തീരത്ത് കുടുങ്ങി നൂറു കണക്കിന് തിമിം​ഗലങ്ങൾ; രക്ഷാപ്രവർത്തനം തുടരുന്നു...

First Published Sep 23, 2020, 1:46 PM IST

ഓസ്ട്രേലിയയിൽ ടാസ്മാനിയയുടെ പടിഞ്ഞാറൻ തീരത്തുള്ള മക്വാരി ഹാർബറിൽ 200 കണക്കകിന് തിമിം​ഗലങ്ങളാണ് കഴിഞ്ഞ ദിവസം അകപ്പെട്ടത്. തീരത്തോട് ചേർന്നുള്ള മണൽ അധികമായി കാണപ്പെടുന്ന (സാന്റ് ബാ​ഗ് എന്നാണ് ഇത്തരത്തിലുള്ള പ്രദേശങ്ങളെ അറിയപ്പെടുന്നത്) സ്ഥലത്താണ് തിമിം​ഗലങ്ങൾ അകപ്പെട്ടു പോയത്.

തൊണ്ണൂറിലധികം തിമിം​ഗലങ്ങൾ ഇതിനോടകം തന്നെ മരണഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് ഓസ്ട്രേലിയയിലെ മറൈൻ റെസ്ക്യൂ വിഭാ​ഗം കൈ മെയ് മറന്ന് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്.
undefined
രക്ഷാപ്രവർത്തനം വിചാരിച്ചതിലും ദുഷ്കരമായതോടെ മറെെൻ റെസ്ക്യൂ ടീമിനൊപ്പം പൊലീസ് വിഭാ​ഗവും രക്ഷാപ്രവർത്തനത്തിന് ഇറങ്ങുകയായിരുന്നു.
undefined
undefined
പക്ഷെ വളരെ ആഴം കുറഞ്ഞ പ്രദേശത്ത് കുടുങ്ങിപ്പോയ എല്ലാ തിമിം​ഗലങ്ങളും ഇതിനോടകം തന്നെ ചത്തുപോയിരിക്കാമെന്നാണ് ശാസ്ത്ര‍ജ്ഞരുടെ വാദം.
undefined
23 അടിയിലധികം നീളമുള്ളതും മൂന്നു ടൺ വരെ ഭാരമുള്ളതുമായ തിമിംഗലങ്ങളെ രക്ഷിക്കുന്നത് ഏറെ പ്രയാസകരമായ പ്രവർത്തിയാണ്.
undefined
undefined
അതും തണുത്തുറഞ്ഞ് കിടക്കുന്ന വെള്ളതിൽ ഇറങ്ങിയാണ് രക്ഷാപ്രവർത്തനം നടത്തുന്നതും.
undefined
പ്രാദേശിക മത്സ്യത്തൊഴിലാളികളും സന്നദ്ധപ്രവർത്തകരും പൊലീസും ഉൾപ്പെടെ അറുപതിലധികം പേർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നു.
undefined
undefined
സാധാരണ തങ്ങളുടെ ഒരു നേതാവിനെ പിന്തുടർന്നാണ് മറ്റ് തിമിം​ഗലങ്ങളും സഞ്ചരിക്കുന്നത്.
undefined
എന്നാൽ ചില സമയങ്ങളിൽ പരിക്കേറ്റ ഒരു തിമിം​ഗലത്തിന്‍റെ ചുറ്റും അവർ ഒത്തു കൂടുകയും ചെയ്യുന്ന പ്രവണത കണ്ടു വരുന്നുണ്ട്.
undefined
undefined
ഇത്രയും തിമിം​ഗലങ്ങൾ എങ്ങനെ ഇവിടെ അകപ്പെട്ടു എന്ന കാര്യത്തിൽ വ്യക്തമായ ഉത്തരം കിട്ടാതെ കുഴങ്ങുകയാണ് ശാസ്ത്ര‍ജ്ഞർ.
undefined
തീരത്തോട് ചേർന്നുള്ള മണൽ അധികമായി കാണപ്പെടുന്ന (സാന്റ് ബാ​ഗ് എന്നാണ് ഇത്തരത്തിലുള്ള പ്രദേശങ്ങളെ അറിയപ്പെടുന്നത്) സ്ഥലത്താണ് തിമിം​ഗലങ്ങൾ അകപ്പെട്ടു പോയത്.
undefined
undefined
എന്തുകൊണ്ടാണ് തിമിം​ഗലങ്ങൾക്ക് തങ്ങൾക്ക് വാസയോ​ഗ്യമല്ലാത്ത സ്ഥലങ്ങളിൽ വന്നു ചേരുന്നതെന്ന ആശയക്കുഴപ്പവും ആശങ്കയും ശാസ്ത്രജ്ഞർ പങ്കുവയ്ക്കുന്നുണ്ട്.
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
click me!