യുദ്ധത്തീയില്‍ ഇറാന്‍ കത്തുന്നതിനിടെ സമാധാനത്തെക്കുറിച്ച് ട്രംപിന്റെ ഭാര്യയുടെ യുഎന്‍ പ്രഭാഷണം

Published : Mar 03, 2026, 09:21 PM IST

യു എസ് പ്രസിഡന്റ് ട്രംപ് ഇറാനെതിരെ യുദ്ധം നടത്തുന്നതിനിടെ, സമാധാനത്തെക്കുറിച്ച് ഘോഷിച്ച് ഭാര്യ മെലാനിയ'. ഇറാനെ തരിപ്പണമാക്കുമെന്ന് ട്രംപ് ആവര്‍ത്തിക്കുന്ന അതേനേരത്താണ് മെലേനിയ യുഎന്‍ സുരക്ഷാസമിതി പരിപാടിയില്‍ സമാധാനത്തെക്കുറിച്ച് പ്രസംഗിച്ചത്. 

PREV
17

ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ സംഘടിപ്പിച്ച ഒരു ചടങ്ങിലാണ് മെലാനിയ സമാധാനത്തെക്കുറിച്ച് വാചാലയായത്. ട്രംപിന്റെ മുന്‍കൈയില്‍ ഇറാനില്‍ നടക്കുന്ന രൂക്ഷമായ ആക്രമണത്തിനിടെ ഇറാനിലെ മിനാബ് ഗേള്‍സ് സ്‌കൂളില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ എണ്ണം 170 ആയതിനിടെ, മെലേനിയ നടത്തിയ പ്രസംഗത്തിന്റെ വിഷയം, വിദ്യാഭ്യാസത്തിലൂടെ സമാധാനം' എന്നതായിരുന്നു. യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ അധ്യക്ഷത വഹിക്കുന്ന ലോകത്തെ ആദ്യത്തെ പ്രഥമവനിതയാണ് മെലാനിയ ട്രംപ് എന്ന് വൈറ്റ് ഹൗസ് പ്രസ്താവനയില്‍ അറിയിച്ചു.

27

ഭൂമിശാസ്ത്രം, മതം, വര്‍ഗ്ഗം, ലിംഗഭേദം എന്നിവയ്ക്ക് അതീതമായി സഹിഷ്ണുതയുടെയും 'മറ്റുള്ളവരോടുള്ള സഹാനുഭൂതിയുടെയും' മൂല്യങ്ങള്‍ രാജ്യങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്ന് മെലാനിയ ട്രംപ് പറഞ്ഞു. 'അന്ധമായ മുന്‍വിധികളില്‍ വിശ്വസിക്കുകയും മനുഷ്യന്റെ അന്തസ്സിനെ അവഗണിക്കുകയും ചെയ്യുന്ന ഇടുങ്ങിയ ചിന്താഗതിക്കാരെ'ക്കുറിച്ചും അവര്‍ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. 'ചിന്തകളെ നിയന്ത്രിക്കുമ്പോള്‍, ഒരു രാജ്യം സ്വന്തം ഭാവി തന്നെയാണ് നിയന്ത്രിക്കുന്നത്'-മെലാനിയ പറഞ്ഞു.

37

ട്രംപ് മുന്നോട്ടുവെയ്ക്കുന്ന തീവ്രലതുപക്ഷ രാഷ്ട്രീയം ശക്തമായി എതിര്‍ക്കുന്ന ലിബറല്‍ രാഷ്ട്രീയമാണ് മെലാനിയയുടെ പ്രസംഗത്തില്‍ നിറഞ്ഞുനില്‍ക്കുന്നത്. ട്രംപ് ഭരണകൂടം ചിന്തകളെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ ന്ിലനില്‍ക്കുന്നതിനിടയിലാണ് മെലാനിയയുടെ പ്രസംഗം പുറത്തുവരുന്നത്.

47

വൈവിധ്യം, തുല്യത, ഉള്‍പ്പെടുത്തല്‍ തുടങ്ങിയ ആശയങ്ങളാണ് മെലാനിയയുടെ പ്രസംഗത്തില്‍ നിറഞ്ഞുനില്‍ക്കുന്നത്. പ്രസംഗത്തില്‍ മെലാനിയ മുന്നോട്ടുവെക്കുന്ന മൂല്യങ്ങള്‍ ട്രംപ് ഭരണകൂടം പരസ്യമായി തള്ളിക്കളയുകയും ഫെഡറല്‍ ഗവണ്‍മെന്റില്‍ നിന്ന് നീക്കം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത ആശയങ്ങളോട് സാമ്യമുള്ളവയാണ്. ലിംഗഭേദം, വര്‍ഗ്ഗം തുടങ്ങിയ പദങ്ങള്‍ ഉപയോഗിക്കുന്നത് പരിമിതപ്പെടുത്താനോ ഒഴിവാക്കാനോ ട്രംപ് ഭരണകൂടം ഫെഡറല്‍ ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

57

അമേരിക്കന്‍ വിദ്യാഭ്യാസ രംഗത്തെ സാംസ്‌കാരികമായി പുനര്‍നിര്‍മ്മിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി, വോക്ക് എന്ന് തങ്ങള്‍ മുദ്രകുത്തുന്ന നയങ്ങളെയും പരിപാടികളെയും ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നുണ്ട്. തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാത്ത സര്‍വ്വകലാശാലകള്‍, ഗവേഷണശാലകള്‍, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്കെതിരെ കേസുകള്‍ എടുക്കുമെന്നും ഫണ്ട് വെട്ടിക്കുറയ്ക്കുമെന്നും ഭരണകൂടം ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

67

എന്നാല്‍ തന്റെ പ്രസംഗത്തില്‍, ചില രാജ്യങ്ങളില്‍ കുട്ടികള്‍ക്കും യുവാക്കള്‍ക്കും സെക്കന്‍ഡറി സ്‌കൂളുകളിലും സര്‍വ്വകലാശാലകളിലും പ്രവേശനം നിഷേധിക്കപ്പെടുന്നത് ഖേദകരമാണെന്ന് മെലാനിയ പറഞ്ഞു. ഇതിന്റെ ഫലമായി, വൈദ്യശാസ്ത്രരംഗത്തെ പുതിയ കണ്ടെത്തലുകളും ഭക്ഷ്യസുരക്ഷയിലെ പുരോഗതിയും നൂതന സാങ്കേതികവിദ്യകളും മാനവരാശിക്ക് നഷ്ടമാകുകയാണെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി. സ

77

മാധാനപരവും സമൃദ്ധവുമായ സമൂഹങ്ങളുടെ ആണിക്കല്ല് വിദ്യാഭ്യാസമാണെന്നും അവര്‍ പറഞ്ഞു. 'ജനസംഖ്യയുടെ വലിയൊരു വിഭാഗത്തെ മാറ്റിനിര്‍ത്തുന്ന ഒരു സമൂഹത്തിന് അതിന്റെ സാധ്യതകളുടെ ഒരു ചെറിയ ഭാഗം മാത്രമേ കൈവരിക്കാന്‍ സാധിക്കൂ' എന്നും മെലാനിയയുടെ പ്രസംഗത്തില്‍ പറയുന്നു.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
Read more Photos on
click me!

Recommended Stories