Notre-Dame cathedral: നോത്ര ദാം കത്തീഡ്രൽ; പുനരുദ്ധാരണ വേളയില്‍ കണ്ടെത്തിയത് അത്യപൂര്‍വ്വ നിധി ശേഖരം

Published : Apr 16, 2022, 12:36 PM IST

2019-ൽ പാരീസിലെ നോത്ര ദാം കത്തീഡ്രൽ അഗ്നിബാധയിൽ നശിച്ചതിന് ശേഷം കണ്ടെത്തിയ ഒരു നിഗൂഢമായ ശവപ്പെട്ടി തുറന്ന് രഹസ്യങ്ങൾ കണ്ടെത്താനുള്ള ശ്രമമാരംഭിച്ചതായി ഫ്രഞ്ച് പുരാവസ്തു ഗവേഷകർ പ്രഖ്യാപിച്ചു. പന്ത്രണ്ടാം നൂറ്റാണ്ടിലെ ഗോഥിക് ഭൂമിയെ വിഴുങ്ങിയ നാശത്തിന്‍റെ മൂന്നാം വാര്‍ഷികത്തിന് ഒരു ദിവസം മാത്രം മുമ്പാണ് ഈ പ്രഖ്യാപനമെന്നത് ഏറെ ശ്രദ്ധേയമായി. കഴിഞ്ഞ മാസം പള്ളിയുടെ പുരാതന നിര്‍മ്മിതികള്‍ പുനര്‍നിര്‍മ്മിക്കുന്നതിനിടെയാണ് 19-ാം നൂറ്റാണ്ടിലെ മുറി ചൂടാക്കുന്ന സംവിധാനത്തിന്‍റെ ഇഷ്ടിക പൈപ്പുകള്‍ക്കിടിയില്‍ നിന്നായി ഈയത്തില്‍ നിര്‍മ്മിച്ച ശവക്കലറ കണ്ടെത്തിയത്. ഇത് 65 അടി താഴ്ചയിലാണ് സൂചിച്ചിരുന്നത്. ഇതോടെയാണ് ഈ രഹസ്യങ്ങളിലേക്കുള്ള വാതില്‍ തുറക്കാന്‍ ശാസ്ത്രജ്ഞര്‍ തീരുമാനിച്ചത്.   

PREV
116
 Notre-Dame cathedral:  നോത്ര ദാം കത്തീഡ്രൽ; പുനരുദ്ധാരണ വേളയില്‍ കണ്ടെത്തിയത് അത്യപൂര്‍വ്വ നിധി ശേഖരം

ശവക്കലറ ഏറെ പഴക്കമുള്ള ഒന്നാണെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു. ഒരു എൻഡോസ്കോപ്പിക് ക്യാമറ ഉപയോഗിച്ച് ശവക്കലറ പരിശോധിച്ച ശാസ്ത്രജ്ഞര്‍ ഇത് 14-ാം നൂറ്റാണ്ടിലെതാകാമെന്നും അഭിപ്രായപ്പെട്ടു. ഒരു അസ്ഥികൂടത്തിന്‍റെ മുകൾ ഭാഗം, ഇലകളുടെ തലയിണ (ഒരുപക്ഷേ അത് മുടിയാകാം), തുണിത്തരങ്ങൾ, ഉണങ്ങിയ ജൈവവസ്തുക്കൾ എന്നിവ കണ്ടെത്തി.

 

216

1.95 മീറ്റർ (6 അടി 4 ഇഞ്ച്) നീളവും 48 സെന്‍റീമീറ്റർ (1 അടി 6 ഇഞ്ച്) വീതിയുമുള്ള ശവക്കല്ലറ ചൊവ്വാഴ്ച കത്തീഡ്രലിൽ നിന്ന് വേർതിരിച്ചെടുത്തതായി ഫ്രാൻസിലെ INRAP നാഷണൽ ആർക്കിയോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

 

316

ഈ പുരാതന ശവക്കല്ലറ ഫ്രാന്‍സിന്‍റെ തെക്കുപടിഞ്ഞാറൻ നഗരമായ ടൗളൂസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറൻസിക് മെഡിസിനിലേക്ക് 'ഉടൻ' തന്നെ അയയ്‌ക്കും. അവിടെ വച്ചാകും ശവക്കല്ലറ തുറന്ന് പരിശോധിക്കുക.

 

416

കാർബൺ ഡേറ്റിംഗ് സാങ്കേതികവിദ്യ ഉപയോഗിക്കുമെന്ന് പ്രമുഖ പുരാവസ്തു ഗവേഷകൻ ക്രിസ്റ്റോഫ് ബെസ്നിയർ പറഞ്ഞു. 14-ആം നൂറ്റാണ്ടിലെ മര ഉപകരണങ്ങളും ഈവിടെ ഉണ്ടായിരുന്നു, "ഇത് യഥാർത്ഥത്തിൽ മധ്യകാലഘട്ടത്തിലെ ഒരു ശവക്കല്ലറയാണെന്ന് തെളിഞ്ഞാൽ, ഞങ്ങൾ വളരെ അപൂർവമായ ഒരു ശ്മശാന രീതിയാണ് കൈകാര്യം ചെയ്യുന്നത്" എന്ന് ബെസ്നിയർ പറഞ്ഞു.

 

516

മരിച്ചയാളുടെ സാമൂഹിക പദവി നിർണ്ണയിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ശ്മശാനത്തിന്‍റെ സ്ഥലവും രീതിയും കണക്കിലെടുക്കുമ്പോൾ, ശവക്കല്ലറിയില്‍ കിടക്കുന്നയാള്‍ അക്കാലത്തെ ഉന്നതരുടെ ഇടയിൽ നിന്നുള്ളയാളാകാന്‍ സാധ്യതയുണ്ട്. 

 

616

ഒരുപക്ഷേ രൂപതയുടെ ശവസംസ്കാരങ്ങളുടെ രജിസ്റ്ററിൽ അവരുടെ പേര് കണ്ടെത്താന്‍ കഴിയും. എങ്കിലും മൃതദേഹം പരിശോധിക്കുമെന്ന് INRAP മേധാവി ഡൊമിനിക് ഗാർഷ്യ അവകാശപ്പെട്ടു. മനുഷ്യന്‍റെ അവശിഷ്ടങ്ങൾ സംബന്ധിച്ച ഫ്രഞ്ച് നിയമങ്ങൾ നടപടിക്കിടെ പാലിക്കുമെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു. 

 

716

മനുഷ്യശരീരം ഒരു പുരാവസ്തു വസ്തുവല്ല, എങ്കിലും മനുഷ്യാവശിഷ്ടങ്ങൾ പോലെ, അവയ്ക്കും സിവിൽ കോഡ് ബാധകമാണ്, പുരാവസ്തു ഗവേഷകർ അത് അതേപടി പഠിക്കുമെന്നും ഡൊമിനിക് ഗാർഷ്യ പറഞ്ഞു. മാത്രമല്ല, ശവക്കല്ലറയുടെ പഠനം കഴിഞ്ഞാല്‍ അത് ഒരു പുരാവസ്തുവായിട്ടല്ല. മറിച്ച ഒരു നരവംശ ശാസ്ത്രപരമായ ആസ്തിയായി കണക്കാക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

816

ശവക്കല്ലറയുടെ പഠന ശേഷം മൃതദേഹം നോത്ര ദാം കത്തീഡ്രലില്‍ തന്നെ അടക്കുമോ എന്നകാര്യത്തില്‍ ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ല. മൃതദേഹം വീണ്ടും പള്ളിയിലെത്തിക്കുന്നതിനുള്ള സാധ്യതയെ കുറിച്ച് പഠിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

 

916

ശവക്കല്ലറ മാത്രമല്ല, പതിമൂന്നാം നൂറ്റാണ്ടിലെ പ്രതിമകൾ, ശിൽപങ്ങൾ, ശവകുടീരങ്ങൾ, യഥാർത്ഥ റൂഡ് സ്ക്രീനിന്‍റെ കഷ്ണങ്ങൾ എന്നിവയുടെ ഒരു നിധിശേഖരവും പള്ളിയില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. വളരെ കുറച്ച് പുരാവസ്തുക്കള്‍ മാത്രമാണ് ഇപ്പോള്‍ പള്ളിയില്‍ അവശേഷിച്ചിരിക്കുന്നത്. മറ്റൊല്ലാം ഇതിനകം പള്ളിയില്‍ നിന്നും മാറ്റിക്കഴിഞ്ഞു.

1016

കത്തോലിക്കാ പള്ളികളിൽ, 16-ഉം 17-ഉം നൂറ്റാണ്ടുകളിലെ പ്രതി-നവീകരണ കാലഘട്ടത്തിൽ പള്ളിയിലെ പുരാവസ്തുക്കള്‍ മിക്കവയും നീക്കം ചെയ്യപ്പെട്ടിരുന്നു. എന്നാല്‍, യൂജിൻ വയലറ്റ്-ലെ-ഡക് കെട്ടിടത്തിന്‍റെ പുനരുദ്ധാരണ വേളയിൽ കത്തീഡ്രൽ തറയുടെ അടിയിൽ നോത്ര ദാം മരത്തിന്‍റെ വലിയ കഷണങ്ങൾ ശ്രദ്ധാപൂർവ്വം കുഴിച്ചിട്ടതായി കണ്ടെത്തി. 

 

1116

ഇവയിൽ ശിൽപവും പോളിക്രോം ശകലങ്ങളും രൂപങ്ങളും മതപരമായ വാസ്തുവിദ്യാ ഘടകങ്ങളും ഉൾപ്പെടുന്നു. യേശുവിന്‍റെ പ്രതിനിധാനമാണെന്ന് വിശ്വസിക്കപ്പെടുന്ന ഒരു മനുഷ്യന്‍റെ തലയുടെ കേടുകൂടാത്ത ശിൽപമാണ് ഏറ്റവും അസാധാരണമായ ശിൽപങ്ങളിലൊന്ന്. 

 

1216

ശില്പത്തിന്‍റെ നിര്‍മ്മാണ ശൈലിയും അലങ്കാരപ്പണികളും സൂചിപ്പിക്കുന്നത് അവ പതിമൂന്നാം നൂറ്റാണ്ടിലേതാണെന്നാണ്. ലൂവ്രെയിൽ സൂക്ഷിച്ചിരിക്കുന്നതിൽ നിന്ന് വ്യത്യസ്തമായി, ഇപ്പോള്‍ കണ്ടെത്തിയവ  കൂടുതൽ തിളക്കമുള്ള ചായം പൂശിയതാണ്. 

 

1316

കണ്ടെത്തിയവയില്‍ മധ്യകാലഘട്ടത്തിലെ പത്തോളം പ്ലാസ്റ്റർ ശവക്കല്ലറകളും ഉൾപ്പെടുന്നു, അവയിൽ മിക്കതും കാലപ്പഴക്കത്താല്‍ നശിച്ചു. എന്നിരുന്നാലും, അവയിലൊന്നിൽ സ്വർണ്ണ നൂൽ കൊണ്ട് അലങ്കരിച്ച തുണിത്തരങ്ങളും ചില അസ്ഥികളും കണ്ടെത്തി. ഇവിടെ നിന്ന് കുറഞ്ഞത് നാല് ശവക്കുഴികളെങ്കിലും തിരിച്ചറിഞ്ഞിട്ടുണ്ട്.

 

1416

10-15 സെന്‍റീമീറ്റർ ചുറ്റളവിൽ ഞങ്ങൾ ഈ സമ്പത്തുകളെല്ലാം കണ്ടെത്തിയെന്ന് ഖനന ശാസ്ത്രസംഘത്തിന്‍റെ തലവനായ ക്രിസ്റ്റഫ് ബെസ്നിയർ പറഞ്ഞതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യ്തു. മൂന്ന് വര്‍ഷം മുമ്പാണ് അവസാനമായി നോത്ര ദാം കത്തീഡ്രൽ കത്തിയത്. ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നത്.

 

1516

കുരിശില്‍ കിടക്കുമ്പോള്‍ യോശുവിന്‍റെ തലയിലുണ്ടായിരുന്ന മുള്‍ക്കിരീടം സൂക്ഷിച്ചിരുന്നത് നോത്ര ദാം കത്തീഡ്രലിലായിരുന്നെന്ന് വിശ്വസിക്കപ്പെടുന്നു. അതോടൊപ്പം യൂറോപ്പിലെ ഏറ്റവും പരുതനവും ഏറ്റവും പ്രശസ്തവുമായ ചരിത്രസ്മാരകമാണ് നോത്ര ദാം  കത്തീഡ്രൽ. ഒരു വര്‍ഷം ഏതാണ്ട് 13 ദശലക്ഷം തീര്‍ത്ഥാടകരാണ് ഇവിടം സന്ദര്‍ശിച്ചിരുന്നത്. 

 

1616

12-ാം നൂറ്റാണ്ടിലെ കാത്തലിക് കത്തീഡ്രൽ ഫ്രഞ്ച് ഗോതിക് രൂപകല്പനയുടെ ഒരു മാസ്റ്റർപീസാണ്.  ഒരു ഗുഹാമുഖരൂപമായ മേൽക്കൂരയും ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ റോസ് ജനാലകളും ഇവിടെയുണ്ടായിരുന്നു. പാരീസ് അതിരൂപതയുടെ ആസ്ഥാനമാണ് ഇവിടം. 1889-ൽ ഈഫൽ ടവറിന്‍റെ നിര്‍മ്മാണം വരെ പള്ളിയുടെ  69 മീറ്റർ ഉയരമുള്ള ടവറുകൾ പാരീസിലെ ഏറ്റവും ഉയരം കൂടിയ ഘടനകളായിരുന്നു. ഏതാണ്ട് 850 വര്‍ഷം പഴക്കമാണ് പള്ളിക്ക് പറയുന്നത്. 

 

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories