മ്യാന്മാരില്‍ പട്ടാള ഭരണം; ഓങ് സാങ് സൂചിയെ വിട്ടയച്ചില്ലെങ്കില്‍ കനത്ത തിരിച്ചടിയെന്ന് അമേരിക്ക

Published : Feb 01, 2021, 02:12 PM IST

കഴിഞ്ഞ നവംബർ എട്ടിന് രാജ്യത്ത് നടന്ന തെരഞ്ഞെടുപ്പില്‍ ഫലം എതിരായതിനെ തുടര്‍ന്ന് മ്യാന്മാറിലെ പട്ടാള ഭരണകൂടം സ്റ്റേറ്റ് ഓഫ് കൌണ്‍സിലര്‍ പദവിയിലിരുന്ന ഓങ് സാങ് സൂചി​(75)യെയും പ്രസിഡന്‍റ് വിന്‍ മിന്‍ടിനെയും തടവിവാക്കി. തൊട്ട് പുറകെ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാനുള്ള നീക്കത്തെ അംഗീകരിക്കില്ലെന്നും പട്ടാള ഭരണകൂടം തടവിലാക്കിയ ഓങ് സാങ് സൂചിയെ വിട്ടയക്കണമെന്നും അമേരിന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം മ്യാന്മാര്‍ സൈന്യം കനത്ത തിരിച്ചടി നേരിടുമെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കി. ഇടക്കാലത്തെ സ്വാസ്ഥ്യത്തിന് ശേഷം മ്യാന്മാറില്‍ വീണ്ടും സൈനിക ഭരണകൂടം പിടിമുറുക്കുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

PREV
116
മ്യാന്മാരില്‍ പട്ടാള ഭരണം; ഓങ് സാങ് സൂചിയെ വിട്ടയച്ചില്ലെങ്കില്‍ കനത്ത തിരിച്ചടിയെന്ന് അമേരിക്ക

ഞാറാഴ്ച അതിരാവിലെ തന്നെ സ്റ്റേറ്റ് ഓഫ് കൌണ്‍സിലര്‍ പദവി വഹിച്ചിരുന്ന ഓങ് സാങ് സൂചിയെയും പ്രസിഡന്‍റ് വിന്‍ മിന്‍ടിനെയും ഭരണപക്ഷത്തുള്ള മറ്റ് മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളെയും മ്യാന്മാര്‍ ഭരണകൂടം അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് രാജ്യത്തിന്‍റെ നിയന്ത്രം ഏറ്റെടുത്തതായി സൈന്യം അറിയിച്ചു.

216

രാജ്യത്തിന്‍റെ അധികാരം സ്വമേധയാ ഏറ്റെടുത്ത സൈന്യം ഒരു വര്‍ഷത്തേക്ക് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഔദ്യോഗിക റേഡിയോ പ്രക്ഷേപണം നിര്‍ത്തിവച്ചതായി മിലിട്ടറി ടിവി അറിയിച്ചു.  (കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍  Read More - ല്‍ ക്ലിക്ക് ചെയ്യുക)

316

രാജ്യത്തിന്‍റെ അധികാരം കമാൻഡർ-ഇൻ-ചീഫ് മിൻ ആംഗ് ഹേലിംഗിന് കൈമാറിയതായി സൈന്യം അറിയിച്ചു. തലസ്ഥാനമായ നെയ് പൈ താവ് അടക്കം രാജ്യത്തെ പ്രധാന നഗരമായ യാങ്കോണിലെയും തെരുവുകളില്‍ ഇപ്പോള്‍ ശക്തമായ സൈനീക സാന്നിധ്യമാണുള്ളത്. 

416

കഴിഞ്ഞ നവംബറിലെ തെരഞ്ഞെടുപ്പിൽ ഓങ് സാങ് സൂചിയുടെ നാഷണൽ ലീഗ് ഫോർ ഡെമോക്രസി (എൻ‌എൽ‌ഡി) സർക്കാർ രൂപീകരികരണത്തിനാവശ്യമായ  സീറ്റുകൾ നേടിയിരുന്നു. ഏതാണ്ട് 83 ശതമാനം വിജയമാണ് നാഷണൽ ലീഗ് ഫോർ ഡെമോക്രസി നേടിയത്. ഇത് പട്ടണ ഭരണകൂടത്തെ ചൊടിപ്പിച്ചതാണ് പുതിയ സംഭവ വികാസങ്ങള്‍ക്ക് കാരണം. 

516

തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്ന് പട്ടാളത്തിന്‍റെ പിന്തുണയുള്ള  പ്രതിപക്ഷ കക്ഷിയായ യു‌എസ്‌ഡി‌പി ആരോപിച്ചിരുന്നു. "തെരഞ്ഞെടുപ്പ് തട്ടിപ്പ്" എന്നായിരുന്നു നാഷണൽ ലീഗ് ഫോർ ഡെമോക്രസിയുടെ വിജയത്തെ കുറിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ അഭിപ്രായപ്പെട്ടത്. ഇതിന് പിന്നാലെയാണ് പട്ടാള ഭരണകൂടത്തിന്‍റെ നടപടികള്‍ എന്നതും ശ്രദ്ധേയമാണ്. 

