7,000 കിലോമീറ്റര്‍ മരുഭൂമി താണ്ടിയൊരു കാറോട്ടം

First Published Jan 21, 2020, 3:33 PM IST

ജിദ്ദയില്‍ നിന്നും മരുഭൂമിയിലൂടെ 7,000 കിലോമീറ്റര്‍ താണ്ടിയെത്തിയ ദാക്കർ റാലി റിയാദിൽ സമാപിച്ചു. സ്പാനിഷ് കാറോട്ടക്കാരൻ കാർലോസ് സൈൻസ് ഒന്നാമതായി ഫിനിഷ്​ ചെയ്​തു. ഇത്​ മൂന്നാം തവണയാണ് ഡാകർ റാലിയിൽ കാർലോസിന്‍റെ ജയം. കാണാം ദാക്കര്‍ റാലി ചിത്രങ്ങള്‍.

റാലിയുടെ 12-ാമത്തെയും അവസാനത്തെയും ഘട്ടമായ കഴിഞ്ഞ ദിവസത്തെ മത്സരത്തിൽ ആറ്​ മിനുട്ട്​ 21 സെക്കൻഡിന്‍റെ വ്യത്യാസത്തിൽ ഈ 57കാരൻ നിലവിലെ ചാമ്പ്യൻ ഖത്തറി​ന്‍റെ നാസർ അൽ-അത്തിയയെ മറികടന്ന് ആദ്യം ഫിനിഷ്​ ചെയ്​തു.
undefined
undefined
ചൊവ്വാഴ്ച്ചയ്ക്ക് തൊട്ട്​ മുമ്പ​ത്തെ ഘട്ടത്തിൽ നാസർ അൽഅത്തിയ 24 സെക്കൻഡ്​ കാർലോസിനെ പിറകിലാക്കി മുന്നേറിയിരുന്നു.
undefined
undefined
അതിനുള്ള മധുരപ്രതികാരമാണ്​ കാർലോസ്​ അന്തിമ വിജയത്തിലൂടെ വീട്ടിയത്​.
undefined
undefined
റിയാദിന്​ സമീപം നിർമിക്കുന്ന ഖിദ്ദിയ വിനോദ നഗരത്തിലായിരുന്നു ഫിനിഷിങ്​ പോയിൻറ്​.
undefined
undefined
തനിക്ക് വളരെ സന്തോഷം തോന്നുന്നുവെന്നും ഈ വിജയം കടുത്ത വെല്ലുവിളികളെ നേരിട്ട്​ കിട്ടിയതാണെന്നും വിജയത്തിന്​ ശേഷം കാർലോസ്​ പ്രതികരിച്ചു.
undefined
undefined
കടുത്ത പരിശ്രമം തന്നെ വേണ്ടിവന്നു. നല്ല പരിശീലനവും നേടിയിരുന്നെന്നും കാര്‍ലോസ് മത്സരശേഷം മാധ്യമങ്ങളോട് പറഞ്ഞു.
undefined
undefined
undefined
തുടക്കം മുതലേ ​ആവേശം ജനിപ്പിച്ച റാലിയായിരുന്നു ഇത്​. സൗദി അറേബ്യയിൽ ആദ്യമായിട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
undefined
undefined
മുതിർന്ന കാറോട്ട താരമായ കാർലോസ്​ പ്രമുഖ ഫോർമുല വൺ താരം കാർലോസ്​ സൈൻസ്​ ജൂനിയറിന്‍റെ പിതാവാണ്​.
undefined
മൂന്നുതവണയാണ്​ കാർലോസ്​ സൈൻസ്​ സീനിയർ ദാക്കർ റാലിയിൽ വിജയിക്കുന്നത്​.
undefined
undefined
മൂന്നാം തവണ സൗദിയിൽ എക്​സ്​ റൈഡ്​ മിനി ഓടിച്ചാണ്​ വിജയത്തിലേക്ക്​ കുതിച്ചത്​. ‍
undefined
undefined
2010ൽ വോക്​സ്​വാഗണും 2018ൽ പീജിയോട്ടുമായിരുന്നു താരത്തിന്റെ വിജയ വാഹനങ്ങൾ.
undefined
undefined
നിലവിലെ ചാമ്പ്യൻ നാസർ അൽഅത്തിയ 6​ മിനുട്ട്​ 24 സെക്കൻഡിൽ രണ്ടാം സ്ഥാനത്തേക്ക്​ പിന്തള്ളപ്പെട്ടപ്പോൾ 8​ മിനുട്ട്​ 58 സെക്കൻഡില്‍ ഫിനിഷ് ചെയ്ത ഫ്രഞ്ച്​ താരം സ്​റ്റഫീൻ പീറ്റർഹാൻസൽ മൂന്നാം സ്ഥാനത്തുമായി.
undefined
undefined
undefined
മോട്ടോർ ബൈക്ക്​ വിഭാഗത്തിൽ ഹോണ്ട മോട്ടോഴ്​സിന്റെ അമേരിക്കൻ റൈഡർ റിക്കി ബാർബക്​ വിജയിച്ചു.
undefined
undefined
undefined
click me!