മദ്യപാനത്തിനിടെ സാമൂഹിക അകലമില്ല; പൊലീസ് അതിക്രമത്തെ തുടര്‍ന്ന് കൊളംബിയന്‍ കലാപത്തില്‍ പത്ത് മരണം

Published : Sep 11, 2020, 11:48 AM ISTUpdated : Sep 11, 2020, 11:53 AM IST

മഹാമാരി പടര്‍ന്ന് പിടിക്കുന്നതിനിടെ വൈറസ് വ്യാപനം തടയാനായി കടുത്ത നിയന്ത്രണങ്ങളാണ് പല രാജ്യങ്ങളും കൈക്കൊണ്ടിരുന്നത്. രാജ്യം അടച്ചിടുന്നതിലേക്ക് വരെ കാര്യങ്ങള്‍ പോയിരുന്നു. എന്നാല്‍, രാജ്യം അടച്ചിടുന്നത് രാജ്യത്തിന്‍റെ സാമ്പത്തികാവസ്ഥയെ തര്‍ക്കുമെന്ന് വന്നതോടെ മിക്ക രാജ്യങ്ങളും അടച്ചില്‍ പില്‍വലിക്കുകയും നിയന്ത്രണങ്ങളോടെ ഇളവുകള്‍ അനുവദിക്കുകയും ചെയ്തു. എന്നാല്‍ ഇത് പലപ്പോഴും പൊലീസും ജനങ്ങളും തമ്മില്‍ സംഘര്‍ഷങ്ങളുണ്ടാക്കി. അത്തരത്തിലൊരു സങ്കര്‍ഷം കൊളംബിയയില്‍ പത്ത് പേരുടെ മരണത്തിനിടയാക്കിയെന്ന വാര്‍ത്തകളാണ് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സുഹൃത്തുക്കളുമായി മദ്യപിക്കുന്നതിനിടെ സാമൂഹിക അകലം പാലിച്ചില്ലെന്ന് പറ‌ഞ്ഞ് കൊളംമ്പിയന്‍ പൊലീസ് ജേവ്യര്‍ ഓര്‍ഡോണസ് എന്ന കൊളംബിയന്‍ പൗരന് നേരെ വൈദ്യുത തോക്ക് ഉപയോഗിക്കുകയായിരുന്നു. 'തനിക്ക് ശ്വാസം മുട്ടുന്നു, ദയവായി ഉപദ്രവിക്കരുതെ'ന്ന് ജേവ്യര്‍ ഓര്‍ഡോണസ് പൊലീസിനോട് നിരന്തരം ആവശ്യപ്പെട്ടെങ്കിലും പൊലീസ് അക്രമം തുടരുകയായിരുന്നു. പൊലീസിന്‍റെ പീഡനത്തിനൊടുവില്‍ ജേവ്യര്‍ ഓര്‍ഡോണസിന് ജീവന്‍ നഷ്ടമായി. പൊലീസിന്‍റെ അതിക്രമത്തില്‍ ജനം വെറുതേയിരുന്നില്ല. അവര്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ നേരിടാന്‍ പൊലീസ് സര്‍വ്വ സന്നാഹവും രംഗത്തിറക്കി. ഇതേ തുടര്‍ന്നുണ്ടായ ഏറ്റമുട്ടിലിലാണ് പത്ത് പേര്‍ കൊല്ലപ്പെട്ടതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. 

PREV
115
മദ്യപാനത്തിനിടെ സാമൂഹിക അകലമില്ല; പൊലീസ് അതിക്രമത്തെ തുടര്‍ന്ന് കൊളംബിയന്‍ കലാപത്തില്‍ പത്ത് മരണം

വൈദ്യുത തോക്ക് ഉപയോഗിച്ചുള്ള പൊലീസ് അതിക്രമത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതിന് പിന്നാലെ കൊളംബിയയിലുണ്ടായ അക്രമങ്ങളില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പൊലീസ് അതിക്രമത്തില്‍ ഒരാള്‍ മരിച്ചതിന് പിന്നാലെയാണ് കൊളംബിയന്‍ തലസ്ഥാനമായ ബോഗോട്ടയില്‍ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. 

215

ബുധനാഴ്ചയാണ് പ്രക്ഷോഭകാരികള്‍ കൊളംബിയന്‍ തലസ്ഥാനം കീഴടക്കിയത്. യൂണിഫോമണിഞ്ഞ ഉദ്യോഗസ്ഥരോട് അപേക്ഷിച്ചതിന് ശേഷവും ഒരാളെ വൈദ്യുത തോക്ക് ഉപയോഗിച്ച് അഞ്ച് തവണ ഉപദ്രവിക്കുന്ന വീഡിയോ ബുധനാഴ്ച സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. 

