ട്രംപിന് എങ്ങനെയുണ്ട് കൊവിഡ്?; സൈനിക ആശുപത്രിയിലെ ചികില്‍സ സൌകര്യങ്ങള്‍ ഇങ്ങനെ

Published : Oct 03, 2020, 03:55 PM ISTUpdated : Oct 03, 2020, 04:02 PM IST

വാഷിംങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാല്‍ഡ് ട്രംപ് ട്വീറ്റിലൂടെയാണ് വെള്ളിയാഴ്ച തനിക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ലോകത്തെ അറിയിച്ചത്. അതിന് പിന്നാലെ വെള്ളിയാഴ്ച വൈകീട്ട് വാള്‍ട്ടര്‍ റീഡ് നാഷണല്‍ മിലിറ്ററി മെഡിക്കല്‍ സെന്‍ററില്‍ ചികില്‍സയില്‍ പ്രവേശിച്ചു. അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ കൊവിഡ് ചികില്‍സ സൌകര്യങ്ങള്‍ എങ്ങനെയെന്ന് പരിശോധിക്കാം.  

PREV
110
ട്രംപിന് എങ്ങനെയുണ്ട് കൊവിഡ്?; സൈനിക ആശുപത്രിയിലെ ചികില്‍സ സൌകര്യങ്ങള്‍ ഇങ്ങനെ

മേരിലാന്‍റിലെ ബെത്ത് ഷീഡയിലാണ് വാള്‍ട്ടര്‍ റീഡ് നാഷണല്‍ മിലിറ്ററി മെഡിക്കല്‍ സെന്‍റര്‍. അമേരിക്കയിലെ ഏറ്റവും വലിയ സൈനിക ആശുപത്രിയാണ് ഇത്. ഇവിടെയാണ് എല്ലാ അമേരിക്കന്‍ പ്രസിഡന്‍റുമാരും പ്രധാനമായും ചികില്‍സ തേടാറുള്ളത്. വൈറ്റ് ഹൌസില്‍ നിന്നും 9 മൈല്‍ അകലെയാണ് ഈ ആശുപത്രി.

210

വെള്ളിയാഴ്ച വൈകീട്ട് ആശുപത്രിയിലേക്ക് പോകുന്നതിന് മാസ്ക് ധരിച്ചാണ് ട്രംപ് വൈറ്റ് ഹൌസില്‍ നിന്നും പുറത്ത് എത്തിയത്.

310
410

അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക ഹെലികോപ്റ്റര്‍ മറൈന്‍ വണ്ണിലാണ് പ്രസിഡന്‍റ് ട്രംപ് കൊവിഡ് ചികില്‍സയ്ക്കായി വൈറ്റ് ഹൌസില്‍ നിന്നും വാള്‍ട്ടര്‍ റീഡ് നാഷണല്‍ മിലിറ്ററി മെഡിക്കല്‍ സെന്‍ററിലേക്ക് പോയത്.

510

വാള്‍ട്ടര്‍ റീഡ് നാഷണല്‍ മിലിറ്ററി മെഡിക്കല്‍ സെന്‍ററില്‍ പ്രസിഡന്‍റുമാര്‍ക്ക് ചികില്‍സ സമയത്ത് താമസിക്കാന്‍ പ്രസിഡന്‍ഷ്യല്‍ സ്യൂട്ട് തന്നെ തയ്യാറാണ്. വാര്‍ഡ് 71 എന്നാണ് ഇത് അറിയപ്പെടുന്നത്. 7000 ജീവനക്കാരാണ് വാള്‍ട്ടര്‍ റീഡ് നാഷണല്‍ മിലിറ്ററി മെഡിക്കല്‍ സെന്‍ററില്‍ ഉള്ളത്.

610

ഈ സ്യൂട്ടില്‍ ലീവിഗ് റൂം, കിടപ്പുമുറികള്‍, കൌച്ചുകള്‍, ഡോക്ടറുടെ ഓഫീസ്, കോണ്‍ഫ്രന്‍സ് റൂം, ഓഫീസ് സ്പൈസ്, ഡൈനിംഗ് റൂം എന്നിവയെല്ലാം ഇതില്‍ പെടുന്നു

710

വൈറ്റ് ഹൌസ് നേരിട്ടാണ് ഈ സ്യൂട്ടിന്‍റെ പരിപാലനവും നിയന്ത്രണവും നടത്തുന്നത്. അതിനൊപ്പം തന്നെ പ്രസിഡന്‍റിന്‍റെ സുരക്ഷ വിഭാഗത്തിനാണ് ഇതിന്‍റെ സുരക്ഷ ചുമതല.

810

3,000 സ്ക്വയര്‍ ഫീറ്റാണ് ഈ സ്യൂട്ടിന്‍റെ മൊത്തം വിസ്തീര്‍ണ്ണം. 

910
1010

ആശുപത്രിക്ക് പുറത്ത് ട്രംപിന് ഉടന്‍ സുഖം പ്രാപിക്കാന്‍ ആശംസകളുമായി അദ്ദേഹത്തിന്‍റെ ആരാധകര്‍ സജീവമാണ്. ട്രംപ് ആശുപത്രിയിലായതോടെ അദ്ദേഹത്തിന്‍റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ താല്‍കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.  അതേ സമയം പ്രസിഡന്‍റിന്‍റെ ആരോഗ്യ നിലയില്‍ വലിയ കുഴപ്പങ്ങളില്ലെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories