ജോര്‍ജ് ഫ്ലോയ്ഡ് ; വര്‍ണ്ണവിവേചനത്തിന്‍റെ രക്തസാക്ഷിയ്ക്ക് അന്ത്യയാത്ര

First Published Jun 8, 2020, 4:43 PM IST

2020 മെയ് 25 നാണ്, അമേരിക്കന്‍ പൊലീസിന്‍റെ വര്‍ണ്ണവിവേചനത്തിന് ഇരയായി ജോര്‍ജ് ഫ്ലോയ്ഡ് എന്ന 46 -ാകരന്‍ കൊല്ലപ്പെടുന്നത്. മിനിയാപൊളിസ് നഗര മദ്ധ്യത്തില്‍ വച്ച് വെള്ളക്കാരനായ പൊലീസ് ഉദ്യോഗസ്ഥന്‍ ഡെറിക് ചൗവിന്‍, വെറും സംശയത്തിന്‍റെ പേരില്‍ അറസ്റ്റ് ചെയ്യുന്നത്. എന്നാല്‍ നിരായുധനായിരുന്ന ജോര്‍ജ് ഫ്ലോയ്ഡിനെ റോഡില്‍ കിടത്തിയ, ഡെറിക് ചൗവിന്‍ തന്‍റെ മുട്ട് കൊണ്ട് ജോര്‍ജ് ഫ്ലോയ്ഡിന്‍റെ കഴുത്തിന് കുത്തിപ്പിടിക്കുകയായിരുന്നു. ഏറെ നേരെ മുട്ട് കൊണ്ട് കഴുത്തിന് കുത്തിപ്പിടിക്കുന്നതിനിടെ, ' തന്നെ വിടണമെന്നും തനിക്ക് ശ്വസിക്കാന്‍ കഴിയുന്നില്ലെന്നും ' ജോര്‍ജ് ഫ്ലോയ്ഡ് പറയുന്ന വീഡിയോ പിന്നീട് വൈറലായി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമേരിക്കന്‍ വര്‍ണ്ണവിവേചനത്തിന്‍റെ ഇരയാണ് ജോര്‍ജ് ഫ്ലോയ്ഡ്. ജോര്‍ജിന്‍റെ മരണത്തോടെ അമേരിക്കയിലെ മിക്ക സംസ്ഥാനങ്ങളിലും ജനങ്ങള്‍ പ്രക്ഷോഭത്തിനിറങ്ങി. മിനിയാപൊളിസ് പൊലീസ് സ്റ്റേഷന്‍ ജനങ്ങള്‍ തീയിട്ടു. വൈറ്റ് ഹൗസിലേക്ക് ജനങ്ങള്‍ മാര്‍ച്ച് ചെയ്തതോടെ ലോകപൊലീസ് എന്നു പേരുള്ള അമേരിക്കയുടെ സ്വന്തം പ്രസിഡന്‍റിന് വൈറ്റ് ഹൗസിലെ ബങ്കറില്‍ ഒളിക്കേണ്ടിവന്നതായി വാര്‍ത്തകളുണ്ടായിരുന്നു. 
 