616
716

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ഭരണം സൈന്യം ഏറ്റെടുത്തതോടെ മ്യാന്മാറില്‍ ഇന്‍റര്‍നെറ്റ്.  ഫോണ്‍ സേവനങ്ങള്‍ റദ്ദാക്കി. എന്നാല്‍ അത് സാങ്കേതിക പ്രശ്നമാണെന്ന് സ്റ്റേറ്റ് ബ്രോഡ്‌കാസ്റ്റർ‌ എം‌ആർ ‌ടി‌വി പറയുന്നു. മ്യാന്മാറിന്‍റെ തലസ്ഥാനമായ നെയ് പൈ ടാവുമായുള്ള ആശയവിനിമയങ്ങൾ‌ കുറഞ്ഞു. ഇതിനിടെ ബാങ്കേഴ്സ് അസോസിയേഷന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ബാങ്കുകൾ എല്ലാ ധനകാര്യ സേവനങ്ങളും താൽക്കാലികമായി നിർത്തിവച്ചതായും റിപ്പോര്‍ട്ടുണ്ട്. 

816

പ്രസിഡന്‍റിനും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ സൈന്യം സുപ്രീം കോടതിയിൽ പരാതികൾ നൽകിയിരുന്നു. തെരഞ്ഞെടുപ്പില്‍ കൃത്രിമം നടക്കുന്നെന്നായിരുന്നു സൈന്യത്തിന്‍റെ ആരോപണം. എന്നാലിത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷേധിച്ചു. ഇതിന് പുറകെയാണ് ഇപ്പോള്‍ സൈന്യം രാജ്യാധികാരം തിരിച്ച് പിടിച്ചത്. 

916

2011 ലാണ് ബര്‍മ്മയില്‍ ജനാധിപത്യ പരിഷ്കാരങ്ങള്‍ക്ക് ബര്‍മ്മീസ് സൈനീക ഭരണകൂടം തയ്യാറാകുന്നത്. ആ പരിഷ്കാരങ്ങളുടെ ഭാഗമായാണ്  15 വര്‍ഷത്തെ സൈനീക തടങ്കലിന് ശേഷം ഓങ് സാങ് സൂചി ജയില്‍ മോചിതയാകുന്നത്. 

1016

2012 ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സൂചി കാവമു മണ്ഡലത്തില്‍ നിന്നും ബര്‍മ്മീസ് പാര്‍ലമെന്‍റിലേക്ക് വിജയിച്ചു. ഇരുസഭകളിലുമായി 46 സീറ്റില്‍ 41 ഉം നേടി സൂകിയുടെ നേതൃത്വത്തിലുള്ള എന്‍എല്‍ഡി പാര്‍ട്ടി വിജയിച്ച് കയറി. 

1116

2015 ലെ തെരഞ്ഞെടുപ്പില്‍ ബര്‍മ്മീസ് പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും 86 ശതമാനം നേടി വന്‍ ഭൂരിപക്ഷത്തോടെ നാഷണൽ ലീഗ് ഫോർ ഡെമോക്രസി (എൻ‌എൽ‌ഡി) വിജയിച്ചു കയറി. എന്നാല്‍ എൻ‌എൽ‌ഡി നേതാവ് ആംഗ് സാൻ സൂകിയെ രാഷ്ട്രപതി സ്ഥാനത്ത് നിന്ന് ഭരണഘടനാപരമായി വിലക്കി.

1216
1316

രാജ്യത്തിന് പുറത്തുള്ളയാളെ വിവാഹം ചെയ്തു. കുട്ടികള്‍ക്ക് വിദേശ പൌരത്വമുണ്ടെന്നൊക്കെയായിരുന്നു സൈന്യത്തിന്‍റെ വാദം. തുടര്‍ന്ന് സൈനീക ഭരണകൂടം അവര്‍ക്കായി പുതിയ പദവിയൊരുക്കി. പ്രധാനമന്ത്രിയുടേതിന് സമാനമായ പദവിയുള്ള സ്റ്റേറ്റ് ഓഫ് കൌണ്‍സിലര്‍.

1416

എന്നാല്‍, ഇത്തവണ നടന്ന തെരഞ്ഞെടുപ്പിലെ എന്‍എല്‍ഡിയുടെ വിജയം അംഗീകരിക്കാന്‍ സൈനീക ഭരണകൂടം തയ്യാറല്ല. 2011 ല്‍ ജനാധിപത്യ പരിഷ്കാരങ്ങള്‍ തുടങ്ങിയ ശേഷം തെരഞ്ഞെടുപ്പ് അട്ടിമറിച്ചുള്ള മ്യാന്മാര്‍ പട്ടാളത്തിന്‍റെ ഏറ്റവും വലിയ നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്.

1516

തെരഞ്ഞെടുപ്പ് ഫലത്തില്‍ മാറ്റം വരുത്താനോ, മ്യാന്മാറിന്‍റെ ജനാധിപത്യാവകാശത്തെ തടയാനോ ഉള്ള ഏതൊരു ശ്രമത്തെയും വാഷിംഗ്ടണ്‍ എതിര്‍ക്കുമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍ പറഞ്ഞു. സൈന്യം തടവിലാക്കിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും വിട്ടയക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. 

1616

"ജനാധിപത്യം, സ്വാതന്ത്ര്യം, സമാധാനം, വികസനം എന്നിവയ്ക്കുള്ള ആഗ്രഹങ്ങളിൽ ബർമയിലെ ജനങ്ങൾക്കൊപ്പം നിൽക്കുന്നു. സൈന്യം ഈ നടപടികൾ ഉടനടി മാറ്റണം". എന്ന് ഓസ്‌ട്രേലിയയിൽ വിദേശകാര്യ മന്ത്രി മാരിസ് പെയ്ൻ പറഞ്ഞു.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories