പാംഗോങ് തടാക തീരത്തെ ടെന്‍റുകളും ഹെലിപ്പാടും പൊളിച്ച് നീക്കി ചൈനീസ് പിന്മാറ്റം

First Published Feb 16, 2021, 3:25 PM IST

മ്പത് മാസത്തെ അസ്വാസ്ഥ്യങ്ങള്‍ക്ക് അറുതിവരുത്തി പാംഗോങ് തടാകത്തിന്‍റെ വടക്കന്‍ ഭാഗത്ത് നിന്ന് ചൈനീസ് സൈന്യം പിന്മാറി തുടങ്ങി. ഒമ്പത് മാസത്തിനിടെ ഒമ്പത് തവണയാണ് ഇന്ത്യയുടെ ചൈനയും സൈനീക തലത്തില്‍ സേനാ പിന്മാറ്റത്തെ കുറിച്ച് ചര്‍ച്ച നടത്തിയത്. ഇടയ്ക്ക് ഇരുസൈനീകരും തമ്മില്‍ നേര്‍ക്ക് നേരെ സംങ്കര്‍ഷം വരെ ഉടലെടുത്തിരുന്നു. എന്നാല്‍, നീണ്ട ചര്‍ച്ചകളിലൂടെ പ്രശ്ന പരിഹാരം കണ്ടെത്തിയിരിക്കുകയാണ്. ചര്‍ച്ചയില്‍ ഇന്ത്യ മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചുകൊണ്ടുള്ള പിന്മാറ്റമാണ് ഇപ്പോള്‍ ചൈന നടത്തുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. 

ഒമ്പത് മാസങ്ങള്‍ക്ക് മുമ്പ് ചൈനീസ് സൈന്യം അതിക്രമിച്ച് കീഴടക്കിയ പാംഗോങ് തടകത്തിന് സമീപത്തെ ഫിംഗര്‍ 4 ല്‍ നിന്ന് ചൈനീസ് സൈന്യം പിന്‍മാറണമെന്നായിരുന്നു ഇന്ത്യ ആവശ്യപ്പെട്ടിരുന്നത്. (കൂടുതല്‍ ചിത്രങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും Read More -ല്‍ ക്ലിക്ക് ചെയ്യുക.)
undefined
എന്നാല്‍ ഇതിന് തയ്യാറാകാതിരുന്ന ചൈന, ഇടയ്ക്ക് ഇന്ത്യന്‍ സൈന്യത്തെ തോക്കിതര ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷം രൂക്ഷമാക്കി.
undefined
ഇരുസൈനീക വിഭാഗങ്ങള്‍ക്കുമിടയില്‍ പിന്നീട് നീണ്ട ചര്‍ച്ചകള്‍ നടന്നു. ഈ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ചൈനീസ് സൈന്യം പാംഗോങ് തടാകത്തിന് സമീപത്തെ ഫിംഗര്‍ 4 നില്‍ നിന്നും പിന്‍മാറാന്‍ തയ്യാറായത്.
undefined
അതിർത്തി പിന്മാറ്റത്തിന് പരസ്പരധാരണയായതോട ഫിഗംർ 4 ൽ നിന്ന് ചൈന സൈനിക സന്നാഹങ്ങൾ പിൻവലിച്ചു തുടങ്ങി. പാംഗോങ് തടാകത്തിന്‍റെ വടക്കൻ ഭാഗത്ത് ചൈന അതിക്രമിച്ച് കടന്നുകയറി നിര്‍മ്മിച്ച ഷെൽറ്ററുകളും മറ്റ് സൈനീക നിർമിതികളുമാണ് ഇപ്പോള്‍ പൊളിച്ച് നീക്കി തുടങ്ങിയത്.
undefined
കഴിഞ്ഞ വർഷമാണ് ഇന്ത്യ –ചൈന അതിർത്തിയിലെ ഫിംഗർ 4 ലേക്ക് ചൈനീസ് സൈന്യം അതിക്രമിച്ചു കയറിയത്. ഇതേത്തുടർന്ന് മേഖലയിൽ ഇരുസേനകളും മുഖാമുഖം ഏറ്റുമുട്ടലിന്‍റെ അവസ്ഥയിലേക്ക് വരെ കാര്യങ്ങള്‍ നീങ്ങുമെന്ന അവസ്ഥയായിരുന്നു.
undefined
undefined
കൈയേറിയ സ്ഥലങ്ങളില്‍ ചൈന ഹെലിപ്പാഡ്, സൈനീക ടെന്‍റുകൾ, നിരീക്ഷണ പോസ്റ്റുകൾ തുടങ്ങിയവ പണിതിരുന്നു. ഈ നിര്‍മ്മിതികളാണ് ഇപ്പോള്‍ ചൈന പൊളിച്ചു മാറ്റുന്നത്.
undefined
മറ്റൊരു തീരുമാനമുണ്ടാകും വരെ പാംഗോങ് തടാകത്തിന്‍റെ വടക്ക് ഭാഗത്ത് ഫിംഗർ 3 മുതൽ 8 വരെയുള്ള പ്രദേശത്ത് ഇരുസൈന്യങ്ങളുടെയും പട്രോളിങ് ഉണ്ടാകില്ലെന്നതാണ് പുതിയ തീരുമാനം. ഈ മേഖലയിൽ പട്രോളിങ് അടക്കമുള്ള സൈനിക നടപടികൾക്ക് ഇരുരാജ്യങ്ങളും താൽക്കാലിക മൊറട്ടോറിയം പ്രഖ്യാപിച്ചു.
undefined
തന്ത്രപ്രധാന മലനിരകളായ ഫിംഗർ 4 ൽ നിന്ന് ഫിംഗർ 8 ന്‍റെ കിഴക്കൻ മേഖലയിലേക്കാണ് ഇപ്പോള്‍ ചൈനീസ് പിന്മാറുന്നത്. എന്നാല്‍, ഇന്ത്യ മുന്‍നിശ്ചയപ്രകാരം സ്ഥിരം താവളമായ ഫിംഗർ 3 യിലെ ധൻ സിങ് ഥാപ്പ പോസ്റ്റിൽ ക്യാംപ് തുടരും.
undefined
undefined
പുതിയ തീരുമാനം നയതന്ത്രതലത്തിൽ വരുന്നതുവരെ ഫിംഗർ 3 നും 8 നും ഇടയ്ക്ക് ഇന്ത്യയുടെയും ചൈനയുടെയും സൈനീക പട്രോളിങ് നടത്തില്ലെന്നും തീരുമാനമായി.
undefined
ഫിംഗർ 4, ഫിംഗർ 8 മലനിരകൾക്കിടയിൽ ബങ്കറുകൾ നിര്‍മ്മിച്ച ചൈന ഫിംഗർ 4 ന് അപ്പുറത്തേക്കുള്ള ഇന്ത്യയുടെ പട്രോളിങ് തടഞ്ഞിരുന്നു. ഇതാണ് അതിര്‍ത്തിയില്‍ ഇരുസൈനീക വിഭാഗങ്ങളും തമ്മില്‍ സങ്കര്‍ഷത്തിലേക്ക് കാര്യങ്ങള്‍ നീക്കിയത്.
undefined
undefined
ചൈനീസ് പിന്‍മാറ്റം സംബന്ധിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വ്യാഴാഴ്ച പാർലമെന്‍റിനെ അഭിസംബോധന ചെയ്ത് സംസാരിക്കും.
undefined
click me!