ലുലു ഒമാനിലെ മസ്കത്ത് അൽ ഖുറമിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്നു. ഇതോടെ ഒമാനിൽ ലുലുവിൻ്റെ 33-ാമത്തെ സ്റ്റോറായി ഇത് മാറി. ഭക്ഷ്യസംസ്കരണ കേന്ദ്രമടക്കം ആറ് പുതിയ പ്രൊജക്ടുകൾ കൂടി ഉടൻ യാഥാർത്ഥ്യമാക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി അറിയിച്ചു.

മസ്കത്ത്: ഒമാനിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ലുലു ഗ്രൂപ്പ്. മസ്ക്കറ്റിലെ അൽ ഖുറമിലാണ് പുതിയ സ്റ്റോർ. ഒമാനിലെ 33ആമത്തെ സ്റ്റോറാണ് അൽ ഖുറമിലേത്. ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയുടെ സാന്നിദ്ധ്യത്തിൽ, വാണിജ്യ വ്യവസായ നിക്ഷേപക പ്രോത്സാഹന മന്ത്രാലയം അണ്ടർസെക്രട്ടറി ഖാലിബ് ഗാലിബ് ബിൻ സെയ്ദ് മാമാരി ഉദ്ഘാടനം നിർവ്വഹിച്ചു. ഒമാനിൽ വിപുലമായ പദ്ധതികളാണ് ലുലുവിനുള്ളതെന്നും, ഭക്ഷ്യസംസ്കരണ കേന്ദ്രമടക്കം ആറ് പുതിയ പ്രൊജക്ടുകൾ ഉടൻ യാഥാർത്ഥ്യമാക്കുമെന്നും എംഎ യൂസഫലി പറഞ്ഞു.

റമദാൻ സ്പെഷ്യൽ

റമദാൻ ഷോപ്പിങ് സുഗമമാക്കാൻ വിപുലമായ ഉൽപന്നങ്ങളുമായി ലുലു ഹൈപ്പർമാർക്കറ്റ് രംഗത്ത്. സാധാരണക്കാർക്ക് മിതമായ നിരക്കിൽ ഉൽപന്നങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ദൈനംദിന ഉൽപന്നങ്ങൾ, വീട്ടുപകരണങ്ങൾ, ഫാഷൻ ആക്സസറികൾ എന്നിവയുൾപ്പെടെ ആറായിരത്തിലധികം ഇനങ്ങൾക്ക് 65 ശതമാനം വരെയാണ് ലുലു ഇത്തവണ കിഴിവ് നൽകുന്നത്.

നോമ്പുകാലത്തെ ആവശ്യങ്ങൾ മുൻനിർത്തി പ്രത്യേക കിറ്റുകളും ഇത്തവണ വിപണിയിലെത്തിച്ചിട്ടുണ്ട്. സുഹൂർ ബോക്സ് & റമദാൻ ഗ്രോസറി കിറ്റ്: കുടുംബങ്ങൾക്കും ദാനധർമ്മങ്ങൾക്കും അനുയോജ്യമായ രീതിയിലുള്ള ഗ്രോസറി കിറ്റുകൾ ലഭ്യമാണ്. ഫ്രഷ് പഴങ്ങൾ മിതമായ നിരക്കിൽ ഒരു ബോക്സിൽ ലഭ്യമാക്കിയിട്ടുണ്ട്. വൈവിധ്യമാർന്ന ഈന്തപഴങ്ങളുടെ വിപുലമായ ശേഖരം പ്രദർശനത്തിലുണ്ട്. ഷുഗർഫ്രീ ഉൽപന്നങ്ങളുടെയും ആരോഗ്യകരമായ ഭക്ഷണസാധനങ്ങളുടെയും വലിയ ശ്രേണി തന്നെ ഇത്തവണ ഒരുക്കിയിട്ടുണ്ട്. റമദാൻ സ്പെഷ്യൽ മധുരപലഹാരങ്ങൾക്കും ലുലുവിൽ പ്രത്യേക ഇടമുണ്ട്. റമദാൻ മാസത്തിൽ ഉപഭോക്താക്കൾക്ക് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകാതിരിക്കാൻ അവശ്യ ഉൽപന്നങ്ങൾക്ക് വിലസ്ഥിരതയും ഉറപ്പാക്കിയതായി ലുലു അറിയിക്കുന്നു.