undefined
ജൂൺ 6 ന് നോർത്ത് കരോലിനയിലെ റെയ്ഫോർഡിലുള്ള കേപ് ഫിയർ കോൺഫറൻസ് ബി ആസ്ഥാനത്തെ ഒരു സ്മാരകത്തിന് മുന്നിൽ ജോർജ്ജ് ഫ്ലോയിഡിന്‍റെ മൃതദേഹം വഹിച്ച ശവപ്പെട്ടി വഹിച്ചുള്ള വിപാലയാത്ര പുറപ്പെടും മുമ്പ്.
undefined
നോർത്ത് കരോലിനയിലെ റെയ്ഫോർഡിൽ ജോര്‍ജ് ഫ്ലോയ്ഡ് ജനിച്ച പട്ടണത്തിലേക്ക് പൊതുദര്‍ശനത്തിനായി കൊണ്ട് പോകവേ നൂറുകണക്കിന് കാറുകൾ അകമ്പടി സേവിക്കുന്നു.
undefined
റെയ്ഫോർഡിലെ ഒരു സ്മാരകത്തിന് മുന്നിൽ ജോർജ്ജ് ഫ്ലോയ്ഡിന്‍റെ മൃതദേഹം വച്ചിരിക്കുന്ന ശവമഞ്ചം പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
undefined
നോർത്ത് കരോലിനയിലെ റെയ്ഫോർഡിൽ ജോർജ്ജ് ഫ്ലോയ്ഡ് ജനിച്ച പട്ടണത്തിലെ ഒരു സ്മാരകത്തില്‍ ഫ്ലോയ്ഡിന്‍റെ മൃതദേഹത്തിന് ആദരാജ്ഞലി അര്‍പ്പിച്ചശേഷം ആളുകള്‍ പരസ്പരം കൈ പിടിച്ച് ആശ്വസിപ്പിക്കുന്നു.
undefined
നോർത്ത് കരോലിനയിലെ റെയ്ഫോർഡിലെ ഒരു സ്മാരകത്തില്‍ ജോർജ്ജ് ഫ്ലോയിഡിന്‍റെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരിക്കുന്നു.
undefined
റെയ്ഫോർഡിലെ ഒരു സ്മാരകത്തിൽ ജോർജ്ജ് ഫ്ലോയിഡിന്റെ ചിത്രം പ്രദർശിപ്പിച്ചിരിക്കുന്നു.
undefined
ജോർജ്ജ് ഫ്ലോയിഡിന് അന്തിമോപചാരം അര്‍പ്പിക്കാനായെത്തിയവര്‍.
undefined
ജോർജ്ജ് ഫ്ലോയിഡിന്‍റെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ ഒരുനോക്ക് കാണാനായി കുതിരപ്പുറത്തെത്തിയവര്‍.
undefined
കരോലിനയിലെ റെയ്ഫോർഡില്‍ പൊതുദര്‍ഷനത്തിന് വച്ച ജോർജ്ജ് ഫ്ലോയിഡിന്‍റെ മൃതദേഹത്തിന് ആദരാജ്ഞലി അര്‍പ്പിക്കുന്നവര്‍.
undefined
കരോലിനയിലെ റെയ്ഫോർഡിൽ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ ജോര്‍ജ് ഫോയ്ഡിനെ കൊല്ലാനെടുത്ത സമയം ടീ ഷര്‍ട്ടിലെഴുതി ആദരാജ്ഞലിക്കെത്തിയവര്‍.
undefined
ജോര്‍ജ് ഫോയ്ഡ് തങ്ങളുടെ മനസില്‍ എന്നും നിലനില്‍ക്കുമെന്ന് പ്ലേക്കാര്‍ഡ് പിടിച്ച് നില്‍ക്കുന്നവര്‍.
undefined
ജോർജ്ജ് ഫ്ലോയിഡിന്‍റെ മുഖം ആലേഖനം ചെയ്ത ടീ ഷര്‍ട്ട് ധരിച്ച് അദ്ദേഹത്തിന് ആദരാജ്ഞലിയര്‍പ്പിക്കാനെത്തിയവര്‍.
undefined
ജോർജ്ജ് ഫ്ലോയിഡിന്‍റെ മൃതദേഹത്തിന് ആദരമര്‍പ്പിക്കാനായി എത്തിയവര്‍.
undefined
ജോർജ്ജ് ഫ്ലോയ്ഡിന്‍റെ മുഖം ആലേഖനം ചെയ്ത് മാസ്ക് ധരിച്ച് സ്ത്രി.
undefined
ജോർജ്ജ് ഫ്ലോയ്ഡിന് ആദരാഞ്ജലി അർപ്പിക്കുന്നവര്‍.
undefined
ജോർജ്ജ് ഫ്ലോയ്ഡിനായി ആദരാഞ്ജലി അർപ്പിക്കുന്നവര്‍.
undefined
കരോലിനയിലെ റെയ്ഫോർഡിൽ ജോർജ്ജ് ഫ്ലോയ്ന്‍റെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചപ്പോള്‍.
undefined
ജോർജ്ജ് ഫ്ലോയ്ഡിനായി ആദരാഞ്ജലി അർപ്പിക്കുന്നവര്‍.
undefined
ജോർജ്ജ് ഫ്ലോയിഡിന്റെ മൃതദേഹം കണ്ടതിനുശേഷം ആദ്യമായി കണ്ടുമുട്ടിയ അദ്ദേഹത്തിന്‍റെ അമ്മ ബദാം എറിൻ കോർണറെ ആശ്വസിപ്പിക്കുന്നവര്‍.
undefined
ജോർജ്ജ് ഫ്ലോയ്ഡിന്‍റെ മൃതദേഹം വഹിച്ച വിലാപയാത്ര റെയ്ഫോർഡിലേക്ക് എത്തിച്ചേരുന്നു.
undefined
click me!