കൊറോണാ വൈറസ്; ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിച്ച് സംഗീതജ്ഞര്‍

First Published Apr 21, 2020, 4:00 PM IST


ലോകമെങ്ങുമുള്ള മനുഷ്യരെല്ലാം കൊറോണാ വൈറസിന്‍റെ രോഗവ്യാപനത്തിനെതിരെയുള്ള പോരാട്ടത്തിലാണ്. ഡോക്ടര്‍മാരും നേഴ്സുമാരും മറ്റ് സന്നദ്ധപ്രവര്‍ത്തകരും കെവിഡ്19 നെതിരെയുള്ള യുദ്ധത്തില്‍ മുന്നില്‍ നിന്ന് പോരാടുമ്പോള്‍, മറ്റുള്ളവര്‍ അവര്‍ക്ക് എല്ലാവിധ സഹായങ്ങളും ചെയ്യുന്നു. രോഗവ്യാപനം തടയാനായി വീട്ടിലിരുന്നും സാമൂഹിക അകലം പാലിച്ചും ജനങ്ങള്‍ കൊറോണാ വൈറസ് വ്യാപനത്തെ പ്രതിരോധിക്കുന്നു. ഇറാനിലെ സംഗീതജ്ഞരും ഈ പോരാട്ടത്തില്‍ വ്യത്യസ്തമായ ഒരു പരിപാടിയുമായെത്തി, അവര്‍ തങ്ങളുടെ വീടുകളുടെ മട്ടുപ്പാവിലിരുന്ന്  രാജ്യത്തെ മുന്നണി പോരാളികള്‍ക്കായി സംഗീതോപകരണങ്ങള്‍ വായിച്ചു. കാണാം ആ കാഴ്ചകള്‍

28-കാരിയായ മൊജാൻ ഹൊസൈനി തന്‍റെ വീടിന്‍റെ ടെറസിലിരുന്ന് പുരാതന സംഗീതോപകരണമായ ഖാനുന്‍ വായിക്കുന്നു.
undefined
undefined
സംഗീതജ്ഞൻ ശിവ അബെദി (30) തന്‍റെ വീടിന്‍റെ ടെറസിലിരുന്ന് കമാഞ്ചെ എന്ന ഉപകരണം വായിക്കുന്നു.
undefined
സംഗീതജ്ഞൻ യാസമിൻ കൂസെഗർ (22) ടെഹ്‌റാനിലെ വീടിന്‍റെ മേൽക്കൂരയിൽ സെല്ലോ വായിക്കുന്നു.
undefined
“ഞങ്ങൾ മുൻനിര മെഡിക്കൽ തൊഴിലാളികളോ ആശുപത്രി പരിപാലകരോ പലചരക്ക് തൊഴിലാളികളോ അല്ല, എന്നാൽ ഈ സമയത്ത് ഞങ്ങളുടെ സംഗീതം മുന്‍ നിരപോരാളികള്‍ക്ക് ആശ്വാസമാകുമെന്ന് ഉറപ്പുണ്ടെന്ന് ആരിഫ് മിർബാഗി പറ‌ഞ്ഞു. ആരിഫ് തന്‍റെ വീടിന് മുന്നിലിരുന്ന് ഡബിള്‍ ബാസ് വായിക്കുന്നു.
undefined
മിദ്യ ഫറാജ്നെജാദ്, തന്‍റെ വീടിന്‍റെ മേല്‍ക്കൂരയിലിരുന്ന് ടാര്‍ വായിക്കുന്നു. ( നീളമുള്ള കഴുത്തുള്ള സ്ട്രിംഗ് ഉപകരണമാണ് ടാർ.)
undefined
26 കാരനായ കാവെ ഗഫാരി ഉപേക്ഷിക്കപ്പെട്ട ഒരു വീടിന്‍റെ മുന്നിലിരുന്ന് അക്കോഡിയൻ എന്ന സംഗീതോപകരണം വായിക്കുന്നു.
undefined
23 കാരനായ മുഹമ്മദ് മാലെക്ലി ടെഹ്‌റാനിൽ തന്‍റെ അപ്പാര്‍ഡ്മെന്‍റിന്‍റെ ജനാലയിലിരുന്ന് സാക്സോഫോൺ വായിക്കുന്നു.
undefined
28 കാരനായ ബെഹ്നം എമ്രാൻ ടെഹ്‌റാനിലെ തന്റെ വീടിന്റെ മേൽക്കൂരയിൽ അക്രോഡിയൻ കളിക്കുന്നു.
undefined
സംഗീതജ്ഞൻ ഫരീദെ സർസാംഗി (28) ടെഹ്‌റാനിലെ വീടിന്റെ മേൽക്കൂരയിൽ ഡ്രംസ് വായിക്കുന്നു.
undefined
ഇറാനിലെ ദേശീയ ഓർക്കസ്ട്ര അംഗവും 37 കാരനുമായ ടെഹ്‌റാൻ സിംഫണിയും ടെഹ്‌റാനിലെ വീടിന്റെ മേൽക്കൂരയിൽ വയലിൻ വായിക്കുന്നു.
undefined
ഫരീദെ സർസാംഗി (28) വീടിന്‍റെ മേൽക്കൂരയിൽ ഡ്രംസ് വായിക്കുന്നു.
undefined
റാബി സാന്ദ് (38) ടെഹ്‌റാനിലെ തന്‍റെ വീടിന്‍റെ മേൽക്കൂരയിൽ ഒരു പഴയ കിന്നാരം വായിക്കുന്നു.
undefined
undefined
ഇറാനിയന്‍ സംഗീതജ്ഞനായഅലി സർലക് തന്‍റെ വീടിന്‍റെ മുറ്റത്തിരുന്ന് ഗിറ്റാർ വായിക്കുന്നു.
undefined
click me!