2019 ല്‍ ഒമര്‍ അല്‍ ബഷീറിനെ അധികാരസ്ഥാനത്ത് നിന്ന് നീക്കം ചെയ്യാൻ സമരം നടത്തിയ പ്രധാന പ്രതിപക്ഷ സഖ്യമായ ഫോഴ്‌സ് ഓഫ് ഫ്രീഡം ആൻഡ് ചേഞ്ച്, പ്രകടനങ്ങള്‍ക്കും തെരുവുകള്‍ ഉപരോധിക്കാനും ആഹ്വാനം ചെയ്തു. സൈനിക ഏറ്റെടുക്കൽ അട്ടിമറിക്കുന്നതിന് തെരുവുകളിൽ സമാധാനപരമായ പ്രവർത്തനങ്ങൾക്ക് ആഹ്വാനം ചെയ്യുന്നതായി സംഘടന ട്വിറ്റ് ചെയ്തു.