ഹലാലും ഹറാമും അല്ല; കൃത്രിമ 'ബീഫു'മായി ഇസ്രയേല്‍ കമ്പനി

First Published Feb 10, 2021, 1:20 PM IST

ലോകത്തിലെ ആദ്യത്തെ 3 ഡി ബയോപ്രിന്‍റ് മാംസം തയ്യാറായിരിക്കുന്നു. അതെ, ഇനി ഹലാലും ഹറാമും ഇല്ലാതെ മാംസ ഭക്ഷണം കഴിക്കാമെന്ന് ഇസ്രായേല്‍ കമ്പനി അവകാശപ്പെടുന്നു. കാരണം ഈ മാംസം ലാബുകളില്‍ തയ്യാറാക്കപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ഇനി ധാര്‍മ്മികവും പാരിസ്ഥിതികവും സഹജീവി സ്നേഹവും കൊണ്ട് നിങ്ങളൊരു വീഗനായി പോയിട്ടുണ്ടെങ്കില്‍ അത് മാറ്റിവയ്ക്കാം, അതെ മാംസം കഴിച്ച് തുടങ്ങാം. അറിയാം മനുഷ്യ നിര്‍മ്മിത കൃത്രിമ മാംസത്തെ കുറിച്ച്. 

യഥാർത്ഥ പശുവിന്‍റെ കോശങ്ങൾ ഉപയോഗിച്ചാണ് ലോകത്തിലെ ആദ്യത്തെ 3 ഡി ബയോപ്രിന്‍റഡ് മാംസം നിര്‍മ്മിച്ചതെന്ന് കമ്പനി അവകാശപ്പെടുന്നു. ഇത് പൂര്‍ണ്ണമായും വേദനാരഹിതമായി നിര്‍മ്മിക്കപ്പെട്ടതാണ്. കൊല പോയിട്ട് ഒന്ന് വേദനിപ്പിക്കല്‍ പോലും ഈ മാംസോത്പാദനത്തിനിടെ ഉണ്ടായിട്ടില്ലെന്ന് നിസംശയം പറയാം.(കൂടുതല്‍ ചിത്രങ്ങള്‍ക്ക് Read More - ല്‍ ക്ലിക്ക് ചെയ്യുക)
undefined
തെരഞ്ഞെടുത്ത രണ്ട് പശുക്കളില്‍ നിന്ന് സ്വീകരിച്ച കോശങ്ങള്‍ ഉപയോഗിച്ച് ലാബില്‍ വളര്‍ത്തിയെടുത്ത മാംസമാണിത്. പിന്നീട് ഈ മാംസം ഉപയോഗിച്ച് ഒരു റെപ്ലിക്ക സ്റ്റീക്ക് ഉണ്ടാക്കിയെന്ന് മാംസം ഉത്പാദിപ്പിച്ച അലഫ് ഫാംസ് പറയുന്നു. ഇസ്രയേലി കമ്പനിയായ അലഫ് ഫാംസ് ആണ് ഈ കൃത്രിമ മാംസോത്പാദനത്തിന് പിന്നില്‍. (കൂടുതല്‍ ചിത്രങ്ങള്‍ക്ക് Read More - ല്‍ ക്ലിക്ക് ചെയ്യുക)
undefined
undefined
ക്ലോണ്‍ ഉദ്പാദനത്തിനായി കോശങ്ങള്‍ സ്വീകരിക്കുമ്പോള്‍ പശുക്കള്‍ക്ക് വലിയ വേദനയൊന്നും ഉണ്ടാകുന്നില്ല. ഇങ്ങനെ ശേഖരിക്കുന്ന കോശങ്ങളില്‍ നിന്ന് ലാബില്‍ ഉദ്പാദിപ്പിച്ച മാംസം യാഥാര്‍ത്ഥ മാംസം തന്നെയാണെന്ന് കമ്പനി അവകാശപ്പെടുന്നു.
undefined
അതായത് മാംസോത്പാദനത്തിനിടെ കൊലയോ വേദനിപ്പിക്കലോ ഉണ്ടാകുന്നില്ല. അതുകൊണ്ട് തന്നെ ഈ മാംസം പാരിസ്ഥിതിക്കോ മൃഗങ്ങളെ സംബന്ധിച്ചോ അപകടകരമല്ലെന്നും കമ്പനി അവകാശപ്പെടുന്നു.
undefined
undefined
ഇത്തരം ധാര്‍മ്മികമായ കാരണങ്ങളാല്‍ മാംസ ഭക്ഷണം ഉപേക്ഷിച്ചവര്‍ക്ക് ഈ മാംസം കഴിക്കാമെന്നും കമ്പനി അധികൃതര്‍ പറയുന്നു. ഒരു കശാപ്പ്ശാലയില്‍ നിന്ന് വാങ്ങാന്‍ കിട്ടുന്ന മാംസം പോലെ തന്നെ യഥാര്‍ത്ഥ രുചിയും ഗുണവും മണവും കൃത്രിമ മാംസം നല്‍കുമെന്നും കമ്പനി അവകാശപ്പെടുന്നു.
undefined
ജെർ‌ട്രൂഡ്, ആൽബർട്ടോ എന്നീ പശുക്കളില്‍ നിന്നാണ് ആദ്യമായി കോശങ്ങള്‍ ശേഖരിച്ചത്. അതിനാല്‍ ഈ ഇന്‍ക്യുബേറ്ററുകള്‍ക്ക് ഈ പശുക്കളുടെ പേരാണ് നല്‍കിയിരിക്കുന്നത്. പശുക്കളില്‍ നിന്ന് ശേഖരിച്ച കോശങ്ങള്‍ ഇന്‍ക്യുബേറ്ററില്‍ സൂക്ഷിക്കുന്നു.
undefined
ഈ ഇന്‍ക്യുബേറ്റര്‍ ഒരു പശുവിനുള്ളിലെ അവസ്ഥകള്‍ക്ക് തുല്യമാണെന്ന് കമ്പനി അധികൃതര്‍ അവകാശപ്പെടുന്നു. ഇങ്ങനെ സൂക്ഷിക്കുന്ന കോശങ്ങള്‍ നാല് പുതിയ കോശങ്ങളെ ഉദ്പാദിപ്പിക്കുന്നു. സഹായക കോശങ്ങള്‍, കൊഴുപ്പ് കോശങ്ങൾ, രക്തക്കുഴൽ കോശങ്ങൾ, പേശി കോശങ്ങൾ എന്നിങ്ങനെയുള്ള കോശങ്ങളാണ് ഇന്‍ക്യുബേറ്ററിന്‍റെ സഹായത്തോടെ സൃഷ്ടിക്കുന്നത്.
undefined
ഇത്തരത്തില്‍ സൃഷ്ടിക്കപ്പെടുന്ന മാംസം സങ്കീര്‍ണ്ണമായ ഘടനയിലേക്ക് മാറുന്നതിന് മുമ്പ് ആവശ്യമില്ലാത്ത മാംസഭാഗങ്ങള്‍ നീക്കം ചെയ്താണ് ഭക്ഷ്യവിഭവത്തിനായി ഉപയോഗിക്കുന്നത്. 2018 ല്‍ ഇത്തരത്തില്‍ സൃഷ്ടിച്ച മാംസത്തിന് 60-70 ശതമാനം യഥാര്‍ത്ഥ മാംസത്തിന്‍റെ രുചിയുണ്ടായിരുന്നെന്ന് ആല്‍ഫാ സിഇഒ ഡിഡിയര്‍ ടൌബിയ പറഞ്ഞു. എന്നാല്‍ ഇപ്പോഴത്തെ സാങ്കേതിക വിദ്യയായിരുന്നില്ല അന്ന് ഉപയോഗിച്ചിരുന്നത്.
undefined
'കൂടുതൽ സുസ്ഥിരവും നീതിപൂർവകവും സുരക്ഷിതവുമായ ഒരു ലോകം' സൃഷ്ടിക്കുകയെന്ന സ്വപ്നത്തിലേക്കുള്ള ഒരു പ്രധാന കുതിപ്പാണ് തങ്ങളുടെ പുതിയ രീതി മാംസോത്പാദന രീതിയെന്ന് കമ്പനി അവകാശപ്പെടുന്നു. എന്നാല്‍ നിലവില്‍ യഥാര്‍ത്ഥ മാംസത്തേക്കാള്‍ ഏറെ വില നല്‍കിയാലും കൃത്രിമ മാംസം ലഭിക്കില്ല.
undefined
undefined
കാരണം അത്രയും ചെലവേറിയ നിര്‍മ്മാണ രീതിയാണിതിന്. എന്നാല്‍, അടുത്ത വര്‍ഷങ്ങളില്‍ മാംസോത്പാദനം വ്യാവസായികാടിസ്ഥാനത്തില്‍ ഉദ്പാദിപ്പിക്കാന്‍ കഴിഞ്ഞാല്‍ വില കുറയുമെന്നും കമ്പനി പറയുന്നു. വാണിജ്യപരമായി ഉൽ‌പ്പന്നം വഭ്യമാക്കാന്‍ ശക്തമായ സാങ്കേതികവിദ്യ വികസിപ്പിക്കേണ്ടതുണ്ട്. ഇതിന് ഇനിയും രണ്ട് മൂന്ന് വർഷമെടുക്കുമെന്ന് അലഫ് കരുതുന്നു.
undefined
അഞ്ച് വർഷത്തിനുള്ളിൽ ഈ ലക്ഷ്യം കൈവരിക്കാനാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നെന്ന് കമ്പനി അധികൃതര്‍ പറയുന്നു. എന്നാല്‍ ഈ ഉത്പന്നം ഒരിക്കലും സസ്യാഹരി വിഭാഗത്തില്‍ പെടുത്താന്‍ പറ്റില്ലെന്ന് കമ്പനി അവകാശപ്പെടുന്നു. കാരണം ഇത് മാംസത്തില്‍ നിന്ന് കൃത്രിമമായി ഉത്പാദിപ്പിക്കുന്നതാണ്.
undefined
പുതിയ കണ്ട്പിടിത്തം ലോകത്തെ മാംസാഹാരത്തിന്‍റെ കുറവ് പരിഹരിക്കുമെന്നും മൃഗങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ സഹായിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. മാത്രമല്ല, കഴിക്കാന്‍ ഇഷ്ടപ്പെടുന്ന മൃഗത്തിന്‍റെ മാംസം മൃഗത്തെ കൊല്ലാതെ തന്നെ ഉത്പാദിപ്പിക്കാമെന്നത് ഭക്ഷ്യമേഖലയിലെ വിപ്ലവം തന്നെയാകുമെന്നും കമ്പനി അധികൃതര്‍ പറയുന്നു.
undefined
ഇതിനിടെ മാംസ ദൌര്‍ലഭ്യം ഏറ്റവും കൂടുതല്‍ നേരിടുന്ന് ജപ്പാനില്‍ കൃത്രിമ മാംസത്തിന് വിപണി സാധ്യമാക്കാന്‍ അലഫ് ഫാംസുമായി മിത്സുബിഷി കോര്‍പ്പറേഷന്‍ കരാര്‍ ഒപ്പിട്ടതായും കമ്പനി തങ്ങളുടെ വെബ്സൈറ്റിലൂടെ അറിയിച്ചു. അടുത്ത വർഷം ഏഷ്യയിലെ ലാബില്‍ വളർത്തുന്ന ഇറച്ചി ഉപഭോക്താക്കൾക്ക് വിൽക്കാൻ പദ്ധതിയുണ്ടെന്നും അലഫ് ഫാംസ് അറിയിച്ചു.
undefined
click me!