ഖുറേഷി മൃഗശാലയില്‍ നിന്ന് ഒടുവില്‍ സിംഹ ഗര്‍ജനം

First Published Feb 12, 2020, 12:29 PM IST

ഈ വര്‍ഷത്തിന്‍റെ തുടക്കത്തിലാണ് ലോകത്തിലെ മൃഗസ്നേഹികളെ അഗാധമായ വേദനയിലാഴ്ത്തിയ ആ വാര്‍ത്ത സചിത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സുഡാന്‍റെ തലസ്ഥാനമായ ഖര്‍തൗമിലെ അല്‍ ഖുറേഷി പാര്‍ക്കിലെ മൃഗങ്ങളുടെ ദയനീയ ചിത്രങ്ങളായിരുന്നു വാര്‍ത്തയോടൊപ്പം നല്‍കിയിരുന്നത്. ഉസ്മാൻ സാലിഹ് മൃഗശാല സന്ദര്‍ശന സമയത്ത് പകര്‍ത്തിയ ചിത്രങ്ങള്‍ തന്‍റെ ഫേസ് ബുക്കുവഴി ഷെയര്‍ ചെയ്തതാണ് ലോകമാകെ പ്രചരിച്ച ആ വാര്‍ത്തയുടെ ഉറവിടം. ഒരു മാസത്തിന് ശേഷം ആ മൃഗശാലയിലെ മൃഗങ്ങള്‍ക്കുണ്ടായ മാറ്റങ്ങള്‍ കാണാം.

ഈ വര്‍ഷമാദ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ചിത്രമാണിത്.
undefined
കാട്ടിലെ രാജാവാണ്. പക്ഷേ, മനുഷ്യന്‍ സ്വന്തം ആനന്ദത്തിന് വേണ്ടി കൂട്ടിലിട്ട് വളര്‍ത്താന്‍ തുടങ്ങിയ കാലം മുതലിങ്ങനാണ്.
undefined
കൃത്യമായ ഭക്ഷണമില്ല. മരുന്നില്ല. വെള്ളമില്ല...
undefined
undefined
എഴുന്നേല്‍ക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു കഴിഞ്ഞ മാസം വരെയുള്ള കഥ. എന്നാല്‍ ഇന്ന് കഥ മാറി.
undefined
മൃഗശാലയില കാഴ്ച തന്നെ ഏറെ അസ്വസ്ഥമാക്കിയതായി ഉസ്മാൻ സാലിഹ് തന്‍റെ ഫേസ് ബുക്കില്‍ കുറിച്ചു.
undefined
മൃഗശാലയിലെ മൃഗങ്ങള്‍ പട്ടിണി കൊണ്ട് മരണവുമായി മല്ലിടുകയായിരുന്നു.
undefined
undefined
രാജ്യം തന്നെ സാമ്പത്തിക പ്രതിസന്ധിയില്‍ ആടിയുലയുമ്പോള്‍ മൃഗങ്ങളെ നോക്കാന്‍ പറ്റുന്നില്ലെന്നായിരുന്നു സുഡാന്‍റെ തലസ്ഥാനമായ ഖര്‍തൗമിലെ അല്‍ ഖുറേഷി പാര്‍ക്കിലെ സൂക്ഷിപ്പുകാരന്‍ പറഞ്ഞത്.
undefined
ജനങ്ങള്‍ ദാരിദ്രത്തില്‍ കഴിയുമ്പോള്‍ ഏങ്ങനെയാണ് മൃഗങ്ങള്‍ക്ക് ഭക്ഷണം കൊടുക്കുക ?
undefined
undefined
ഖര്‍തൗമിയിലെ അല്‍ ഖുറേഷി പാര്‍ക്കിലെ അന്തേവാസികളായ സിംഹങ്ങള്‍ ഉസ്മാൻ സാലിഹ് തങ്ങളെ കാണാനായെത്തുമ്പോള്‍ ഏതാണ്ട് മരണം കാത്തുകിടക്കുന്ന അവസ്ഥയിലായിരുന്നു.
undefined
എന്നാല്‍ ഉസ്മാൻ സാലിഹിന്‍റെ ഫേസ് ബുക്ക് പോസ്റ്റോടെ കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞു.
undefined
ലോകത്തിന്‍റെ വിവിധ കോണുകളില്‍ നിന്ന് ആയിരക്കണക്കിന് പേര്‍ ഖുറേഷി മൃഗശാലയിലേക്ക് പണവും ഭക്ഷണവും മരുന്നുകളുമെത്തിച്ചു.
undefined
കൃത്യമായ ഭക്ഷണവും പരിചരണവും ലഭിച്ചപ്പോള്‍ ഒറ്റ മാസം കൊണ്ട് തന്നെ മൃഗശാലയ്ക്ക് ജീവന്‍ വച്ചു. മൃഗങ്ങളുടെ ശബ്ദങ്ങള്‍ ഉയര്‍ന്ന് കേട്ടുതുടങ്ങി.
undefined
ഒസ്ട്രിയയിലെ വിയന്ന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫോര്‍ പൗസ് എന്ന സംഘടന സന്നദ്ധത സുഡാനിലെ മൃഗശാലകളിലെ മൃഗങ്ങളുടെ സംരക്ഷണം ഏറ്റെടുക്കാമെന്ന വാഗ്ദാനവുമായി രംഗത്തെത്തി.
undefined
ഇന്ന് ഫോര്‍ പൗസിന്‍റെ സഹകരണത്തോടെയാണ് മൃഗശാലയില്‍ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കൃത്യമായ ഇടവേളകളില്‍ ഭക്ഷണവും മരുന്നും മൃഗങ്ങള്‍ക്ക് നല്‍കുന്നു.
undefined
click me!