315

വൈദ്യുത തോക്ക് പ്രഹരം ഏറ്റ് ഇയാള്‍ നിലത്ത് വീഴുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. 46കാരനായ ജേവ്യര്‍ ഓര്‍ഡോണസാണ് വൈദ്യുത തോക്കില്‍ നിന്നുള്ള ഷോക്കേറ്റ് കൊല്ലപ്പെട്ടത്. ഇയാള്‍ ശ്വാസം മുട്ടുന്നുവെന്നും വൈദ്യുത തോക്ക് പ്രയോഗിക്കരുതെന്നും ആവശ്യപ്പെടുന്ന വീഡിയോ വൈറലായതിന് പിന്നാലെ നിരവധിപ്പേരാണ് പ്രതിഷേധവുമായി നിരത്തിലിറങ്ങിയത്. 
 
415
515

സുഹൃത്തുക്കളുമൊത്ത് മദ്യപിക്കുന്നതിന് ഇടയില്‍ സാമൂഹ്യഅകലം പാലിച്ചില്ലെന്ന് കാണിച്ചായിരുന്നു ഇയാള്‍ക്കെതിരെ പൊലീസ് വൈദ്യുത തോക്ക് പ്രയോഗിച്ചതെന്നാണ് ബിബിസി വിശദമാക്കുന്നത്. 

615

ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലുും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചിരുന്നില്ല. വലിയ രീതിയിലുള്ള അക്രമങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കുന്നതെന്നാണ് ആഭ്യന്തര മന്ത്രി കാര്‍ലോസ് ഹോംസ് ട്രൂജിലോ പറയുന്നത്. 
 
715

നിരവധി പൊലീസ് സ്റ്റേഷനുകള്‍ പ്രക്ഷോഭകാരികളുടെ അക്രമത്തില്‍ തകര്‍ന്നു. സൈന്യത്തേയും മിലിട്ടറി പൊലീസിനേയും അണിനിരത്തി ക്രമസമാധാനം പാലിക്കാനുള്ള ശ്രമത്തിലാണെന്നാണ് ട്രൂജിലോ പറയുന്നത്.

815
915

മെഡലിന്‍, കേലി തുടങ്ങിയ നഗരങ്ങളില്‍ പ്രക്ഷോഭം ശക്തമാണ്. വെടിയേറ്റ് മരിച്ചവരുടെ എണ്ണം 10 ആയെന്നാണ് ബോഗോട്ട മേയര്‍ ക്ലോഡിയ ലോപസ് പറയുന്നത്. 
ആശുപത്രിയില്‍ പ്രവേശിപ്പിച്ച 55 ഓളം പേര്‍ക്ക് വെടിയേറ്റിട്ടുണ്ടെന്നും ക്ലോഡിയ ലോപസ് അന്തര്‍ദേശീയ മാധ്യമങ്ങളോട് പറയുന്നു. 

1015

248 ലേറെ പേര്‍ക്ക് അക്രമങ്ങളില്‍ പരിക്കേറ്റിട്ടുണ്ട്. പ്രക്ഷോഭകാരികളുടെ അക്രമത്തില്‍ 100 പൊലീസുകാര്‍ക്കും പരിക്കുണ്ടെന്നാണ് ക്ലോഡിയ വിശദമാക്കുന്നത്. 

1115

ജേവ്യര്‍ ഓര്‍ഡോണസിന്‍റെ മരണത്തില്‍ രണ്ട് പൊലീസുകാരെ ഇതിനോടകം സസ്പെന്‍ഡ് ചെയ്തതായി ആഭ്യന്തര മന്ത്രി വിശദമാക്കിയിട്ടുണ്ട്. 
സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. 

1215
1315

ബോഗോട്ടയില്‍ പൊലീസ് അതിക്രമങ്ങള്‍ക്കെതിരായി 137ഓളം കേസുകളാണ് നിലവിലുള്ളത്. ഇതിന് പിന്നാലെയുണ്ടായ ഓര്‍ഡോണസിന്‍റെ മരണം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയും പ്രക്ഷോഭമാവുകയുമായിരുന്നു. 
 
1415

ഇത് ആദ്യമായല്ല കൊളംബിയയില്‍ പൊലീസ് അതിക്രമത്തിനെതിരെ പ്രക്ഷോഭം പൊട്ടിപ്പുറപ്പെടുന്നത്. കഴിഞ്ഞ നവംബറിലും 2011ലും സമാനമായ രീതിയില്‍ പ്രക്ഷോഭമുണ്ടായിരുന്നു. 

1515

6 ആറ് ലക്ഷത്തിലേറെ കൊവിഡ് പൊസിറ്റീവായവരാണ് കൊളംബിയയിലുള്ളത്. 22275 പേരാണ് ഇതിനോടകം കൊളംബിയയില്‍ കൊവിഡ് 19 ബാധിച്ച് മരിച്ചത്. വേള്‍ഡോ മീറ്ററിലെ കണക്കനുസരിച്ച് 694664 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories