ദിവസങ്ങള്‍ക്കുള്ളില്‍ കീഴടക്കാന്‍ പറ്റുമെന്ന അമിത ആത്മവിശ്വാസമാണ് റഷ്യയ്ക്ക് തിരിച്ചടിയായത്. ലോകത്തില്‍ ആയുധ ശേഷിയില്‍ രണ്ടാം സ്ഥാനത്തുള്ള റഷ്യ, 22-ാം സ്ഥാനത്തുള്ള ഉക്രൈനെ വില കുറച്ച് കണ്ടു. എന്നാല്‍, പ്രതിയോഗി ശക്തനായത് കൊണ്ട് തന്നെ യുദ്ധ തന്ത്രങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രതിരോധത്തില്‍ ഊന്നിയ ഉക്രൈന്‍റെ സൈനിക തന്ത്രം വിജയം കണ്ടു. മൂന്നാഴ്ച പിന്നിട്ടപ്പോഴും ഉക്രൈന്‍റെ പ്രധാനപ്പെട്ട 10 നഗരങ്ങളില്‍ ഒന്ന് പോലും റഷ്യയ്ക്ക് കീഴടക്കാന്‍ പറ്റിയിട്ടില്ല.