ബിസി 50 നും എഡി 100 നും ഇടയ്ക്ക് പഴക്കമുള്ള മമ്മിയുടെ മുഖം പുനഃസൃഷ്ടിച്ച് ഗവേഷകര്‍

First Published Sep 22, 2020, 12:54 PM IST

പുരാതന ഈജിപ്ഷ്യന്‍ സംസ്കാരം പില്‍ക്കാലത്തെ നിധി വേട്ടക്കാര്‍ക്ക് എന്നും ഹരമായിരുന്നു. ഓരോ വര്‍ഷവും ഈജിപ്തില്‍ നിന്ന് കണ്ടെടുക്കപ്പെട്ടത് അത്രയേറി വിശേഷവസ്തുക്കളായിരുന്നു. ഇന്ന് വീണ്ടും ഈജിപ്ഷ്യന്‍ മമ്മികള്‍ വാര്‍ത്തകളില്‍ നിറയുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ പുതിയ മമ്മികള്‍ കണ്ടെടുത്ത വാര്‍ത്തകള്‍ വന്നതിന് പുറകേ മറ്റൊരു നേട്ടവുമായി എത്തിയിരിക്കുകയാണ് ജര്‍മ്മനിയില്‍ നിന്നുള്ള ഗവേഷകര്‍. 1880 കളിൽ ലോവർ ഈജിപ്തിലെ ഫായിം പ്രദേശത്തിന് സമീപത്തെ ഹവാരയുടെ പിരമിഡിനടുത്തുള്ള ഒരു സെമിത്തേരിയിൽ നിന്ന് കണ്ടെത്തിയ ഒരു ആൺകുട്ടിയുടെ മമ്മിയുടെ മുകളില്‍ വരച്ചിരുന്ന ചിത്രത്തിന് മമ്മിയിലെ കുട്ടിയുടെ മുഖമായി രൂപസാദൃശ്യമുണ്ടെന്ന് കണ്ടെത്തി. അത്യാധുനീക സിടി സ്കാന്‍ സംവിധാനത്തിന്‍റെ സഹായത്തോടെയാണ് മമ്മിയുടെ പ്രായവും മുഖവും ഗവേഷകര്‍ പുനഃസൃഷ്ടിച്ചത്. 

ഗ്രീക്ക്-റോമൻ കാലഘട്ടത്തിൽ, മമ്മി പോർട്രെയ്റ്റുകൾ ചില ഈജിപ്തുകാർക്കിടയിൽ ഒരു പതിവായിരുന്നു. എംബാം ചെയ്ത മുഖത്തിന് മുകളിലായി ചിത്രം വരയ്ക്കുന്നത് റോമൻ പാരമ്പര്യമാണ്.
undefined
അതേസമയം ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങൾ ലിനൻ തുണികൊണ്ട് പൊതിഞ്ഞ് സൂക്ഷിക്കുന്നതാകട്ടെ പരമ്പരാഗത പുരാതന ഈജിപ്ഷ്യൻ ശ്മശാന അനുഷ്ഠാനത്തിന്‍റെ തുടര്‍ച്ചയാണ്. 1887 ൽ ആദ്യമായി കണ്ടെത്തിയതിന് ശേഷം ആയിരത്തിലധികം മമ്മി ഛായാചിത്രങ്ങൾ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്.
undefined
മുഖം പുനഃസൃഷ്ടിക്കപ്പെട്ട മമ്മിക്ക് ഏതാണ്ട് ബിസി 50 നും എ ഡി 100 നും ഇടയിൽ പഴക്കമുണ്ട്. മമ്മിയിലെ ചിത്രം മൃതദേഹത്തിന്‍റെ യഥാർത്ഥ മുഖത്തിന് എത്രത്തോളം കൃത്യമാണെന്ന അന്വേഷണത്തിലായിരുന്നു ഗവേഷകർ. സിടി സ്കാനർ ഉപയോഗിച്ച് മമ്മിയുടെ മുഖ ചിത്രത്തിന്‍റെ 3 ഡി ഡിജിറ്റൽ പുനഃസൃഷ്ടിച്ചിരിക്കുകയാണ് ഗവേഷകര്‍.
undefined
മുഖ ചിത്രനിർമ്മാണത്തിനായി കുട്ടിയുടെ തലയോട്ടിയുടെ ഒരു വെർച്വൽ ചിത്രം ആദ്യം അപ്‌ലോഡ് ചെയ്യുകയായിരുന്നു. ജർമ്മനിയിലെ മ്യൂണിച്ച്-ബൊഗെൻ‌ഹൌസെനിലെ അക്കാദമിക് ക്ലിനിക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാത്തോളജിയുടെ ഡയറക്ടറായ ആൻഡ്രിയാസ് നെർലിചാണ് പ്രധാന ഗവേഷകൻ.
undefined
ചുരുണ്ട മുടിയുള്ള കൌമാരക്കാരന്‍റെ ഛായാചിത്രത്തില്‍ നെറ്റിയില്‍ നിന്ന് രണ്ട് വശത്തേക്കും ചെവിക്ക് പിന്നിലേക്കായി പിന്നിവച്ച രണ്ട് ചരടുകളുണ്ട്. കണ്ണുകൾക്ക് തവിട്ട് നിറമാണ്. നീളമുള്ളതും നേർത്തതുമായ മൂക്കും കുറുകിയ ചുണ്ടുകളുമായിരുന്നു.
undefined
ചിത്രത്തില്‍ താലിയോട് കൂടിയ മാല ധരിച്ചിട്ടുണ്ട്. മൂക്കിലെ പാലത്തിന്‍റെ വീതി, വായ തുറക്കുന്നതിന്‍റെ വലുപ്പം എന്നിവ പുനഃസൃഷ്ടിച്ച ചിത്രത്തിനെതിനേക്കാള്‍ ഇടുങ്ങിയതും മെലിഞ്ഞതുമാണ്. മാത്രമല്ല പുനഃസൃഷ്ടിക്കപ്പെട്ട ചിത്രത്തെക്കാള്‍ ഛായാചിത്രത്തിൽ കൂടുതൽ മെലിഞ്ഞതും ഇടുങ്ങിയതുമാണ്.
undefined
സാങ്കേതിക സഹായത്തോടെ നിര്‍മ്മിച്ച മുഖ ചിത്രം മമ്മിയിലെ ചിത്രത്തിനോട് ഏറെ അടുത്തുനില്‍ക്കുന്നു. എന്നാല്‍ പുനഃസൃഷ്ടിച്ച ചിത്രത്തേക്കാള്‍ മൂന്നോ നാലോ വയസ് കൂടുതലാണ് മമ്മിയിലെ യഥാര്‍ത്ഥ ചിത്രത്തിനെന്നാണ് ഗവേഷകരുടെ അഭിപ്രായം.
undefined
മമ്മി സംരക്ഷിച്ചിരിക്കുന്ന ഈജിപ്ഷ്യൻ മ്യൂസിയത്തിലെ സിടി സ്കാനർ ഉപയോഗിച്ച് കുട്ടിയുടെ തലയോട്ടിയുടെ ഒരു ഡിജിറ്റൽ ചിത്രം പുനഃസൃഷ്ടിക്കാനായിരുന്നു ഗവേഷകരുടെ ആദ്യ ശ്രമം.
undefined
എല്ലുകൾ വിശകലനം ചെയ്ത ശേഷം ആൺകുട്ടിയുടെ മരണസമയത്തെ പ്രായം നിർണ്ണയിക്കാൻ ഗവേഷകര്‍ക്ക് കഴിഞ്ഞു. സിടി സ്കാനിൽ 'ബാഷ്പീകരിച്ച ശ്വാസകോശകലകളുടെ അവശിഷ്ടങ്ങൾ' കണ്ടെത്തിയതി. ഇതിന്‍റെ വിശകലനത്തില്‍ മരണം ന്യുമോണിയ ബാധിച്ചാണെന്ന് ഗവേഷകര്‍ അനുമാനിക്കുന്നു.
undefined
നെർ‌ലിച്ചും മറ്റ് ഗവേഷകരും കുട്ടിയുടെ കണ്ണിൽ നിന്നും 22 മില്ലീമീറ്റർ ശരാശരി ഐബോൾ വ്യാസം അടിസ്ഥാനമാക്കിയാണ് മമ്മിയെ പുനർനിർമ്മിക്കാന്‍ ശ്രമിച്ചത്. അത്തരത്തില്‍ നിര്‍മ്മിച്ച 3 ഡി ചിത്രത്തെ തലയോട്ടിയുടെ ചിത്രത്തിലേക്ക് സന്നിവേശിപ്പിക്കുകയായിരുന്നു.
undefined
'ലെബിഡിൻസ്കയാ രീതി (Lebedinskaya method) അനുസരിച്ചാണ് മൂക്ക് പുനർനിർമ്മിച്ചത്. കുട്ടിയുടെ പല്ലുകളുടെ സ്ഥാനം നിർണ്ണയിച്ചാണ് മൂക്കിന്‍റെ ആകൃതി കൃത്യമാക്കിയത്. മമ്മിയില്‍ നിന്നും ലഭിച്ച മൃദുവായ ടിഷ്യുവില്‍ അൾട്രാസൗണ്ട് സ്കാൻ ഉപയോഗിച്ചാണ് ഗവേഷകര്‍ കുട്ടിയുടെ മുഖത്തിന്‍റെ രൂപം പുനർനിർമ്മിച്ചത്. ഏകദേശം മൂന്ന് മുതൽ എട്ട് വയസ്സ് വരെ പ്രായമുള്ള കുട്ടിയുടെ മമ്മിയാണതെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു.
undefined
മമ്മിയുടെ തലയോട്ടിയും പല്ലും അടിസ്ഥാനമാക്കിയാണ് പുനർനിർമ്മാണത്തിന്‍റെ ഭൂരിഭാഗവും നടന്നതെന്ന് നെർലിച് പറയുന്നു. കണ്ണ്, മുടിയുടെ നിറം എന്നിവയ്ക്ക് പെയിന്റിംഗ് ഉപയോഗിച്ചു. മുഖത്തിന്‍റെ പുനർനിർമ്മാണം ഛായാചിത്രവുമായി വളരെ സാമ്യമുള്ളതാണ്, കാരണം നെറ്റിയിലെ കണ്ണ് വരയിലേക്കും മൂക്കിൽ നിന്ന് വായിലേക്കുള്ള ദൂരവും ഛായാചിത്രത്തിനും പുനർനിർമ്മാണത്തിനും ഇടയിൽ സമാനമാണെന്ന് ഗവേഷകര്‍ പറയുന്നു.
undefined
എങ്കിലും മൂക്കിലെ പാലത്തിന്‍റെ വീതിയും വായ തുറക്കുന്നതിന്‍റെ വലുപ്പവും തമ്മിൽ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. ഛായാചിത്രത്തിലെ കൂടുതൽ മെലിഞ്ഞതും ഇടുങ്ങിയതുമായ ചിത്രത്തിന് സമാനമാണ് പുനഃസൃഷ്ടിച്ച ചിത്രവും. 'മരണത്തിന് മുമ്പോ തൊട്ട് ശേഷമോ' ആകാം ഛായാചിത്രം സൃഷ്ടിച്ചതെന്ന് നെർ‌ലിച് അഭിപ്രായപ്പെടുന്നു
undefined
click me!