റഷ്യയുടെ സർവ്വാധികാരിയാവാൻ‌ പുചിൻ; പ്രതിഷേധവുമായി ജനം

Published : Jul 17, 2020, 02:00 PM ISTUpdated : Jul 17, 2020, 02:05 PM IST

67 വയസ്സായിരിക്കുന്നു റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമര്‍ പുചിന്. യുഎസ്എസ്ആറിന്‍റെ ചാര സംഘടനയായിരുന്ന കെജിബിയില്‍ 1975 മുതല്‍ 1991വരെ ഉദ്യോഗസ്ഥനായിരുന്നു പുചിന്‍. 1991ല്‍ സ്വതന്ത്രനായി രാഷ്ട്രീയത്തിലിറങ്ങിയ പുചിന്‍റെ വളര്‍ച്ച പിന്നീടങ്ങോട്ട് വളരെ പെട്ടെന്നായിരുന്നു. ബോറിസ് യെത്സന് കീഴില്‍ 1998-1999 കാലത്ത് അദ്ദേഹം ഫെഡറല്‍ സെക്യൂരിറ്റി സര്‍വ്വീസ് ഡയറക്ടറായിരുന്നു. പിന്നീട് സെക്യൂരിറ്റി കൗൺസില്‍ സെക്രട്ടറിയായി. 2000-2004ല്‍ ആദ്യമായി റഷ്യയുടെ പ്രസിഡന്‍റായി. പിന്നീടിങ്ങോട്ട് റഷ്യയെ നയിച്ചത് പുചിന്‍ മാത്രമായിരുന്നു എന്ന് പറയുന്നതാണ് ശരി. 2004-2008 ല്‍ വീണ്ടും പ്രസിഡന്‍റ്.  എന്നാല്‍ രണ്ട് തവണയില്‍ കൂടുതല്‍ ഒരാള്‍ക്ക് തുടര്‍ച്ചയായി പ്രസിഡന്‍റായിരിക്കാന്‍ അനുവദിക്കാത്ത റഷ്യന്‍ ഭരണഘടനയെ മറികടക്കാന്‍ പുചിന്‍ 2008 മുതല്‍ 2012 വരെ റഷ്യയുടെ പ്രധാനമന്ത്രിയായി. ദിമ്ത്രി മെദ്വെദേവിനെ പ്രസിഡന്‍റാക്കി. പക്ഷേ ഭരിച്ചത് മൊത്തം പുചിനായിരുന്നുവെന്നത് റഷ്യയില്‍ പരസ്യമായിരുന്നു.  2012-2018 ല്‍ പുചിന്‍ തന്‍റെ മൂന്നാമത്തെ പ്രസിഡന്‍റ് പദം ഏറ്റെടുത്തു. 2018ല്‍ 76 ശതമാനം വോട്ടിന് പുട്ടിന്‍ വീണ്ടും റഷ്യയുടെ പ്രസിഡന്‍റായി. 2022ല്‍ പദവിയുടെ കാലാവധി തീരും. എന്നാല്‍ തന്‍റെ നാലാമത്തെ അധികാരകാലത്ത് തന്നെ പുചിന്‍ സ്വന്തം നിലയില്‍ ഒരു അഭിപ്രായ സര്‍വ്വേ സംഘടിപ്പിച്ചു. അതും ഈ കൊവിഡ് കാലത്ത്. അഭിപ്രായ സര്‍വ്വയില്‍ ജനം പുചിന് 2024 വരെ അധികാരത്തില്‍ തുടരാന്‍ അനുവദിച്ചുവെന്ന ഫലമാണ് വന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സത്യത്തില്‍ പുചിന്‍ എന്ത് തീരുമാനിക്കുന്നുവോ അത് റഷ്യയില്‍ നടക്കുന്നു, അത്രതന്നെ. എന്നാല്‍ കാര്യങ്ങള്‍ക്ക് ചെറിയ തീരിയില്‍ ഉലച്ചില്‍ തട്ടിത്തുടങ്ങിയിരിക്കുന്നുവെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍.

PREV
123
റഷ്യയുടെ സർവ്വാധികാരിയാവാൻ‌ പുചിൻ; പ്രതിഷേധവുമായി ജനം

റഷ്യയുടെ ഭരണഘടന ഭേദഗതികളും ഭരണഘടനാ പരിഷ്കാരങ്ങളും നടപ്പാക്കുന്നതിന് രാജ്യവ്യാപകമായി നടന്ന വോട്ടെടുപ്പിനെതിരെ റഷ്യയിലെ മോസ്കോയിൽ പ്രതിഷേധത്തിൽ പങ്കെടുക്കുന്നയാളെ അറസ്റ്റ് ചെയ്ത് നീക്കുന്ന ‌പോലീസ്
 
223

ആയിരക്കണക്കിന് ജനങ്ങളാണ് മോസ്കോയിൽ പുചിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. പുചിന്റെ സ്വേച്ഛാധിപത്യത്തിനെതിരെ "no" എന്നെഴുതിയ മാസ്കുകൾ ധരിച്ചാണ് ആളുകൾ പ്രതിഷേധത്തിനെത്തിയത്. പുടിൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യങ്ങൾ വിളിക്കുകയും പരിഷ്കാരങ്ങൾക്കെതിരെ ബാനറുകൾ ഉയർത്തിയുമായിരുന്നു പ്രതിഷേധം

323
423

മോസ്കോയിലേക്ക് പ്രതിഷേധക്കാർ വന്നുതുടങ്ങിയതോടെ വൻ പൊലീസ് സേന ന​ഗരം വളയുകയും പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയുമായിരുന്നു.

523

ഒവിഡി-ഇൻഫോ നിയപ്രകാരം നൂറിലധികം പേരെ കസ്റ്റഡിയിലെടുത്തെന്നാണ് പ്രാഥമിക വിവരം. എന്നാൽ അറസ്റ്റ് രേഖപ്പെടുത്തിയവരുടെ എണ്ണം സംബന്ധിച്ച് പോലീസിൽ നിന്നോ സർക്കാരിൽ നിന്നോ ഇതുവരെ സ്ഥിരീകരണം ഒന്നു ഉണ്ടായിട്ടില്ല.

623

ഭേദ​ഗതി ചെയ്ത പുതിയ നിയമം അനുസരിച്ച് 2024 വരെ പുചിന് പ്രസിഡന്‍റായി തുടരാം. ഈ മാസം ആദ്യം നടന്ന തെരഞ്ഞെടുപ്പ് നിയമവിരുദ്ധമാണെന്നും പ്രസിഡന്റും പ്രധാനമന്ത്രിയുമൊക്കെയായി രണ്ട് പതിറ്റാണ്ടിലേറെ റഷ്യ ഭരിച്ച പുചിൻ സ്ഥാനമൊഴിയേണ്ട സമയം അതിക്രമിച്ചെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം

723

ഭരണഘടനാ പരിഷ്കാരങ്ങൾക്കെതിരെ പ്രകടനത്തിൽ പങ്കെടുത്ത രണ്ട് റഷ്യൻ ആക്ടിവിസ്റ്റുകളെ കഴിഞ്ഞ ആഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അഞ്ച് പേരുടെ വീടുക‌ളിൽ പൊലീസ് അതിക്രമിച്ചു കയറി തിരച്ചിൽ നടത്തിയെന്നും ആരോപണങ്ങളുണ്ട്.

823

"പുചിൻ തുടരരുത്" എന്ന് അർത്ഥം വരുന്ന പ്ലക്കാർഡുമായി യുവതി. കൊവിഡ് 19 നിയന്ത്രണങ്ങൾ കാരണം തലസ്ഥാനമായ സെന്റ് പീറ്റേഴ്സ്ബർ​ഗിൽ ബഹുജന സമ്മേളനങ്ങൾ നിരോധിച്ചിരിക്കുന്നിനിടെയാണ് പ്രതിഷേധം അരങ്ങേറിയത്. എന്നാൽ സാധാരണ ദിവസങ്ങളിൽ പോലും ഒന്നിലധികം വ്യക്തികളുടെ പ്രതിഷേധത്തിന് അധികാരികളുടെ മുൻകൂർ അനുമതി ആവശ്യമാണെന്ന നിയമം നിലനിൽക്കുന്ന രാജ്യമാണ് റഷ്യ.

