ലോസ് ഏഞ്ചല്‍സിലെ സന്ദര്‍ശകന്‍ ; കാണാം ചിത്രങ്ങള്‍

First Published Feb 22, 2020, 3:58 PM IST

ലോസ് ഏഞ്ചല്‍സിന് സമീപ പ്രദേശമായ മോറോവിയകാര്‍ രാവിലെ ഉണര്‍ന്നപ്പോള്‍ കണ്ട കാഴ്ച തീര്‍ത്തും അവിശ്വസനീയമായിരുന്നു. ഒത്ത ഒരു സുന്ദരന്‍ കരടിയായിരുന്നു ആ കാഴ്ച. അതും നഗരത്തിന്‍റെ പ്രാന്തപ്രദേശത്ത് ഇത്രയും വലിയൊരു കരടി ആദ്യമായിട്ടാണെന്ന് പ്രദേശവാസിയായ ഡാലി മാധ്യമങ്ങളോട് പറഞ്ഞു. ലോസ് ഏഞ്ചൽസ് ടൈംസില്‍ ഫോട്ടോഗ്രാഫറായ ഇര്‍ഫാന്‍ ഖാന്‍ പങ്കുവച്ച ചിത്രങ്ങള്‍ കാണാം. 

കരടി തീര്‍ത്തും സൗമ്യനായിരുന്നെന്നാണ് പ്രദേശവാസികള്‍ പറഞ്ഞത്.
undefined
ശാന്തനായിരുന്ന കരടി എല്ലായിടവും മണത്ത് നോക്കിയാണ് നടന്നുപോയത്.
undefined
കുട്ടികളും മറ്റും കരടിയെ കണ്ട് ഭയന്ന് കരഞ്ഞെങ്കിലും കരടി ആരെയും ഉപദ്രവിച്ചില്ല. മാത്രമല്ല, ഫോട്ടോയെടുക്കാനായി അടുത്തു കൂടിയവര്‍ക്കെല്ലാം ആവശ്യത്തിന് ഫോട്ടോയ്ക്ക് പോസ് ചെയ്ത ശേഷമാണ് അത് ഒരോ സ്ഥലത്ത് നിന്നും നീങ്ങിയിരുന്നത്.
undefined
കരടി ശാന്തനായിരുന്നെങ്കിലം വനം വന്യജീവി വകുപ്പിന് ഫോണ്‍ വിളികളെത്തി. ഇതേ തുടര്‍ന്ന് അവരെത്തി കരടിയെ പിടികൂടി ഓറഞ്ച് കൗണ്ടി മൃഗശാലയിലേക്ക് വിട്ടു.
undefined
ഭക്ഷണം തേടി മൃഗങ്ങള്‍, സാൻ ഗാബ്രിയൽ പർവതനിരകളില്‍ നിന്ന് താഴ്വാരയിലേക്കിറങ്ങാറുണ്ട്. പക്ഷേ അത് കാലാവസ്ഥ ചൂടാകുമ്പോഴാണ്.
undefined
ശീതകാലത്ത് പര്‍വ്വതനിരകളില്‍ കഴിച്ച് കൂട്ടുന്ന ഇവ കാലാവസ്ഥയ്ക്ക് ചൂടുപിടിക്കുമ്പോള്‍ പതുക്കെ താഴ്വാരത്തേങ്ങിറങ്ങുന്നു.
undefined
തെക്കൻ കാലിഫോർണിയയിലെ ശൈത്യകാലം അത്ര ശക്തമല്ല. സാൻ ഗാബ്രിയൽ താഴ്‌വരയിലാകട്ടെ വ്യാഴാഴ്ച താപനില 27 സെല്‍ഷ്യസായി ഉയർന്നു.
undefined
കരടിക്ക് ഏതാണ്ട് 180 കിലോ വരെ തൂക്കമുണ്ടാകുമെന്ന് കരുതുന്നു.
undefined
1990 കളിലാണ് ഇതിന് മുമ്പ് മോറോവിയയില്‍ കരടി ഇറങ്ങിയത്. ആ കരടിയും സൗമ്യമായിരുന്നു.
undefined
എന്നാല്‍ അവനൊരു പ്രത്യേകയുണ്ടായിരുന്നെന്നും ഡാലി പറയുന്നു. മോറോവിയയിലെ കുള (ടബ്) ങ്ങളായിരുന്നു ആ കരടിയുടെ ഏറ്റവും വലിയ ദൗര്‍ബല്യം.
undefined
അത് കൊണ്ട് തന്നെ പ്രദേശവാസികള്‍ അവനൊരു പേരിട്ടു, ' സാംസണ്‍, ദി ഹോട്ട് ടബ് ബിയര്‍ '. അവനെയും അധികൃതര്‍ പിടികൂടി ഓറഞ്ച് കൗണ്ടി മൃഗശാലയിലേക്ക് വിട്ടിരുന്നു.
undefined
click me!