വോട്ടെണ്ണൂ, വോട്ടെണ്ണരുത്; അമേരിക്കയില്‍ രണ്ടുവിഭാഗവും തെരുവില്‍; നാടകീയ സംഭവങ്ങള്‍.!

First Published Nov 5, 2020, 12:23 PM IST

അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഒരു ഫോട്ടോ ഫിനിഷിലേക്ക് നീങ്ങുകയാണ്.  ഏറ്റവും പുതിയ വാര്‍ത്തകള്‍. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ 264 ഇലക്ട്രല്‍ വോട്ടുകള്‍ നേടി 270 എന്ന കേവല ഭൂരിപക്ഷത്തിന് അടുത്താണ്. നിലവിലെ പ്രസിഡന്‍റ് ട്രംപിന് ഇപ്പോള്‍ 214 ഇലക്ട്രല്‍ വോട്ടാണ് ഉള്ളത്. നിലവിലെ ലീഡ് നില തുടര്‍ന്നാല്‍ ബൈഡന്‍ 270 എന്ന കടമ്പ കടന്നേക്കും. എന്നാല്‍ നിയമപരമായി ഇതിനെ നേരിടാന്‍ ട്രംപ് ക്യാംപ് തീരുമാനിച്ചതോടെ വോട്ടെണ്ണല്‍ അടക്കം വേഗത കുറഞ്ഞതായാണ് സൂചന. ഇപ്പോള്‍ പ്രശ്നം തെരുവിലേക്കും വളരുന്നു.

ഡെമോക്രാറ്റ് അനുകൂലികളും, റിപ്പബ്ലിക്കന്‍ അനുകൂലികളും തെരുവില്‍ ഇറങ്ങിയതോടെ ന്യൂയോര്‍ക്ക്, പോര്‍ട്ട്ലാന്‍റ്, വാഷിംങ്ടണിലെ വൈറ്റ് ഹൌസിന് സമീപം എന്നിവിടങ്ങളില്‍ നിന്നും നിരവധിപ്പേരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
undefined
വോട്ട് എണ്ണൂ എന്ന വലിയ ബാനര്‍ പിടിച്ചാണ് ഡെമോക്രാറ്റ് അനുകൂലികള്‍ പ്രതിഷേധിക്കുന്നതെങ്കില്‍, വോട്ടെണ്ണല്‍ നിര്‍ത്തൂ എന്നതാണ് റിപ്പബ്ലിക്കന്‍ അനുകൂലികളുടെ പ്രധാന ആവശ്യം.
undefined
റോഡ് അരികില്‍ മാലിന്യങ്ങള്‍ക്ക് തീ ഇടുകയും പൊലീസുമായി ഉന്തു തള്ളും ഉണ്ടാക്കിയ 20 പേരെ ന്യൂയോര്‍ക്ക് പൊലീസ് ന്യൂയോര്‍ക്ക് വെസ്റ്റ് വില്ലേജിലെ മോര്‍‍ട്ടോണ്‍ സ്ട്രീറ്റില്‍ നിന്നും അറസ്റ്റ് ചെയ്തു.
undefined
undefined
undefined
ബൈഡന്‍ 264 എന്ന ലീഡിലേക്ക് ഉയര്‍ന്നതിന് പിന്നാലെ വൈറ്റ് ഹൌസിന് മുന്നില്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി അനുഭാവികള്‍ ആഘോഷം ആരംഭിച്ചിരുന്നു.
undefined
'എവരിബഡി ഔട്ട് ന്യൂയോര്‍ക്ക് സിറ്റി' എന്ന പേരിലാണ് ബൈഡന്‍ അനുകൂലികള്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ ഒത്തുചേരല്‍ നടത്തുന്നത്.
undefined
പോര്‍ട്ട് ലാന്‍റിലെ ഒരു റാലിയില്‍ തോക്കുമായി ഒരാള്‍ പങ്കെടുക്കുന്നതിന്‍റെ ചിത്രങ്ങള്‍ അസോസിയേറ്റ് പ്രസ് പുറത്തുവിട്ടിരുന്നു.
undefined
undefined
ന്യൂയോര്‍ക്കിലെ വെസ്റ്റ് വില്ലേജില്‍ നടന്ന റാലിയില്‍ പൊലീസുമായി പ്രതിഷേധക്കാര്‍ സംഘര്‍ഷം ഉണ്ടായി എന്നാണ് വിവരം.
undefined
ഒറിഗോണിലെ റാലിയിലും സംഘര്‍ഷം ഉടലെടുത്തു
undefined
undefined
undefined
undefined
undefined
click me!