അമേരിക്കന്‍ സാമ്പത്തിക ഉപരോധം; അഭയാര്‍ത്ഥികള്‍ക്ക് ജോലി നല്‍കാന്‍ തയ്യാറായി മെക്സിക്കോ

First Published Jan 19, 2020, 3:51 PM IST


മെക്സിക്കോയിലൂടെ യുഎസ് അതിർത്തി വഴി അമേരിക്കയിലേക്കുള്ള അഭയാര്‍ത്ഥി പ്രവാഹത്തെ തടഞ്ഞില്ലെങ്കില്‍, മെക്സിക്കയ്ക്ക് വ്യാപാര-സാമ്പത്തിക ഇളവുകള്‍ വെട്ടിക്കുറയ്ക്കുമെന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിന്‍റെ ഭീഷണിക്ക് വഴങ്ങി മെക്സിക്കോ, അഭയാര്‍ത്ഥികള്‍ക്ക് ജോലി വാഗ്ദാനം ചെയ്തു. മെക്സിക്കന്‍ പ്രസിഡന്‍റ് ആന്‍ഡ്രസ് മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍ അഭയാര്‍ത്ഥികള്‍ക്ക് രാജ്യത്തിന്‍റെ തെക്കന്‍ പ്രദേശത്താണ് ജോലി വാഗ്ദാനം ചെയ്തിരിക്കുന്നത്.

ഇതേ തുടര്‍ന്ന് അമേരിക്കയിലേക്ക് പോകാനായി ഹോണ്ടുറാസ് - മെക്സിക്കന്‍ അതിര്‍ത്തിയില്‍ തമ്പടിച്ച ഏതാണ്ട് 3000 തോളം വരുന്ന അഭയാര്‍ത്ഥി സംഘം മെക്സിക്കോയുടെ തെക്കന്‍ പ്രദേശത്തേക്ക് നീങ്ങി തുടങ്ങി. കര്‍ശന പരിശോധനകള്‍ക്ക് ശേഷമാണ് ഇവരെ അതിര്‍ത്തി കടക്കാന്‍ മെക്സിക്കോ തയ്യാറാകുന്നത്. മാത്രമല്ല രാജ്യത്തിന്‍റെ പല ഭാഗത്തും അഭയാര്‍ത്ഥികള്‍ അമേരിക്കയിലേക്ക് കടക്കാതിരിക്കാനുള്ള മുന്‍ കരുതലെടുത്തിട്ടുണ്ടെന്നും പ്രസിഡന്‍റ് ഒബ്രഡോര്‍ അമേരിക്കയെ അറിയിച്ചു. കാണാം ആ അഭയാര്‍ത്ഥി ചിത്രങ്ങള്‍ 

undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
click me!