കൊവിഡ് 19 വൈറസ് ; ചിത്രങ്ങള്‍ പുറത്ത് വിട്ട് ഗവേഷകര്‍

Published : Sep 16, 2020, 04:17 PM IST

കൊവിഡ് 19 വൈറസ് വ്യാപനം സംബന്ധിച്ച വേള്‍ഡോമീറ്ററിന്‍റെ ഏറ്റവും അവസാനത്തെ കണക്കുകള്‍ പുറത്ത് വരുമ്പോള്‍ 9,39,755 പേരുടെ ജീവന്‍ വൈറസ് ബാധമൂലം നഷ്ടപ്പെട്ട് കഴിഞ്ഞു. ലോകത്ത് ഇതുവരെയായി 2,97,57,889 പേര്‍ക്ക് രോഗം ബാധിക്കുകയും ചെയ്തിരിക്കുന്നു. കഴിഞ്ഞ ഒമ്പത് മാസമായി ലോകം മുഴുവനും കൊറോണാ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഏറെ പ്രശ്നത്തിലാണ് മുന്നോട്ട് പോകുന്നത്. കൊവിഡ് 19 വൈറസിനെ നിര്‍മ്മാര്‍ജ്ജനം ചെയ്യാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെങ്കിലും ഏറെ പരീക്ഷണങ്ങള്‍ ഇക്കാര്യത്തില്‍ ആവശ്യമായതിനാല്‍ ആന്‍റി വൈറസ് ഉദ്പാദനം വൈകാന്‍ സാധ്യതയുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. എന്നാല്‍ ഇതിനിടെ മറ്റൊരു നിര്‍ണ്ണായക കണ്ടെത്തല്‍ നോർത്ത് കരോലിന യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിൻ ലബോറട്ടറിയിലെ പീഡിയാട്രിക്സ് അസിസ്റ്റന്റ് പ്രൊഫസർ കാമിൽ എഹ്രെ നടത്തിയതായി ' ദി ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിന്‍' പുറത്ത് വിട്ടിരിക്കുന്നു.

PREV
113
കൊവിഡ് 19 വൈറസ് ; ചിത്രങ്ങള്‍ പുറത്ത് വിട്ട് ഗവേഷകര്‍

ലോകമെമ്പാടുമുള്ള മെഡിക്കൽ പ്രൊഫഷണലുകൾ വൈറസിന്‍റെ ഘടനയെക്കുറിച്ചും ശ്വാസകോശത്തെ ആക്രമിക്കുന്ന രീതിയെക്കുറിച്ചും കൂടുതൽ അറിയാൻ ശ്രമിക്കുകയാണ്. 

213

മാരകമായ വൈറസ് ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളെ പൂർണ്ണമായി പൂട്ടിയിടാൻ പ്രേരിപ്പിച്ചു. വൈറസ് പടരാതിരിക്കാനുള്ള ശ്രമത്തിൽ നിരവധി രാജ്യങ്ങൾ കടുത്ത നടപടികൾ സ്വീകരിക്കാൻ നിർബന്ധിതരായി.

313
413

ആളുകൾ മാസ്ക് ധരിക്കുന്നത് പോലുള്ള ശരിയായ ആരോഗ്യ പ്രോട്ടോക്കോളുകൾ പാലിക്കണമെന്നും ശരിയായ ശുചിത്വം പാലിക്കണമെന്നത് മാത്രമാണ് വൈറസ് വ്യാപനം തടയുന്നതിനുള്ള ഏക മാര്‍ഗ്ഗം. 

513

ഇതിനിടെയാണ് നോർത്ത് കരോലിന യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിൻ ലബോറട്ടറിയിലെ ഒരു ഗവേഷകൻ SARS ബാധിച്ച കോശങ്ങളുടെ ചിത്രങ്ങൾ എടുത്തത്.  -COV 2 വൈറസ് മനുഷ്യകോശങ്ങളെ എങ്ങനെ ആക്രമിക്കുന്നു എന്നതിനെക്കുറുള്ള പഠനത്തിനിടെയാണ് ഈ ചിത്രങ്ങള്‍ ഗവേഷകര്‍ പകര്‍ത്തിയിരിക്കുന്നത്. 

613

നോർത്ത് കരോലിന യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിൻ ലബോറട്ടറിയിലെ പീഡിയാട്രിക്സ് അസിസ്റ്റന്റ് പ്രൊഫസർ കാമിൽ എഹ്രെയും സംഘവുമാണ്  SARS-CoV-2 ബാധിച്ച കോശങ്ങളുടെ ചിത്രങ്ങൾ പകര്‍ത്തിയത്.  

713

കൊറോണ വൈറസ് അണുബാധ മനുഷ്യനിലെ വായു സഞ്ചാരങ്ങളെ എങ്ങനെ നശിപ്പിക്കുന്നുവെന്ന് എഹ്രെ പകർത്തിയ ചിത്രങ്ങൾ വ്യക്തമാക്കുന്നതായി വിദഗ്ദര്‍ പറയുന്നു.

813

ലാബില്‍ ശേഖരിച്ച മനുഷ്യരുടെ ബ്രോങ്കിയൽ എപ്പിത്തീലിയൽ സെല്ലുകളിലേക്ക് ഗവേഷകർ വൈറസിനെ പ്രവേശിപ്പിച്ചു.  96 മണിക്കൂറിന് ശേഷം ഇലക്ട്രോൺ മൈക്രോസ്കോപ്പി സ്കാനിര്‍ ഉപയോഗിച്ച് സെല്ലുകൾ പരിശോധിക്കുകയായിരുന്നു. 

913

സിലിയ ടിപ്പുകളിൽ (നീലനിറത്തിൽ) ഘടിപ്പിച്ചിട്ടുള്ള മ്യൂക്കസ് സ്ട്രോണ്ടുകളുള്ളവയാണ് (മഞ്ഞനിറത്തിൽ കാണാവുന്ന) രോഗബാധയുള്ള സിലിയേറ്റഡ് സെല്ലുകൾ എന്ന് ഗവേഷകര്‍ പറയുന്നു. 

1013

ശ്വാസകോശത്തിൽ നിന്ന് മ്യൂക്കസ് കടത്തിവിടുന്ന എയർവേ എപിത്തീലിയൽ സെല്ലുകളുടെ ഉപരിതലത്തിലെ മുടി പോലുള്ള ഘടനകളാണ് സിലിയ. ഉയർന്ന പവർ മാഗ്നിഫിക്കേഷൻ ചിത്രം മനുഷ്യ എയർവേ എപിത്തീലിയ ഉൽ‌പാദിപ്പിക്കുന്ന SARS-CoV-2 വൈരിയോണുകളുടെ (ചുവപ്പ്) ഘടനയും സാന്ദ്രതയും കാണിക്കുന്നു. രോഗം ബാധിച്ച ഹോസ്റ്റ് സെല്ലുകൾ ശ്വസന പ്രതലങ്ങളിലേക്ക് കടത്തിവിടുന്ന വൈറസിന്‍റെ പൂർണ്ണവും പകർച്ചവ്യാധിക്ക് കാരണമായവയുമാണ് വൈരിയോണുകൾ.

1113

SARS-CoV-2 ന്‍റെ വൈറൽ ലോഡ് അല്ലെങ്കിൽ ഭാരം മനസിലാക്കാൻ ഗവേഷകരെ സഹായിക്കാൻ ഈ ചിത്രങ്ങൾക്ക് കഴിയും. ഒരു വ്യക്തിക്ക് COVID-19 വൈറസ് ബാധിച്ചാല്‍ എങ്ങനെയാണ് അത് മറ്റുള്ളവരിലേക്ക് പകരുന്നതെന്നും എത്രത്തോളം മാരകമാകാമെന്നുള്ള സാധ്യതയെ കുറിച്ചും  നിർണ്ണയിക്കാന്‍ ഈ പഠനത്തിലൂടെ കഴിയും. വൈറസ് പകരുന്നത് മന്ദഗതിയിലാക്കാൻ മാസ്കുകൾ ധരിക്കേണ്ടതിന്‍റെ ആവശ്യകതയെ ഊന്നിപ്പറയുന്ന പഠനങ്ങളെയും ഈ ചിത്രങ്ങൾ പിന്തുണയ്ക്കുന്നു.

1213

വൈറസിന്‍റെ ശക്തി തിരിച്ചറിയാന്‍ ചിത്രങ്ങൾ സഹായിക്കുന്നുവെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു. കൂടാതെ വിവിധ മാധ്യമങ്ങളിലൂടെ രോഗം പകരാനുള്ള സാധ്യതയെയും തിരിച്ചറിയാന്‍ ചിത്രങ്ങള്‍ സഹായിക്കുന്നു. 

1313

മരണത്തിലേക്ക് നയിച്ചേക്കാവുന്ന അപകടസാധ്യതകൾ തിരിച്ചറിഞ്ഞ് COVID-19 ചികിത്സിക്കുന്നതിനുള്ള പുതിയതും ഫലപ്രദവുമായ മാർഗ്ഗങ്ങൾ കണ്ടെത്താൻ ഈ ഗവേഷണം തീർച്ചയായും ശാസ്ത്രജ്ഞരെ സഹായിക്കുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം. 

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories