മാര്‍പ്പാപ്പയുടെ നാല് അംഗരക്ഷകര്‍ക്ക് കൊവിഡ്; വത്തിക്കാനില്‍ കര്‍ശന നിയന്ത്രണങ്ങള്‍

First Published Oct 12, 2020, 11:18 PM IST

വത്തിക്കാനിലെ എലിറ്റ് അംഗരക്ഷക സേനയായ വത്തിക്കാന്‍ സ്വിസ് ഗാര്‍ഡുകളില്‍ പെട്ട നാലു പേരാണ് പോസിറ്റീവ് ആയതെന്ന് വത്തിക്കാന്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. 

ലോകമെങ്ങുമുള്ള വിശ്വാസികളില്‍ ആശങ്ക സൃഷ്ടിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ നാല് അംഗരക്ഷകര്‍ക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.
undefined
വത്തിക്കാനിലെ എലിറ്റ് അംഗരക്ഷക സേനയായ വത്തിക്കാന്‍ സ്വിസ് ഗാര്‍ഡുകളില്‍ പെട്ട നാലു പേരാണ് പോസിറ്റീവ് ആയതെന്ന് വത്തിക്കാന്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
undefined
വത്തിക്കാന്‍ കോമ്പൗണ്ടിനകത്തുള്ള ബാരക്കുകളിലാണ് അംഗരക്ഷകര്‍ താമസിക്കുന്നത്. കമാണ്ടര്‍മാരും വിവാഹിതരായ അംഗരക്ഷകരും വെവ്വേറെ അപ്പാര്‍ട്ട്‌മെന്റുകളിലാണ് കഴിയുന്നത്.
undefined
ഇവര്‍ക്കെല്ലാം ചെറിയ രോഗലക്ഷണങ്ങളേ ഉള്ളൂ എന്ന് വാര്‍ത്താ കുറിപ്പില്‍ പറയുന്നു
undefined
എന്നാല്‍, മാര്‍പ്പാപ്പ പല പൊതുചടങ്ങുകളിലും മാസ്‌ക് ധരിക്കാതെയാണ് വരാറെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
undefined
മാര്‍പ്പാപ്പയുടെ അംഗരക്ഷകര്‍ക്കിടയില്‍ ആദ്യമായാണ് പോസിറ്റീവ് സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ ആഴ്ച വത്തിക്കാന്‍ നഗരത്തിലെ മൂന്ന് പേര്‍ക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു.
undefined
ഗാര്‍ഡുകള്‍ ഐസോലേഷനില്‍ പ്രവേശിച്ചു. ഇവരുമായി നേരിട്ട് ബന്ധപ്പെട്ട ആളുകളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം നടക്കുകയാണ്.
undefined
മാസ്‌ക് ധരിച്ച സന്ദര്‍ശകരോട് മാര്‍പ്പാപ്പ അടുത്തിടപഴകുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.
undefined
അദ്ദേഹത്തിന്റെ അടുത്ത സഹപ്രവര്‍ത്തകരില്‍ ചിലരും മാസ്‌ക് ധരിക്കാറില്ല.
undefined
1506-ല്‍ ജൂലിയസ് രണ്ടാമന്‍ മാര്‍പ്പാപ്പയുടെ കാലത്താണ് സ്വിസ് ഗാര്‍ഡ് യൂനിറ്റ് വത്തിക്കാനില്‍ നിലവില്‍ വന്നത്. മാര്‍പ്പാപ്പയുടെ അംഗരക്ഷക ചുമതല ഈ യൂനിറ്റിനാണ്.
undefined
നീല, ചുവപ്പ്, ഓറഞ്ച്, മഞ്ഞ നിറങ്ങളിലുള്ള നവോത്ഥാന കാല രീതിയിലുള്ള യൂനിഫോം ധരിക്കുന്ന സ്വിസ് ഗാര്‍ഡുകള്‍ പ്രത്യേക തരത്തിലുള്ള കുന്തവും തോക്കുകളുമാണ് ഉപയോഗിക്കുന്നത്.
undefined
19-നും 30-നും ഇടയിലുള്ള സ്വിസ് സൈനിക പരിശീലനം നേടിയ അവിവാഹിതരായ സ്വിസ് പൗരന്‍മാരില്‍നിന്നാണ് ഇവരെ തെരഞ്ഞെടുക്കുന്നത്.
undefined
വെള്ളിയാഴ്ചയോടെ ഇറ്റലിയില്‍ അയ്യായിരം പേര്‍ക്ക് കൊവിഡ് പോസിറ്റീവായിരുന്നു. ഇറ്റലിയില്‍ രോഗികളുടെ എണ്ണത്തിലുണ്ടായ ഏറ്റവും വലിയ വര്‍ദ്ധന ആണ് ഇത്.
undefined
ഇതിനു പിന്നാലെ സ്വകാര്യ പാര്‍ട്ടികള്‍ക്ക് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. വിവാഹ, ശവസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ നിയന്ത്രണവും വരുത്തി.
undefined
click me!