ലോക്കായിപ്പോയ നിമിഷങ്ങള്‍; കാണാം കൊവിഡ് കാലത്തെ ഉള്ളുലയ്ക്കും ചിത്രങ്ങള്‍

First Published Sep 15, 2020, 11:17 PM IST

ബ്രിട്ടനിലെ ഒരു ഓണ്‍ലൈന്‍ ഫോട്ടോഗ്രാഫി മത്സരത്തിലേക്ക് പൊതുജനങ്ങള്‍ അയച്ച ചിത്രങ്ങള്‍ കാണുക. ലഭിച്ച 31,000 എന്‍ട്രികളില്‍ നിന്ന് അവസാന ഘട്ടത്തിലെത്തിയ പല ചിത്രങ്ങളും കരയിപ്പിക്കുന്നതാണ്.
 

കൊവിഡ് പോരാട്ടങ്ങളുടെ മുന്‍നിരയില്‍ നില്‍ക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കയ്യടിച്ച് അഭിനന്ദനം നേരുകയാണ് സാമൂഹ്യപ്രവര്‍ത്തകയും യോഗ അധ്യാപികയുമായ ആന്‍മേരി പ്ലാസ്.
undefined
ലോക്ക്ഡൗണില്‍ വിജനമായ ആശുപത്രി വഴിയിലൂടെ നടക്കുകയാണ് ടോണി ഹഡ്ഗല്‍ എന്ന 12കാരന്‍. ജൂണില്‍ 10 കിലോമീറ്റര്‍ ദൂരമാണ് ഇവന്‍ തന്റെ പ്രൊസ്‌തെറ്റിക് കാല്‍ ഉപയോഗിച്ച് നടന്നത്. അതിന്റെ സന്തോഷം കാണാം അവന്റെ മുഖത്ത്
undefined
നിശ്ചയിച്ച വിവാഹം ആഘോഷങ്ങളോടെ ലോക്ക്ഡൗണില്‍ നടത്താന്‍ സാധിക്കാതെ പോയി. എങ്കിലും സ്വന്തം മക്കളെ നിരാശപ്പെടുത്താനാകില്ലല്ലോ. ഒരുക്കിവെച്ച വിവാഹ വസ്ത്രങ്ങള്‍ കുട്ടികള്‍ക്ക് മുന്നില്‍ അണിഞ്ഞ് പോസ് ചെയ്യുകയാണ് ഈ ദമ്പതികള്‍
undefined
ഉള്ളിലെ സങ്കടക്കടലിലും ചിരിക്കുകയാണ് രണ്ട് നഴ്സുമാര്‍. മാസ്‌ക് കാരണം മുഖം മറഞ്ഞതിനാല്‍ ഒരു പുഞ്ചിരി കൈമാറാന്‍ ചിരിക്കുന്ന ചിത്രം അവര്‍ കഴുത്തില്‍ തൂക്കിയിരിക്കുന്നു.
undefined
ആദ്യത്തെ കുട്ടിയുടെ സ്‌കാന്‍ റിപ്പോര്‍ട്ട് മുത്തച്ഛനെ കാട്ടുകയാണ് സാറ. ലോക്ക്ഡൗണില്‍ രണ്ടുപേരും രണ്ട് ചുമരിനുള്ളിലായത് ഉള്ളില്‍ തറയ്ക്കുന്നുണ്ട് ഇതില്‍.
undefined
ഒഴിഞ്ഞ അലമാരക്കരികെ ട്രോളിയില്‍ ഇരിക്കുന്ന കുട്ടിയാണ് അടുത്ത ചിത്രത്തില്‍. അലമാരയിലെ സാധനങ്ങളെല്ലാം കാലിയായിരിക്കുന്നു. കൊവിഡ് കാലത്തെ 'പാനിക്' ഓര്‍മ്മിപ്പിക്കുന്ന ചിത്രം.
undefined
രക്താര്‍ബുദത്തെ തുടര്‍ന്ന് മാസങ്ങളായി ചികില്‍സയിലുള്ള മിലായെ കാണാന്‍ ജനലിനരികെയെത്തിയിരിക്കുന്ന പിതാവ് സ്‌കോട്ട് ആണ് ചിത്രത്തില്‍. കുട്ടിക്ക് അണുബാധ ഉണ്ടാവാതിരിക്കാനാണ് ഈ സാമൂഹ്യഅകലം.
undefined
ലോക്ക്ഡൗണില്‍ ആ അമ്മ അധ്യാപികയായിരിക്കുന്നു. വീടുകള്‍ വിദ്യാലയങ്ങള്‍ ആയി മാറിയപ്പോള്‍ മകനെ പഠിപ്പിക്കുകയാണ് അമ്മ.
undefined
സിംബാബ്വെ വംശജയായ ടെന്‍ഡായിക്ക് കൊവിഡ് അത്ര നല്ല ഓര്‍മ്മയല്ല. അവര്‍ക്ക് രോഗം പിടിപെട്ടിരുന്നു. ഭേദമായ ശേഷം അവര്‍ ക്യാമറയ്ക്ക് മുന്നിലെത്തിയപ്പോള്‍.
undefined
കൊവിഡ് വ്യാപനം മൂലം പള്ളി അടച്ചെങ്കിലും വിശ്വാസികള്‍ക്കായി പ്രാര്‍ഥിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കിയിരിക്കുകയാണ് ഒരു പുരോഹിതന്‍. പള്ളിയിലെ ബഞ്ചില്‍ അവിടുത്തെ എല്ലാവരുടെയും ചിത്രങ്ങളൊരുക്കി പുരോഹിതന്‍ പ്രാര്‍ഥിക്കുന്നു.
undefined
ഒരു വയസ് മാത്രമുള്ള കൊച്ചുമകന് ചുംബനം കൊടുക്കുകയാണ് മുത്തച്ഛി. ജനല്‍ച്ചില്ലുകളിലൂടെയുള്ള സ്നേഹം ചുംബനം.
undefined
click me!