പതിനാറുകാരന്‍റെ പിന്‍കഴുത്തില്‍ തുളച്ച് കയറി സൂചി മത്സ്യം; ഞെട്ടിക്കുന്ന ചിത്രങ്ങള്‍

First Published Jan 22, 2020, 1:40 PM IST

അവധി ദിവസം മീന്‍ പിടിക്കാനിറങ്ങിയതായിരുന്നു പതിനാറുകാരന്‍റെ പിന്‍ കഴുത്തില്‍ തുളച്ച് കയറി കുടുങ്ങുകയായിരുന്നു വെള്ളത്തിന് പുറത്തേക്ക് ചാടിയ സൂചി മത്സ്യം. 

മീന്‍ പിടിക്കാന്‍ പോയ കൗമാരക്കാരന്‍റെ പിന്‍ കഴുത്തിലൂടെ തുളച്ച് കയറി സൂചിമത്സ്യം. തലനാരിഴയ്ക്കാണ് കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ പതിനാറുകാരന്‍റെ ജീവന്‍ രക്ഷപ്പെട്ടത് .
undefined
ഇന്തോനേഷ്യയിലെ മക്കാസറിലാണ് സംഭവം. ഇന്തോനേഷ്യയിലെ തെക്ക് കിഴക്കന്‍ മേഖലയിലുള്ള സുവാവെസി പ്രവിശ്യയിലാണ് ഞെട്ടിക്കുന്ന സംഭവം.
undefined
വെള്ളത്തിന് പുറത്തേക്ക് ചാടിയ സൂചി മത്സ്യം പതിനാറുകാരന്‍റെ പിന്‍ കഴുത്തില്‍ തുളച്ച് കയറി കുടുങ്ങുകയായിരുന്നു. അവധി ദിവസം മീന്‍ പിടിക്കാനിറങ്ങിയതായിരുന്നു മുഹമ്മദ് ഇദുല്‍ എന്ന പതിനാറുകാരന്‍. മത്സ്യത്തിന്‍റെ തലവെട്ടിയ ശേഷം കുട്ടിയെ രക്ഷിതാക്കള്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
undefined
ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടി ആരോഗ്യം വീണ്ടെടുക്കുകയാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയതായി അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പിന്‍കഴുത്തില്‍ തലയോടിന് തൊട്ട് താഴെയാണ് മീന‍ തുളച്ച് കയറിയത്. തിങ്കളാഴ്ച രണ്ട് മണിക്കൂറിലേറെ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് മീന്‍ ചുണ്ട് പുറത്തെടുക്കാന്‍ സാധിച്ചത്. മുഹമ്മദിന് പരിക്ക് ഭേദമാകുമെന്നും പനിയുണ്ടായാല്‍ അണുബാധയുണ്ടാവാനുള്ള സാധ്യത കൂടുതലാണെന്നും ശസ്ത്രക്രിയ നടത്തിയ ഡോ സ്യാഫ്രി കെ ആരിഫ് വിശദമാക്കി. മുഹമ്മദ് രക്ഷപ്പെട്ടത് അത്ഭുതമാണെന്ന് രക്ഷിതാക്കള്‍ പറയുന്നു.
undefined
വെള്ളത്തില്‍ നിന്ന് ഉയര്‍ന്നുചാടുന്ന സൂചി മത്സ്യത്തിന്‍റെ ആക്രമണത്തില്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ പരിക്കിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായ സംഭവം രണ്ട് തവണയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 1977 ല്‍ ഹവായിയില്‍ പത്തുവയസുകാരന് കണ്ണിലൂടെ സൂചി മത്സ്യം തുളച്ച് കയറി ജീവന്‍ നഷ്ടമായിരുന്നു. 2018 ല്‍ റഷ്യന്‍ നാവിക സേനാംഗത്തിനും സൂചി മത്സ്യം കഴുത്തില്‍ തുളച്ച് കയറി ജീവന്‍ നഷ്ടമായിരുന്നു.
undefined
click me!