വേരുകള്‍ പോലെ പടര്‍ന്ന് മരമായ് ഒഴുകുന്ന തടാകം !

First Published Jan 25, 2021, 4:32 PM IST

ലോകത്തിലെ ഏറ്റവും വലിയ കലാകാരനാരെന്ന ചോദ്യത്തിന് കണ്ണും പൂട്ടി ഉത്തരം പറയാം. അത് ഈ പ്രകൃതി തന്നെയാണെന്ന്. അമച്വര്‍ ഫോട്ടോഗ്രാഫര്‍ ഡെറി മൊറോണി പകര്‍ത്തിയ ഓസ്ട്രേലിയയിലെ ന്യൂ സൌത്ത് വെയില്‍സിലെ നോര്‍ത്ത് കോസ്റ്റിലെ ബ്രൂംസ് ഹെഡ് നഗരത്തിന് സമീപത്തെ കക്കോറ തടാകത്തിന്‍റെ ഈ ചിത്രങ്ങള്‍ അത് സാധൂകരിക്കുന്നു. നമ്മുക്കറിയാം ഈ പ്രകൃതിയുടെ നിലനില്‍പ്പിന്‍റെ ആധാരം തന്നെ ജലത്തിലാണെന്ന്. സമുദ്രത്തില്‍ നിന്ന് നീരാവിയായി ഉയര്‍ന്ന് കരയില്‍ പെയ്തിറങ്ങുന്ന ജലം, വീണ്ടുമൊഴുകി കടലിലേക്ക് തന്നെ പതിക്കുന്നു. കരയില്‍ നിന്ന് കടലിലേക്കുള്ള ജലത്തിന്‍റെ ഈ ഒഴുക്ക് തന്നെയായിരുന്നു ഡെറി മൊറോണിയുടെ ചിത്രത്തിന്‍റെ കാതലും. അദ്ദേഹം പകര്‍ത്തിയ കക്കോറ തടാകത്തിന്‍റെ ആകാശ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ തരംഗമാണ്. തടാകത്തിന്‍റെ രൂപമാറ്റം പകര്‍ത്താനായി ഏതാണ്ട് ആറ് മാസത്തോളം അദ്ദേഹം അവിടെ ചിലവിട്ടു. ഓരോ രണ്ടാഴ്ച കൂടുമ്പോഴും കക്കോറ തടകത്തിലെത്തി ഫോട്ടോകളെടുത്തു. 

