40-തില്‍ കൂടുതല്‍ കൊലകള്‍ നടത്തിയ പുടിന്‍റെ സൂപ്പര്‍ സ്നൈപ്പര്‍ മാതാവും യുക്രൈന്‍റെ പിടിയില്‍‌

Published : Mar 30, 2022, 03:32 PM ISTUpdated : Mar 30, 2022, 03:35 PM IST

ഇന്ത്യന്‍ വനാന്തരങ്ങളെ അടിസ്ഥാനമാക്കി റുഡ്‌യാർഡ് കിപ്ലിംഗ് എഴുതിയ പ്രശ്തമായ നോവലാണ് ജംഗിൾ ബുക്ക്. അതിലെ ഒരു കഥാപാത്രമാണ് കരിമ്പുലിയായ ബഗീര. ബഗീരയുടെ (Bagheera) പേരിലാണ് പുടിന്‍റെ സൂപ്പര്‍ സ്നൈപ്പര്‍ അമ്മയായ ഐറിന സ്റ്റാറിക്കോവ (Irina Starikova -41) അറിയപ്പെടുന്നത്. ചില്ലറക്കാരിയല്ല ഐറിന. പുടിന്‍റെ കൊലയാളി സംഘത്തിലെ പ്രധാനയായ ഇവര്‍ ഇതുവരെ 40 തില്‍ അധികം കൊലകള്‍ നടത്തിയിട്ടുണ്ട്. റഷ്യന്‍ സ്നൈപ്പര്‍മാരില്‍ പ്രധാനികൂടിയാണ് ഐറിനെ സ്റ്റാറിക്കോവ.   

PREV
119
40-തില്‍ കൂടുതല്‍ കൊലകള്‍ നടത്തിയ പുടിന്‍റെ സൂപ്പര്‍ സ്നൈപ്പര്‍ മാതാവും യുക്രൈന്‍റെ പിടിയില്‍‌

പുടിന്‍റെ ക്രൂരയായ സ്നൈപ്പര്‍ ബഗീരയുടെ യഥാര്‍ത്ഥ ജീവിതത്തെ കുറിച്ച് നിരവധി തെറ്റിദ്ധാരണകളാണ് പ്രചാരത്തിലുള്ളത്. ഇവരെ യുക്രൈനിലെ യുദ്ധമുഖത്ത് നിന്ന് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയതായി യുക്രൈന്‍ പ്രതിരോധ വൃത്തങ്ങളാണ് വെളിപ്പെടുത്തിയത്. 

 

219

രണ്ട് കുട്ടികളുടെ അമ്മ കൂടിയാണ്  ഐറിന സ്റ്റാറിക്കോവ എന്ന ബഗീര. ഐറിന സെര്‍ബിയക്കാരിയാണെന്നതാണ് പ്രചാരത്തിലുള്ള ഒരു കഥ. മറ്റൊരു കഥയാകട്ടെ ഐറിന കന്യാസ്ത്രീ പട്ടം ഊരിയാണ് സ്നൈപ്പര്‍ ജോലിയിലേക്ക് എത്തിയതെന്ന് പറയുന്നു. 

 

319

ഇത്തരം പ്രചാരങ്ങളെല്ലാം വ്യാജമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ശത്രുക്കളില്‍ തെറ്റിദ്ധാരണയുണ്ടാക്കാന്‍ വേണ്ടി റഷ്യ തന്നെയാണ് ഇത്തരം വ്യാജ കഥകള്‍ നിര്‍മ്മിച്ച് വിടുന്നതും. 

 

419

യുക്രൈന്‍ പട്ടാളക്കാര്‍ പിടികൂടിയ റഷ്യന്‍ സ്നൈപ്പറായി ഐറിന സ്റ്റാറിക്കോവ ഡൊനെറ്റ്‌സ്‌കിൽ നിന്നുള്ളയാളാണ്.  കൂടാതെ അവര്‍ക്ക് പതിനൊന്നും ഒമ്പതും വയസ്സായ രണ്ട് പെൺമക്കളുണ്ട്. വലേറിയയും( 11), യൂലിയയും (ഒമ്പത്). 

 

519

ഐറിന സ്റ്റാറിക്കോവ പുടിന് വേണ്ടി വിവിധ രാജ്യങ്ങളില്‍ നിന്നായി നാല്‍പ്പതിലധികം പേരെ കൊന്നിട്ടുണ്ടെന്നാണ് കണക്ക്. റഷ്യയുടെ എണ്ണം പറഞ്ഞ സ്നൈപ്പര്‍മാരിലൊരാളായിരുന്നു അവര്‍.'

 

619

നമ്മുടെ ഭൂമിയിലെ സമാധാനപരമായ ആളുകളെ കൊല്ലുന്ന ആർക്കും പ്രതികാരം പ്രതീക്ഷിക്കാമെന്ന കുറിപ്പോടെയാണ് യുക്രൈന്‍ ഐറിനയുടെ ചിത്രം പങ്കുവച്ചത്. ഐറിന പിടിക്കപ്പെടുമ്പോള്‍ റഷ്യന്‍ സൈന്യം ഉപേക്ഷിച്ച നിലയിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

 

719

'എനിക്ക് പരിക്കേറ്റുവെന്ന് അവര്‍ക്ക് വ്യക്തമായിരുന്നു. രക്ഷിക്കാനുള്ള ശ്രമങ്ങള്‍ റഷ്യന്‍ സൈന്യം പരിശോധിച്ചിരുന്നെന്നും പിടിക്കപ്പെടുമ്പോള്‍ യുക്രൈന്‍ സൈനികരോട് പറഞ്ഞ ഐറിന, ഞാൻ മരിക്കുമെന്ന് പ്രതീക്ഷിച്ച് റഷ്യന്‍ സൈനികര്‍ തന്നെ ഇവിടെ ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നെന്നും പറഞ്ഞു. 

 

819

പരിക്കേറ്റ തന്നെ റഷ്യന്‍ സൈന്യം ഉപേക്ഷിക്കുകയായിരുന്നെന്ന് ഐറിന ആരോപിച്ചതായി ക്രീവ് പ്രതിരോധ സംഘം ആവര്‍ത്തിച്ചു. ബെലാറസിൽ നിന്നുള്ള ഗോറിനിച്ച് (Gorynych)എന്ന രഹസ്യ പേരുള്ള റഷ്യന്‍ സൈനികന്‍ അലക്സാണ്ടറിനെയാണ് (Alexandr) ഐറിന വിവാഹം ചെയ്തത്. 

919

രണ്ടാം ലോകമഹായുദ്ധസമയത്താണ് സോവിയറ്റ് റഷ്യ സ്ത്രീ സ്നൈപ്പർമാരെ സൈന്യത്തിലേക്ക് തെരഞ്ഞെടുക്കുന്നത്. മറ്റ് രാജ്യങ്ങൾ സ്ത്രീകളെ ഫാക്ടറികളിലോ കൃഷിയിലോ പരിമിതപ്പെടുത്താൻ ഇഷ്ടപ്പെട്ടപ്പോളാണിത്.

 

1019

വനിതാ സ്നൈപ്പര്‍മാരില്‍ ഏറ്റവും പ്രശസ്തയായ ലുഡ്‌മില പാവ്‌ലിചെങ്കോ (Lyudmila Pavlichenko), കീവിനടുത്താണ് ജനിച്ചത്, 309 കൊലപാതകങ്ങളാണ്  ലുഡ്‌മില പാവ്‌ലിചെങ്കോയുടെ പേരിലുള്ളത്. കൊലപാതകങ്ങളുടെ എണ്ണത്തിലെ ഈ ഭീമമായ വര്‍ദ്ധനവ് അവർക്ക് 'ലേഡി ഡെത്ത്' (Lady Death) ന്ന വിളിപ്പേര് സമ്മാനിച്ചു. 

 

1119

1942-ലാണ് ലുഡ്‌മില പാവ്‌ലിചെങ്കോ തന്‍റെ സൈനിക സേവനം അവസാനിപ്പിക്കുന്നത്. പിന്നീട് അവര്‍ ഭരണകൂടത്തിന്‍റെ സെലിബ്രിറ്റിയും പ്രചാരകയും ആയിത്തീർന്നു. 

