ഉടച്ചുവാര്‍ക്കാന്‍ ബൈഡന്‍; ട്രംപിന്റെ വിവാദ നയങ്ങളെല്ലാം തിരുത്തും

First Published Nov 8, 2020, 10:38 AM IST

കടുത്ത പോരാട്ടത്തിലൂടെ ട്രംപിനെ താഴെയിറക്കിയിരിക്കുകയാണ് ജോ ബൈഡന്‍. കഴിഞ്ഞ നാല് വര്‍ഷം കണ്ടതുപോലെയായിരിക്കില്ല ഇനി വൈറ്റ് ഹൗസ് എന്നത് സുവ്യക്തം. ട്രംപിന്റെ നയങ്ങളും ബൈഡന്റെ നയങ്ങളും കടലോളം വ്യത്യാസമുണ്ട്. ട്രംപ് ചരിത്രപരം എന്ന് വിശേഷിപ്പിച്ച പല തീരുമാനങ്ങളും ബൈഡന്‍ പൊളിച്ചെഴുതാനാണ് സാധ്യത.
 

അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നയങ്ങള്‍ തിരുത്താന്‍ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍. ജനുവരി 20ന് അധികാരത്തിലേറിയ ശേഷം വളരെ വേഗത്തില്‍ ഇത്തരം ഉത്തരവുകളില്‍ അദ്ദേഹം ഒപ്പിട്ടേക്കുമെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ട്രംപിന്റെ തീരുമാനത്തെ തുടര്‍ന്ന് പിന്മാറിയ പാരീസ് കാലാവസ്ഥ കരാറില്‍ ബൈഡന്‍ വീണ്ടും ചേരും. ലോക ആരോഗ്യ സംഘടനക്കെതിരെ ട്രംപ് സ്വീകരിച്ച നടപടികളും ബൈഡന്‍ തിരുത്തും. മുസ്ലിം രാജ്യങ്ങളില്‍നിന്ന് അമേരിക്കയിലേക്ക് കുടിയേറ്റം അവസാനിപ്പിച്ച ട്രംപിന്റെ നടപടിയും ഡ്രീമേഴ്‌സിനോടുള്ള സമീപനവും തിരുത്തും.
undefined
ബൈഡന്റെ നയങ്ങള്‍ എങ്ങനെ നടപ്പാക്കാമെന്ന് അദ്ദേഹത്തിന്റെ ഉപദേശകര്‍ മാസങ്ങളായി പരിശോധിക്കുകയായിരുന്നു. ഫെഡറല്‍ ഏജന്‍സികളും ട്രാന്‍സിഷന്‍ ഉദ്യോഗസ്ഥരും നയങ്ങള്‍ തിരുത്തുന്ന നടപടികള്‍ക്ക് തുടക്കമിട്ടിരുന്നു. പ്രചാരണ സമയത്ത് ബൈഡന്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ അദ്ദേഹത്തിന്റെ ഉപദേശകര്‍ നടപടികള്‍ തുടങ്ങി.
undefined
കൊവിഡ് പ്രതിരോധ നടപടികള്‍ക്കായി തിങ്കളാഴ്ച പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കത്തില്‍ ബൈഡന്‍ മുന്‍തൂക്കം നല്‍കുന്നത്. മുന്‍ ജനറല്‍ സര്‍ജന്‍ വിവേക് മൂര്‍ത്തി മുന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ കമ്മീഷണര്‍ ഡേവിഡ് കെസ്ലര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ടാസ്‌ക് ഫോഴ്‌സ് പ്രവര്‍ത്തിക്കുക. അതേസമയം, പ്രധാനപ്പെട്ട നിയമങ്ങള്‍ കോണ്‍ഗ്രസില്‍ പാസാക്കിയെടുക്കുക ബൈഡന് ബുദ്ധിമുട്ടായിരിക്കും.
undefined
നിലവില്‍ സെനറ്റില്‍ ഡെമോക്രാറ്്‌റിസിന് നേരിയ ഭൂരിപക്ഷമുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം സെനറ്റില്‍ ആര്‍ക്കാണ് ഭൂരിപക്ഷമെന്നത് വ്യക്തമായിട്ടില്ല. ജോര്‍ജിയയിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായി ജനുവരി അഞ്ചോടു കൂടി മാത്രമേ സെനറ്റിലെ ചിത്രം വ്യക്തമാകൂ. സെനറ്റില്‍ ഭൂരിപക്ഷമില്ലെങ്കില്‍ പല തീരുമാനങ്ങളും നടപ്പാക്കുന്നതില്‍ ബൈഡന്‍ എക്‌സിക്യൂട്ടീവ് അധികാരം ഉപയോഗിക്കാനും സാധ്യതയുണ്ട്.
undefined
കഴിഞ്ഞ ദിവസമാണ് പെന്‍സില്‍വാനിയയില്‍ ഭൂരിപക്ഷം ലഭിച്ചതിനെ തുടര്‍ന്ന് ബൈഡന്റ് വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കടുത്ത മത്സരത്തിനൊടുവിലാണ് ബൈഡന്‍ ട്രംപിനെ മറികടന്നത്. 1991ന് ശേഷം രണ്ടാം അവസരം ലഭിക്കാതെ പടിയിറങ്ങുന്ന ആദ്യത്തെ പ്രസിഡന്റാണ് ട്രംപ്.
undefined
click me!