ഡെറി മോറോണി 2020 ജൂലൈയിൽ കക്കോറ തടാകത്തിൽ നിന്ന് എടുത്ത ആദ്യ ചിത്രമാണിത്. ‘ഇത് ഒരു ജീവിതവീക്ഷണം പോലെയാണ്,’ അദ്ദേഹം പറയുന്നു.
undefined
കക്കോറ തടാകത്തിന്‍റെ ആകാശ ഫോട്ടോകള്‍ ഏതാണ്ട് 2,000 ത്തിലധികം തവണയാണ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കിടപ്പെട്ടത്. തടാകത്തിന്‍റെ ആകൃതിയിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ പകര്‍ത്താനായി ആറ് മാസത്തോളം അദ്ദേഹം ചിത്രങ്ങളെടുത്തു. (കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ Read More - ല്‍ ക്ലിക്ക് ചെയ്യുക)
undefined
വെള്ളത്തിന്‍റെ നിറത്തിലുണ്ടാകുന്ന മാറ്റം പോലും ചിത്രങ്ങളില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയത്. എൻ‌എസ്‌ഡബ്ല്യു നോർത്ത് കോസ്റ്റിലെ ബ്രൂംസ് ഹെഡ് നഗരത്തിന് സമീപത്തെ കക്കോറ തടാകം കടലിന് സമൂപത്തായാണ് സ്ഥിതി ചെയ്യുന്നത്. അതിനാല്‍ ഇടയ്ക്കിടയ്ക്ക് ഇവിടെ ഒരു അഴിമുഖം രൂപപ്പെടുന്നു.
undefined
ഈ ചിത്രം പകര്‍ത്തിയത് 2021 ജനുവരിയിലാണ് ഡെറി മൊറോണിയുടെ സമീപകാല ആകാശ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ പ്രതികരണമാണ് സൃഷ്ടിച്ചത്.
undefined
ആദ്യം ചിത്രം പകര്‍ത്തുമ്പോള്‍ തടാകം ഒരു നീല രത്നം പോലെയായിരുന്നെന്ന് ഡെറി മൊറോണി പറഞ്ഞു. തടാകത്തിന്‍റെ "അതിശയകരമായ" പാറ്റേണുകൾ കണ്ട് അതിശയിച്ചുപോയി. തടാകത്തിന്‍റെ ഓരോ കാഴ്ചയും ഓരോ തരത്തില്‍ വ്യത്യസ്തമാണ്. അങ്ങനെയാണ് രണ്ടാഴ്ച കൂടുമ്പോള്‍ ചിത്രങ്ങള്‍ പകര്‍ത്താനായി തടാകത്തിലേക്ക് പോകാന്‍ തീരുമാനിച്ചത്.
undefined
തടാകത്തിലെ വെള്ളം വറ്റിത്തുടങ്ങുമ്പോഴേക്കും മഴ വീണ്ടും പെയ്യും. തടാകം പഴയത് പോലെ നിറഞ്ഞിരിക്കും. അതുവരെയുണ്ടായിരുന്ന കാഴ്ചകളെയപ്പാടെ അത് മായിച്ച് പുതിയത് നിര്‍മ്മിക്കുന്നു. ഒരു വലിയ മഴയേ തുടര്‍ന്നുള്ള ആറ് മാസക്കാലമാണ് കക്കോറ തടാകത്തിന്‍റെ ചിത്രം പകര്‍ത്താനായി എടുത്തത്.
undefined
എൻ‌എസ്‌ഡബ്ല്യു വടക്കൻ തീരത്തെ യുറൈഗിർ ദേശീയ ഉദ്യാനത്തിലാണ് ബ്രൂംസ് ഹെഡിലെ കക്കോറ തടാകം. 119 മീറ്റർ ഉയരത്തിൽ നിന്നാണ് ചില ചിത്രങ്ങള്‍ പകര്‍ത്തിയത് ഈ ചിത്രത്തില്‍ തടാകത്തിന് ഒരു ‘ട്രീ ഓഫ് ലൈഫ്’ രൂപമാണ് ഉള്ളതെന്ന് കാണാം.
undefined
undefined
കക്കോറ തടാകം ബ്രൂംസ് ഹെഡിൽ കടലിലേക്ക് ഒഴുകുന്നു
undefined
ക്ലാരൻസ് താഴ്‌വരയിൽ തുടർച്ചയായ നിരവധി ദിവസത്തെ കൊടുങ്കാറ്റുകൾക്ക് ശേഷമാണ് ഡെറി തടാകത്തിന്‍റെ ആദ്യ ചിത്രങ്ങള്‍ പകര്‍ത്തിത്തുടങ്ങിയത്. തടാകത്തില്‍ നിന്ന് അധികമുള്ള ജലം ചെറിയ ചെറിയ അനേകം ചാലുകളായി ഒലിച്ചിറങ്ങി. തുടര്‍ന്ന് അവ ഒന്ന് ചേര്‍ന്ന് കുറച്ചൂടെ വലിയ അരുവികളായി. പിന്നീട് അവയെല്ലാം ഒത്തു ചേര്‍ന്ന് വലിയ നദിയായി കടലിലേക്ക് ഒഴുകി.
undefined
ബ്രൂംസ് ഹെഡിൽ നിന്ന് ഉൾനാടൻ കക്കോറ തടാകത്തിന് ചുറ്റുമുള്ള തേയില മരങ്ങളും മറ്റ് സസ്യങ്ങളും ഒഴുകുന്ന വെള്ളത്തിന് പ്രത്യേക നിറം നൽകുന്നു.
undefined
സൂര്യാസ്തമയ സമയത്ത് കക്കോറ തടാകം. എൻ‌എസ്‌ഡബ്ല്യു മധ്യ-വടക്കൻ തീരത്തുള്ള യുറൈഗിർ ദേശീയ ഉദ്യാനത്തിന്‍റെ ഹൃദയഭാഗത്താണ് ഈ തടാകം
undefined
വെള്ളം ഒരു പാലത്തിനടിയിലൂടെ കടലിലേക്ക് ഒഴുകുന്നു. “പ്രകൃതിയാകുന്ന അമ്മ സൃഷ്ടിച്ച ഈ വിസ്മയകരമായ കാര്യങ്ങളിൽ എനിക്ക് അതിയായ ഭയമുണ്ടായിരുന്നു, മാത്രമല്ല ഇത് കൂടുതല്‍ പേര്‍ക്ക് കാണാന്‍ കഴിഞ്ഞില്ലല്ലോയെന്ന സങ്കടവും. " ഡെറി ഡെയ്‌ലി മെയിലിനോട് പറഞ്ഞു. 119 മീറ്റർ ഉയരത്തിലാണ് ഈ ചിത്രം പകര്‍ത്തിയത്. അതിനാൽ വിമാനത്തിൽ ഇല്ലാത്ത ആർക്കും ഇത് കാണാൻ കഴിയില്ല.
undefined
ഏറ്റവും ഒടുവിലായി പകര്‍ത്തിയ ചിത്രം. ഇത് ജനുവരി 10 നാണ് ചിത്രീകരിച്ചത്. അതുവരെ കണ്ട കാഴ്ചയായിരുന്നില്ല അവിടെ. ചുറ്റും ചൂട് തിരമാലകളുള്ള സ്വർണ്ണ തീ വൃക്ഷം പോലൊയായിരുന്നു കക്കോറ തടാകം. ഒരോ കാഴ്ചയിലും ഓരോ തടാകമായി അത് മാറുന്നു. അതെ പ്രകൃതി തന്നെയാണ് ലോകത്തിലെ ഏറ്റവും വലിയ കലാകാരന്‍.
undefined
click me!