 

1219

മിക്ക ഷാർപ്പ് ഷൂട്ടർമാരും മോസ്കോയ്ക്കടുത്തുള്ള സെൻട്രൽ വിമൻസ് സ്കൂൾ ഫോർ സ്നിപ്പിംഗ് ട്രെയിനിംഗിൽ (Central Women's School For Sniping Training) നിന്ന് ബിരുദം നേടിയവരായിരുന്നു. അവരെ പരിശീലിപ്പിക്കുന്നതാകട്ടെ സ്പാനിഷ് ആഭ്യന്തരയുദ്ധത്തില്‍ പങ്കെടുത്ത വനിതാ സൈനികരും. 

 

1319

രണ്ടാം ലോക യുദ്ധസമയത്ത് ഇൻസ്ട്രക്ടർമാരുടെയും ബിരുദധാരികളുടെയും സംയുക്ത പരിശ്രമത്തെ തുടര്‍ന്ന് 12,000 ജർമ്മൻ സൈനികരെ ഇവിടെ നിന്ന് പരിശീലനം കഴിഞ്ഞ് യുദ്ധമുഖത്തേക്ക് ഇറക്കിയെന്ന് കരുതപ്പെടുന്നു. 

1419

1941-ൽ ജർമ്മനി, സോവിയറ്റ് യൂണിയനെ ആക്രമിക്കുമ്പോൾ മറ്റൊരു റഷ്യൻ വനിതാ സ്‌നൈപ്പറായിരുന്ന യെലിസവേറ്റ മിറോനോവിന് ( Yelizaveta Mironov) 17 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 

 

1519

മോസ്കോയിൽ ജനിച്ച യെലിസവേറ്റ റെഡ് ആർമിയിൽ ചേരാൻ സന്നദ്ധയായപ്പോൾ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതേയുണ്ടായിരുന്നൊള്ളൂ. യുദ്ധകാലത്ത് ഒഡേസയുടെയും സെവാസ്റ്റോപോളിന്‍റെയും ഉപരോധങ്ങളിൽ നിന്നാണ് മിറോനോവ് പോരാടിയത്.ട

 

1619

യെലിസവേറ്റ മിറോനോവ് തന്‍റെ സ്നൈപ്പര്‍ കാലയളവില്‍ 34 പേരെ കൊന്നതായി കരുതപ്പെടുന്നു. എന്നല്‍ ചില കേന്ദ്രങ്ങള്‍ അവര്‍  100-ലധികം കൊലനടത്തിയതായി അവകാശപ്പെടുന്നു. 

 

1719

1942 ഒക്ടോബറിൽ ഗോരിയാച്ചി ക്ല്യൂച്ചിൽ നടന്ന അഞ്ച് ദിവസത്തെ അതിഭീകരമായ പോരാട്ടത്തിൽ 20 ലധികം ജര്‍മ്മന്‍ പട്ടാളക്കാരെ അവര്‍ കൊലപ്പെടുത്തി. എന്നാൽ നോവോറോസിസ്കില്‍ നടന്ന പോരാട്ടത്തില്‍ ഗുരുതരമായി പരിക്കേറ്റ അവര്‍ തന്‍റെ 19 വയസില്‍ മരിച്ചു. 

 

1819

യുദ്ധസമയത്ത് ഏകദേശം 8,00,000 സ്ത്രീകൾ സോവിയറ്റ് യൂണിയന്‍റെ സൈനിക വിഭാഗത്തില്‍ സേവനമനുഷ്ഠിച്ചിരുന്നതായി കണക്കുകള്‍ പറയുന്നു. പൈലറ്റുമാരും മെഷീൻ ഗണ്ണർമാരും ഉൾപ്പെടെയുള്ള വനിതാ സൈനികര്‍ സോവിയേറ്റ് റഷ്യയ്ക്കുണ്ടായിരന്നു. 

 

1919

1985-ൽ എഴുതിയ 'ദി അൺവുമൺലി ഫേസ് ഓഫ് വാർ' (The Unwomanly Face of War) എന്ന പുസ്തകത്തിൽ നൊബേൽ സമ്മാന ജേതാവായ സ്വെറ്റ്‌ലാന അലക്സിവിച്ച് വനിതാ സോവിയറ്റ് പോരാളികളുടെ പ്രവർത്തനങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.  

 

Read more Photos on
click me!

Recommended Stories