അമേരിക്കയിൽ പ്രതിഷേധക്കാർക്കിടയിൽ കാറോടിച്ചു കയറ്റി; വെടിവയ്പ്പ് !!

First Published Jun 9, 2020, 11:14 AM IST

അമേരിക്കയിൽ കറുത്തവർ​ഗ്​ഗക്കാരനായ ജോർജ്ജ് ഫ്ലോയിഡിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് തെരുവിലിറങ്ങിയവർക്കിടയിലേക്ക് കൊറോടിച്ചുകയറ്റി അക്രമി. കാറിനെ തടയാൻ ശ്രമിച്ച പ്രതിഷേധക്കാരിൽ ഒരാളെ അക്രമിയായ ഡ്രൈവർ വെടിവച്ച് വീഴ്ത്തി. പരിക്കേറ്റയാളുടെ ആരോ​ഗ്യനിലയിൽ പുരോ​ഗതിയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ദിവസങ്ങൾക്ക് മുമ്പ് പ്രതിഷേധക്കാർക്കിടയിലേക്ക് സമാനരീതിയിൽ ഒരു ട്രക്ക് പാഞ്ഞുകയറിയിരുന്നു. 35ഡബ്ല്യു നോർത്ത്ബൗണ്ട് ഹൈവേയിൽ സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്നു ജനങ്ങൾ. ലോറി ഡ്രൈവറെ ജനങ്ങൾ പൊലീസിന് കൈമാറി. പ്രാഥമികമായി ആർക്കും പരിക്കുകളുണ്ടായിരുന്നില്ല. എന്നാൽ ജനങ്ങൾക്കിടയിലേക്ക് ലോറി ഓടിച്ചുകയറ്റിയതിനു പിന്നിലെ ഡ്രൈവറുടെ ഉദ്ദേശ്യം ഇനിയും വ്യക്തമായിട്ടില്ല.
കഴിഞ്ഞ മാസം 25നാണ് അമേരിക്കന്‍ പൊലീസിന്‍റെ വര്‍ണ്ണവിവേചനത്തിന് ഇരയായി ജോര്‍ജ് ഫ്ലോയ്ഡ് എന്ന 46 -ാകരന്‍ കൊല്ലപ്പെടുന്നത്. മിനിയാപൊളിസ് നഗര മദ്ധ്യത്തില്‍ വച്ച് വെള്ളക്കാരനായ പൊലീസ് ഉദ്യോഗസ്ഥന്‍ ഡെറിക് ചൗവിന്‍, വെറും സംശയത്തിന്‍റെ പേരില്‍ അറസ്റ്റ് ചെയ്യുന്നത്. എന്നാല്‍ നിരായുധനായിരുന്ന ജോര്‍ജ് ഫ്ലോയ്ഡിനെ റോഡില്‍ കിടത്തിയ, ഡെറിക് ചൗവിന്‍ തന്‍റെ മുട്ട് കൊണ്ട് ജോര്‍ജ് ഫ്ലോയ്ഡിന്‍റെ കഴുത്തിന് കുത്തിപ്പിടിക്കുകയായിരുന്നു. ഏറെ നേരെ മുട്ട് കൊണ്ട് കഴുത്തിന് കുത്തിപ്പിടിക്കുന്നതിനിടെ, ' തന്നെ വിടണമെന്നും തനിക്ക് ശ്വസിക്കാന്‍ കഴിയുന്നില്ലെന്നും ' ജോര്‍ജ് ഫ്ലോയ്ഡ് പറയുന്ന വീഡിയോ പിന്നീട് വൈറലായി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമേരിക്കന്‍ വര്‍ണ്ണവിവേചനത്തിന്‍റെ ഇരയാണ് ജോര്‍ജ് ഫ്ലോയ്ഡ്. ജോര്‍ജിന്‍റെ മരണത്തോടെ അമേരിക്കയിലെ മിക്ക സംസ്ഥാനങ്ങളിലും ജനങ്ങള്‍ പ്രക്ഷോഭത്തിനിറങ്ങി. മിനിയാപൊളിസ് പൊലീസ് സ്റ്റേഷന്‍ ജനങ്ങള്‍ തീയിട്ടു.

