ജനാധിപത്യത്തിനായി സര്‍ക്കാരിനെതിരെ വിദ്യാര്‍ത്ഥികള്‍; തായ്‍ലന്‍റില്‍ പ്രക്ഷോഭം

Published : Aug 20, 2020, 03:30 PM IST

മുൻ സൈനിക മേധാവിയായിരുന്ന പ്രയൂട്ടിന്‍റെ ഭരണത്തിൽ തായ്‍ലാന്‍റില്‍ സർക്കാർ വിരുദ്ധ പ്രതിഷേധം ശക്തിപ്രാപിക്കുന്നു.  2014 ലെ ഒരു സൈനിക അട്ടിമറിയേ തുടര്‍ന്നാണ് പ്രയൂട്ട് തായ്‍ലാന്‍റില്‍ അധികാരമേറ്റത്. 2019 ലെ  തെരഞ്ഞെടുപ്പിൽ പ്രയൂട്ട് അധികാരം നിലനിര്‍ത്തി. എന്നാല്‍ പ്രയൂട്ടിന്‍റെ തുടര്‍ഭരണത്തില്‍ തകര്‍ന്നടിഞ്ഞത് തായ്‍ലന്‍റിന്‍റെ സമ്പത്ത് വ്യവസ്ഥയായിരുന്നു. തകര്‍ന്ന സമ്പദ്‍വ്യവസ്ഥയ്ക്ക് പുറമേ ശക്തമായ അഴിമതി ആരോപണങ്ങളും സര്‍ക്കാറിനെതിരെ ഉയര്‍ന്നു. 

PREV
133
ജനാധിപത്യത്തിനായി സര്‍ക്കാരിനെതിരെ വിദ്യാര്‍ത്ഥികള്‍; തായ്‍ലന്‍റില്‍ പ്രക്ഷോഭം

ജനാധിപത്യ അനുകൂല പ്രസ്ഥാനം വ്യാപിച്ചുകൊണ്ടിരിക്കെ, തായ്‌ലൻഡിന്‍റെ തലസ്ഥാനത്തെ ഹൈസ്‌കൂൾ വിദ്യാർത്ഥികൾ മൂന്ന് വിരലുകള്‍ ഉയര്‍ത്തി സർക്കാരിനെതിരായ എതിർപ്പ് പ്രകടിപ്പിച്ച് സല്യൂട്ട് ചെയ്തു. 

233

ബാങ്കോക്കിലെ സാംസെൻ വിറ്റായലായ് സ്കൂളിലെ മുപ്പതോളം കുട്ടികൾ  വെള്ളക്കടലാസ് ഉയർത്തിപ്പിടിച്ച് പ്രതിഷേധിച്ചു. ചില പെൺകുട്ടികൾ അവരുടെ ബാഗുകളിൽ വെളുത്ത റിബൺ കെട്ടി. 

333
433

സ്‌കൂൾ പ്രതിഷേധവുമായി ബന്ധപ്പെട്ട ജനാധിപത്യ അനുകൂല ഹാഷ്‌ടാഗുകൾ സോഷ്യൽ മീഡിയയിൽ ട്രെന്‍റിങ്ങാണ്. നിരവധി തായ് നഗരങ്ങളിലെ സ്‌കൂളുകളിലെ കൗമാരക്കാരായ വിദ്യാർത്ഥികളാണ് പ്രക്ഷോഭങ്ങള്‍ക്ക് മുന്നിലുള്ളത്

533

മുതിർന്നവരോടുള്ള അനുസരണത്തെ കുറിച്ച് ഊന്നിപ്പറയുന്ന തായ്‍ലാന്‍റ് വിദ്യാഭ്യാസ സമ്പ്രദായത്തില്‍ നിന്നുള്ള ശ്രദ്ധേയമായ പിന്‍മടക്കമാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധമെന്നാണ് വിലയിരുത്തലുകള്‍. 

633
733

രത്‌ചബുരി, ഉഡോൺ താനി, ഖോൺ കീൻ, സൂററ്റ് താനി, നഖോൺ സവാൻ എന്നിവയുൾപ്പെടെ പ്രവിശ്യകളിലും തലസ്ഥാനത്തും ഇത്തരം സ്‌കൂൾ  വിദ്യാര്‍ത്ഥികളുടെ പ്രതിഷേധങ്ങൾ നടക്കുന്നുണ്ടെന്ന് തായ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

833

ആറ് വർഷത്തിനിടയിലെ ഏറ്റവും വലിയ സർക്കാർ വിരുദ്ധ റാലിയാണ് ഞായറാഴ്ച ബാങ്കോക്കിൽ നടന്നത്. 

933
1033

ചൊവ്വാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിന് ശേഷം പ്രധാനമന്ത്രി പ്രയൂത് ചാൻ ഒ ഹൈസ്കൂൾ വിദ്യാർത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതായി പറഞ്ഞു. 

1133

എന്നാൽ, പ്രതിഷേധത്തിൽ പങ്കുചേരുന്നതിന് പലരെയും സര്‍ക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന ആരോപണവും ഉയര്‍ന്നു. 

1233
1333
1433
1533
1633
1733
1833
1933

ഇതിനിടെ സര്‍ക്കാര്‍, സ്വകാര്യ ഉടമസ്ഥതയിലുള്ള ആയിരത്തിലധികം സ്കൂളുകൾക്ക് മേൽനോട്ടം വഹിക്കുന്ന തായ്‌ലാൻഡിന്‍റെ അടിസ്ഥാന വിദ്യാഭ്യാസ കമ്മീഷന്‍റെ ഓഫീസ്, പുറത്ത് നിന്നുള്ളവരെ ഒഴിവാക്കി സ്കൂള്‍ പരിസരത്ത് നിയമപ്രകാരം പ്രതിഷേധിക്കാന്‍ വിദ്യാര്‍ത്ഥികളെ അനുവദിക്കുന്ന ഉത്തരവ് പുറത്തിറക്കി. 

2033

അതിനിടെ പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതത്വവും അവരുടെ അഭിപ്രായങ്ങൾ ഭയമോ ഭയപ്പെടുത്തലോ ഇല്ലാതെ സമാധാനപരമായി പ്രകടിപ്പിക്കാൻ കഴിയണമെന്ന്  ഉറപ്പുവരുത്തുകയും വേണമെന്ന് ഐക്യരാഷ്ട്ര സഭയുടെ കുട്ടികളുടെ സംഘടനയായ യുനിസെഫ് ഒരു പ്രസ്താവനയില്‍ തായ്‍ലാന്‍റിനോട് ആവശ്യപ്പെട്ടു. 

2133
2233

വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള പ്രതിഷേധം പ്രധാനമായും മൂന്ന് ആവശ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.  1. പുതിയ തിരഞ്ഞെടുപ്പ് നടത്തുക, 2. ഭരണഘടന ഭേദഗതി ചെയ്യുക, 3. സർക്കാരിനെ വിമർശിക്കുന്നവരെ ഭീഷണിപ്പെടുത്തൽ അവസാനിപ്പിക്കുക.

2333

കഴിഞ്ഞ ഞായറാഴ്ച നടന്ന ബാങ്കോക്ക് റാലിയിൽ മൂന്ന് കാര്യങ്ങൾ കൂടി പ്രക്ഷോഭകര്‍ ആവശ്യപ്പെട്ടു. 1. കൂടുതൽ അട്ടിമറിയില്ല, 2. ദേശീയ ഐക്യ സർക്കാരില്ല, 3. തായ്‌ലൻഡിനെ ജനാധിപത്യമായി ഉയർത്തിപ്പിടിച്ച് ഭരണഘടന പ്രകാരം രാജാവിനൊപ്പം രാഷ്ട്രത്തലവനെ നിയമിക്കുക. എന്നിവയായിരുന്നു അവ. 

2433
2533

ദേശീയ ഐക്യ സർക്കാരിനെക്കുറിച്ചുള്ള വിദ്യാര്‍ത്ഥികളുടെ സമരപരാമർശം, രാജ്യത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളും കൂടി തെരഞ്ഞെടുപ്പ് നടത്തുന്നതിന് പകരം ഒരു ബാക്ക്റൂം കരാർ ഉണ്ടാക്കുന്നതിനെതിരെയുള്ള വിദ്യാര്‍ത്ഥികളുടെ മുന്നറിയിപ്പായി കണക്കാക്കുന്നു. 

2633

രാജാവിനെക്കുറിച്ചുള്ള പരാമർശമാകട്ടെ നിലവിലുള്ള ഭരണഘടന നിലനിര്‍ത്തി കൊണ്ട് തന്നെ രാജവാഴ്ചയ്ക്കൊപ്പം തെരഞ്ഞെടുക്കപ്പെടുന്ന ഒരു രാഷ്ട്രത്തലവനെ അധികാരമേല്‍പ്പിക്കണമെന്നും അതോടൊപ്പം രാജ്യത്തെ ജനാധിപത്യവാകാശങ്ങള്‍ നിലനിര്‍ത്തണമെന്നതുമായിരുന്നു. 

2733
2833

ഭരണഘടനാപരമായ രാജവാഴ്ചയെ പരസ്യമായി വിമർശിക്കുകയും അതിന്‍റെ പരിഷ്കരണത്തിന് ആഹ്വാനം ചെയ്യുന്ന 10  ആവശ്യങ്ങളടങ്ങിയ  പ്രകടന പത്രിക പുറത്തിറക്കിയ നേതാക്കൾ, ഈ മാസം ആദ്യം അവരുടെ യഥാർത്ഥ അജണ്ട വിപുലീകരിച്ചപ്പോൾ രാജവാഴ്ചയ്ക്കൊപ്പം ജനാധിപത്യവും എന്ന് തിരുത്തിയത് വിവാദത്തിന് കാരണമായിരുന്നു. 

2933

തായ്‌ലൻഡിൽ രാജവാഴ്ചയെ പവിത്രമായാണ് കണക്കാക്കുന്നത്. രാജാവിനെതിരെയുള്ള ഏത് വിമർശനവും സര്‍ക്കാര്‍ സൂക്ഷിക്കും. മാത്രമല്ല രാജകുടുംബത്തിലെ ചില അംഗങ്ങളെ വിമർശിച്ചതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ മൂന്ന് മുതൽ 15 വർഷം വരെ തടവ് അനുഭവിക്കണം.
 
3033
3133
3233
3333

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories