‍ കൂടിന് പുറത്തിറങ്ങിയിരുന്നു.)
undefined
ഇവനിതുവരെ പോയില്ലേ... ? ( ആദ്യം മജോയെയും പിന്നീട് മോത്ഷെഗെറ്റ്സിയെയും വെടിവച്ചാണ് പിടികൂടിയത്.
undefined
ഓ... നോക്കണ്ടടാ... നീ തിന്നോ... ( പിന്നീട് ഇരുവരും കര്‍ശനമായ നിരീക്ഷണത്തിന്‍ കീഴിലായിരുന്നു.)
undefined
ഉം ... ? അങ്കം വെട്ടാനുണ്ടോ ? വേണേ ഒരു കൈ നോക്കാം... ( അതിനിടെയാണ് മോത്ഷെഗെറ്റ്സി ഗര്‍ഭിണിയായതും അഞ്ച് കുഞ്ഞുങ്ങള്‍ ജന്‍മം നല്‍കുകയും ചെയ്തത്.)
undefined
ടീയേയ്... മോത്ഷെഗെറ്റ്സീ... ടീ യേയ്.... ( ആദ്യമായിട്ടാണ് അഞ്ച് സിംഹ കുട്ടികള്‍ ഒരുമിച്ച് മൃഗശാലയില്‍ പിറക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. )
undefined
ടീ മോത്ഷെഗെറ്റ്സി, പിള്ളേരെന്നല്ലോണം നോക്കിക്കോണം.. അവമ്മാര് ചാടാന്‍ സാധ്യതയുണ്ട്. നമ്മടെ പിള്ളേരാ... അറിയാല്ലോ..
undefined
ഇവര്‍ക്ക് രണ്ടിനും ഉറക്കമൊന്നുമില്ലെടേയ്....
undefined
മജോ, ടാ അവിടാരോ നമ്മടെ പടമെടുക്കുന്നു. എന്ത് ചെയ്യണം ?
undefined
വിട്ട് കളയെടീ... പടമെടുത്ത് പോട്ടെ...
undefined
മ്... ആരാമ്മേ പടമായേ... ?
undefined
click me!