പ്രതിഷേധക്കാർക്കിയയിലേക്ക് ഓടിച്ചുകയറിയ കാർ തടയാൻ ശ്രമിച്ചതിനെ തുടർന്ന് ഡ്രൈവറുടെ വെടിയേറ്റ് നിലത്തുവീണ പ്രതിഷേധക്കാരിൽ ഒരാൾ.
undefined
കാർ തടയാൻ ശ്രമിക്കുന്ന പ്രതിഷേധക്കാർ. മോഷണക്കുറ്റം ആരോപിച്ച് അമേരിക്കൻ പൊലീസ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കറുത്ത വർഗ്ഗക്കാരനായ ജോർജ്ജ് ഫ്ലോയിഡിന്റെ മരണത്തിൽ പ്രതിഷേധിച്ചായിരുന്നു ആഴ്ചകളായി അമേരിക്കയിലുടനീളം പ്രതിഷേധം നടക്കുന്നത്.
undefined
പ്രതിഷേധക്കാരിൽ ഒരാളെ വെടിവച്ച് വീഴ്ത്തിയശേഷം കാറിന് പുറത്തിറങ്ങുന്ന ഡ്രൈവർ
undefined
വെടിയേറ്റ ആൾക്ക് വൈദ്യസഹായം നൽകുന്നതിനിടയിലും പ്രകോപനപരമായി തോക്കുമായി മറ്റുള്ളവർക്കിടയിലേക്ക് പാഞ്ഞടുക്കുന്ന ഡ്രൈവർ.
undefined
വെടിയേറ്റയാൾക്ക് കൂടുതൽ വൈദ്യസഹായം നൽകുന്നതിന് സംഭവസ്ഥലത്ത് നിന്ന് കൊണ്ടുപോകുന്നു.
undefined
ജോർജ്ജ് ഫ്ലോയിഡിനെ കാൽമുട്ടുകൊണ്ട് കഴുത്തു‍ഞെരിച്ച് പിടിച്ചിരിക്കുന്ന അമേരിക്കൻ പൊലീസ് ഉദ്യോ​ഗസ്ഥൻ
undefined
മിനിപൊളീസ് 35ഡബ്ല്യു നോർത്ത്ബൗണ്ട് ഹൈവേയിൽ സമാധാനപരമായി പ്രതിഷേധിക്കുന്ന ആയിരങ്ങൾക്കിടയിലേക്ക് പാഞ്ഞുകയറി ടാങ്കർ ലോറി.
undefined
അമേരിക്കൻ പൊലീസ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയിഡിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് തെരുവിലിറങ്ങിയവർ ലോറിയുടെ വരവുകണ്ട് ചിതറിയോടുന്നു.‍‍
undefined
ലോറിയിലേക്ക് ചാടിക്കയറുന്ന പ്രതിഷേധക്കാർ.‍‍
undefined
പ്രതിഷേധക്കാരിൽ നിന്നും ഡ്രൈവറെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്ന പൊലീസുകാർ. പിന്നീട് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.
undefined
ലോറിയുടെ വരവ് കണ്ട് പരിഭ്രാന്തരായ ജനങ്ങൾ ഓടിമാറുന്നു.
undefined
റെയ്ഫോർഡിലെ ഒരു സ്മാരകത്തിന് മുന്നിൽ ജോർജ്ജ് ഫ്ലോയ്ഡിന്‍റെ മൃതദേഹം വച്ചിരിക്കുന്ന ശവമഞ്ചംപ്രദര്‍ശിപ്പിച്ചിരിക്കുന്നു.
undefined
ജോർജ്ജ് ഫ്ലോയിഡിന്റെ മൃതദേഹം കണ്ടതിനുശേഷം അദ്ദേഹത്തിന്‍റെ അമ്മ ബദാം എറിൻ കോർണർ പൊട്ടിക്കരയുന്നു
undefined
നോർത്ത് കരോലിനയിലെ റെയ്ഫോർഡിൽ ജോര്‍ജ് ഫ്ലോയ്ഡ് ജനിച്ച പട്ടണത്തിലേക്ക് പൊതുദര്‍ശനത്തിനായി കൊണ്ട് പോകവേ നൂറുകണക്കിന് കാറുകൾ അകമ്പടി സേവിക്കുന്നു.
undefined
ഹോസ്റ്റണിലെ പൊതുദർശനത്തിനു ശേഷം ജോർജ്ജ് ഫ്ലോയിഡിന്റെ മൃതദേഹം കൊണ്ടുപോകുന്നു
undefined
കറുവർഗ്ഗക്കാർക്കും ജീവിക്കണം എന്നെഴുതിയ ബാനറുമായി തെരുവിൽ പ്രതിഷേധിക്കുന്നവർ
undefined
പൊലീസ് തീർത്ത ബാരിക്കേഡിനു മുന്നില്‌ മുട്ടുകുത്തി നിന്ന് പ്രതിഷേധിക്കുന്ന യുവതി
undefined
8 മിനിട്ടും 46 സെക്കന്റും കൈ ഉയർത്തി നിന്ന് പ്രതിഷേധിക്കുന്ന ആയിരക്കണക്കിന് ജനങ്ങൾ. ജോർജ് ഫ്ലോയിന്റെ കഴുത്തിൽ 8 മിനിട്ടും 46 സെക്കന്റും കാൽമുട്ടുകൊണ്ട് ‍‍ഞെരിച്ചുപിടിച്ചാണ് അമേരിക്കൻ പൊലീസുകാരൻ അദ്ദേഹത്തെ കൊലപ്പെടുത്തിയത്
undefined
അമേരിക്കയിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനും പ്രതിഷേധക്കാർക്കൊപ്പം 8 മിനിട്ടും 46 സെക്കന്റും തെരുവിൽ മുട്ടുകുത്തി നിന്ന് പ്രതിഷേധിക്കുന്നു
undefined
പ്രതിഷേധക്കാരെ പിരിച്ചുവിടാൻ കണ്ണീർവാതകം പ്രയോഗിക്കുന്ന അമേരിക്കൻ പൊലീസ്
undefined
click me!