ലോകത്തിലെ ഏറ്റവും ചൂടേറിയ മരുഭൂമിയായ സഹാറയില്‍ മഞ്ഞ് വീഴ്ച

First Published Jan 19, 2021, 2:10 PM IST

ലോകത്തിലെ ഏറ്റവും ചൂടേറിയ മരുഭൂമികളിലൊന്നാണ് സഹാറാ മരുഭൂമി. എന്നാല്‍ ഈക്കഴിഞ്ഞ ദിവസങ്ങളില്‍ സഹാറാ അത്ര ചൂടിലായിരുന്നില്ല. പകരം തണുത്തുറഞ്ഞു. അതെ, കേള്‍ക്കുമ്പോള്‍ ആശ്ചര്യമായി തോന്നുമെങ്കിലും അതായിരുന്നു യാഥാര്‍ത്ഥ്യം. സഹാറാ മരുഭൂമി മഞ്ഞില്‍ പുതഞ്ഞ് കിടന്നു. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഭീകരതയെ കൂറിച്ച് കാലമേറെയായി പരിസ്ഥിതി, കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും മറികടക്കാനുള്ള ശ്രമങ്ങള്‍ കടലില്‍ കായം കലക്കുന്നതിന് തുല്യമായിരുന്നു. ഏറ്റവും വലിയ കാര്‍ബണ്‍ ബഹിര്‍ഗമന രാജ്യമായ അമേരിക്ക പാരിസ് ഉച്ചകോടിയില്‍ നിന്ന് പിന്‍മാറിയത് പാരിസ്ഥിതികാഘാതം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി. ഭൂമിയിലെ ചൂട് കൂടിയതോടെ അന്‍റാര്‍ട്ടിക്കയിലെ വന്‍ ഐസ് മലകളില്‍ ഉരുകുന്നതിനെ കുറിച്ചുള്ള വാര്‍ത്തകള്‍ നിരന്തരം പ്രസിദ്ധീകരിക്കപ്പെട്ടു. അതിനിടെ ഈ മഞ്ഞുകാലം പല രാജ്യങ്ങളിലും മഞ്ഞ് വീഴ്ച ശക്തമായി. സ്പെയിനില്‍ കഴിഞ്ഞ ദിവസങ്ങളില്‍ -25 ഡിഗ്രിയായിരുന്നു തണുപ്പ്. 21 ഇഞ്ച് കനത്തിലാണ് സ്പെയിനിലെ പല സ്ഥലങ്ങളിലും മഞ്ഞ് വീണത്. ഏറ്റവും ഒടുവിലായി സഹാറാ മരുഭൂമിയും മഞ്ഞില്‍ പുതഞ്ഞു. 
 

സൌദി അറേബ്യയിലെ വടക്ക് പടിഞ്ഞാറന്‍ പ്രദേശമായ തബുക്കില്‍ ഇത്തവണ കനത്ത മഞ്ഞ് വീശ്ചയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.
undefined
ഭൂമിയുടെ ഏറ്റവും ചൂടേറിയതും വരണ്ടതുമായ പ്രദേശങ്ങളിൽ ഒന്നായി അറിയപ്പെടുന്ന സഹാറ മരുഭൂമി, വടക്കേ ആഫ്രിക്കയുടെ വലിയൊരു ഭാഗത്തെ ഉൾക്കൊള്ളുന്നു. കൂടാതെ ഇത് യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്‍റെ (യുഎഇ) ചില ഭാഗങ്ങളിലേക്ക് വരെ വ്യാപിച്ച് കിടക്കുന്നു. ( കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ Read More -ല്‍ ക്ലിക്ക് ചെയ്യുക)
undefined
യുഎഇ ഏറ്റവും തണുപ്പ് നിറഞ്ഞ കാലത്തിലൂടെയാണ് കടന്നുപോകുന്നത്. യുഎഇയിലെ താപനില -2 ഡിഗ്രി സെൽഷ്യസാണെന്ന് നാഷണൽ സെന്‍റര്‍ ഓഫ് മെറ്റീരിയോളജി (എൻ‌സി‌എം) റിപ്പോര്‍ട്ട് ചെയ്യുന്നു.
undefined
മരുഭൂമിയിലെ, അതും സഹാറാ മരുഭൂമിയിലെ മഞ്ഞ് വീശ്ച ശാസ്ത്രലോകത്തിലും ഏറെ കൌതുകം നിറച്ചു. വേനൽക്കാലത്ത് 50 ഡിഗ്രി സെൽഷ്യസ് വരെ താപനില അനുഭവപ്പെടുന്ന ഒരു പ്രദേശം ഏങ്ങനെ പെട്ടെന്ന് മഞ്ഞുമൂടിയെന്നതിന് കൃത്യമായൊരു ഉത്തരം തരാന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല.
undefined
ഇത്തരമൊരു കാലാവസ്ഥാ വ്യതിയാനം സാധ്യമല്ലെന്നായിരുന്നു അക്വവെതറിലെ മുതിർന്ന കാലാവസ്ഥാ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടത്. മേരിലാൻഡ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ സുമാന്ത് നിഗം ​​അഭിപ്രായപ്പെട്ടത് ഈ പ്രതിഭാസം ലോകത്തിലെ മറ്റ് മരുഭൂമികളിലും ഉടൻ തന്നെ സ്വാധീനം ചെലുത്തുമെന്ന് അഭിപ്രായപ്പെട്ടു.
undefined
undefined
തണുത്ത, വടക്കുകിഴക്കൻ കാറ്റിന്‍റെ തുടക്കം മൂലമാണ് യുഎഇയിലെ തണുത്ത കാലാവസ്ഥയെന്ന് എൻ‌സി‌എമ്മിലെ ഒരു നിരീക്ഷകന്‍ വിശദീകരിച്ചു. ഇത് ലാൻഡ്‌മാസിന് മുകളിലൂടെ താഴ്ന്ന മർദ്ദം സൃഷ്ടിക്കുന്നതിന്‍റെ ഫലമായി സംഭവിക്കുന്നതാകാമെന്നാണ് അദ്ദേഹത്തിന്‍റെ നിരീക്ഷണം.
undefined
കാലാവസ്ഥയിലെ വ്യതിയാനത്തിന്‍റെ ഭാഗമായി വരും ദിവസങ്ങളിൽ ഇംഗ്ലണ്ട് , വെയില്‍സ് പ്രദേശങ്ങളില്‍ കനത്ത മഴ പെയ്യുമെന്ന് മുന്നറിയിപ്പ് നൽകി.
undefined
സഹാറാ മരുഭൂമിയിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന അൾജീരിയൻ പട്ടണമായ ഐൻ സെഫ്രയില്‍ -36 ° സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്.
undefined
ഈ കാലാവസ്ഥാ വരും വര്‍ഷങ്ങളിലും തുടരുകയാണെങ്കില്‍ സഹാറാ മരുഭൂമി അടുത്ത 15,000 വർഷത്തിനുള്ളിൽ വീണ്ടും പച്ചയായി മാറുമെന്ന് അവകാശപ്പെടുന്നവരും കുറവല്ല.
undefined
undefined
click me!