923

"എന്റെ ജീവിതം ജനങ്ങളെ സേവിക്കുന്നതിനാണെന്നാണ് ഞാൻ കരുതിയത്, പക്ഷേ ഇപ്പോൾ അത് അധികാര പിടിച്ചെടുക്കൽ മാത്രമാണെന്ന്  ഞാൻ മനസ്സിലാക്കുന്നു" എന്നെഴുതിയ പ്ലക്കാർഡുമായി സെന്റ് പീറ്റേഴ്സ്ബർ​ഗിൽ പ്രതിഷേധിക്കുന്ന യുവതി. പ്രശസ്ത സിനിമാ കഥാപാത്രമായ ജോക്കറിനോട് സാമ്യം തോന്നുന്ന രീതിയിലാണ് പ്ലക്കാർഡിൽ പുചിനെ ചിത്രീകരിച്ചിരിക്കുന്നത്

1023

മോസ്കോ തെരുവുകളിൽ പ്രതിഷേധക്കാരെ അടിച്ചമർത്താൻ വിന്യസിച്ചിരിക്കുന്ന പൊലീസ് സേനാം​ഗങ്ങൾ

1123

റഷ്യയുടെ ഭരണഘടന ഭേദഗതികൾക്കും ഭരണഘടനാ പരിഷ്കാരങ്ങളും നടപ്പാക്കുന്നതിന് രാജ്യവ്യാപകമായി നടന്ന വോട്ടെടുപ്പിനെതിരെ മോസ്കോയിൽ പ്രതിഷേധത്തിൽ പങ്കെടുത്തയാളെ പോലീസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്ത് നീക്കുന്നു

1223
1323

റഷ്യയുടെ ഭരണഘടന ഭേദഗതികളും ഭരണഘടനാ പരിഷ്കാരങ്ങളും നടപ്പാക്കുന്നതിന് രാജ്യവ്യാപകമായി നടന്ന വോട്ടെടുപ്പിനെതിരെ മോസ്കോയിൽ പ്രതിഷേധത്തിൽ പങ്കെടുത്തയാളെ പോലീസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്ത് നീക്കുന്ന

1423

"ഞങ്ങളുടെ ഭരണഘടനയെക്കുറിച്ച് ഞാൻ വിലപിക്കുന്നു" എന്ന് എഴുതിയ തൊപ്പി ധരിച്ച് മോസ്കോയിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുക്കുന്നയാൾ

1523
1623

രാഷ്ട്രീയ പ്രവർത്തകയായ യൂലിയ ഗല്യാമിന മോസ്കോയിൽ നടന്ന പ്രതിഷേധത്തിൽ ഐക്യധാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് സംസാരിക്കുന്നു

1723

"No" എന്ന് മുഖത്ത് എഴുതി പ്രതിഷേധത്തിൽ പങ്കെടുത്ത യുവതി

1823
1923

റഷ്യൻ കവിയായ അലക്സാണ്ടർ പുഷ്കിന്റെ സ്മാരകത്തിനടുത്ത് പുചിനെതിരെ പ്രതിഷേധവുമായി ഒത്തുകൂടിയ ‍​ജനങ്ങൾ

2023

റഷ്യൻ കവിയായ അലക്സാണ്ടർ പുഷ്കിന്റെ സ്മാരകത്തിനടുത്ത് "No" എന്ന് എഴുതിയ മാസ്ക് ധരിച്ച യുവതി

2123
2223

റഷ്യയുടെ ഭരണഘടന ഭേദഗതികളും ഭരണഘടനാ പരിഷ്കാരങ്ങളും നടപ്പാക്കുന്നതിന് രാജ്യവ്യാപകമായി നടന്ന വോട്ടെടുപ്പിനെതിരെ മോസ്കോയിൽ പ്രതിഷേധത്തിൽ പ്രകടനക്കാർ വിളക്ക് മരത്തിൽ ചുംബിക്കുന്നു

2323

"ഞാനാണ്/ഞങ്ങളാണ് റഷ്യയുടെ ഭരണഘടന" എന്നെഴുതിയെ പ്ലക്കാർഡുമായി പ്രതിഷേധിക്കുന്ന സ്ത്രീ

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories