വെറുമൊരു എലിയല്ല 'മഗാവ' ! കണ്ടെത്തിയത് 39 മൈനുകള്‍

First Published Oct 1, 2020, 12:42 PM IST

സ്ഫോടക വസ്തുക്കളും മയക്ക് മരുന്നുകളും കണ്ടെത്താല്‍ സേനകള്‍ക്ക് യന്ത്രങ്ങള്‍ക്ക് പുറമേ സാധാരണയായി കാണാറുള്ള ജീവിയാണ് പരിശീലനം നേടിയ നായകള്‍. എന്നാല്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തുന്ന എലിയെക്കുറിച്ച് അറിയാമോ ? മികച്ച സേവനത്തിന് മൃഗങ്ങള്‍ക്ക് നല്‍കുന്ന സ്വര്‍ണ മെഡല്‍ നേടിയ താരമാണ് 'മഗാവ' എന്ന ഈ എലി. കഴിഞ്ഞ ദിവസമാണ് അഫ്രിക്കന്‍ ജയന്‍റ് പൌച്ച്ഡ് വിഭാഗത്തിലുള്ള മഗാവയ്ക്ക് ധീരതയ്ക്കുള്ള രാജ്യാന്തര അവാര്‍ഡ് ലഭിച്ചത്. ഏഴ് വയസ് പ്രായമുള്ള മഗാവയ്ക്ക് പരിശീലനം നല്‍കിയത് ബെല്‍ജിയത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അപോപോ എന്ന സ്ഥാപനമാണ്. ടാന്‍സാനിയയിലാണ് അപോപോ പ്രവര്‍ത്തിക്കുന്നത്. അറിയാം മഗാവയുടെ അന്വേഷണ രീതികള്‍

1990 മുതല്‍ മൈനുകളും, ക്ഷയം ( tuberculosis) എന്നിവ കണ്ടെത്താന്‍ മൃഗങ്ങള്‍ക്ക് പരിശീലനം നല്‍കുകയാണ് അപോപോ ചെയ്യുന്നത്. ഒരു വര്‍ഷത്തെ പരിശീലനം പൂര്‍ത്തിയാക്കുന്ന മൃഗങ്ങള്‍ക്കാണ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുക. പരിശീലനം നേടിയ എലികളെ നാലുമുതല്‍ അഞ്ച് വര്‍ഷം വരെയാണ് മൈനുകള്‍ കണ്ടെത്താനായി നിയോഗിക്കുക
undefined
ലണ്ടന്‍ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് മൃഗങ്ങള്‍ക്ക് ധീരതയ്ക്കുള്ള സ്വര്‍ണമെഡലുകള്‍ നല്‍കുന്നത്. എന്നാല്‍ കംബോഡിയയിലാണ് മഗാവ മിന്നുന്ന പ്രകടനം കാഴ്ച വച്ചത്.
undefined
undefined
39 കുഴിമൈനുകളും 28 സ്ഫോടക വസ്തുക്കളുമാണ് മഗാവ ഇതുവരെയായി കണ്ടെത്തിയത്. ചെറുചലനം പോലും സ്ഫോടനത്തിലേക്ക് നയിക്കുന്ന മൈനുകളാണ് മഗാവ വിജയകരമായി കണ്ടെത്തിയത്. ധീരതയ്ക്കുളള സ്വര്‍ണമെഡല്‍ നേടുന്ന ആദ്യ എലി കൂടിയാണ് മഗാവ.
undefined
മഗാവയ്ക്ക് ലഭിച്ച ബഹുമതി തങ്ങളുടെ സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനത്തിന് ലഭിച്ച അംഗീകാരമായാണ് അപോപോ ചീഫ് എക്സിക്യുട്ടീവ് ബിബിസി പ്രതികരിച്ചത്. അഞ്ച് മുതല്‍ ആറ് മാസം വരെ പ്രായമുള്ള എലികളെയാണ് അത്തരത്തില്‍ ഹീറോ റാറ്റ്സ് ആയി പരിശീലനം നല്‍കുക.
undefined
undefined
കുഴിമൈനുകള്‍ കൊണ്ട് കഷ്ടപ്പെടുന്ന നിരവധിപ്പേര്‍ക്കായി വീണ്ടും പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജമാണ് മഗാവയ്ക്കുള്ള സ്വര്‍ണമെഡലെന്നും അപോപോ ചീഫ് എക്സിക്യുട്ടീവ് ക്രിസ്റ്റോപ് കോക്സ് പറയുന്നു. മണം പിടിച്ച് കണ്ടെത്തുന്ന സ്ഫോടക വസ്തും ക്ലിക്ക് ചെയ്താണ് മഗാവ സൂചന നല്‍കുക.
undefined
1.2 കിലോഗ്രാം ഭാരമാണ് മഗാവയ്ക്കുള്ളത്. 70 സെന്‍റിമീറ്ററാണ് മഗാവയുടെ നീളം. മറ്റ് എലി വിഭാഗങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ മഗാവയ്ക്ക് വലുപ്പം കൂടുതലാണെന്നാണ് അപോപോ പറയുന്നത്.
undefined
undefined
എങ്കില്ലും മൈനുകള്‍ കണ്ടെടുക്കുന്നതിന് ഇടയില്‍ ഒരിക്കല്‍ പോലും മഗാവ മൈനുകളുടെ ട്രിഗര്‍ തട്ടിയിട്ടില്ല. കണ്ടെത്തിയ കുഴിബോംബിന് ചുറ്റിലും നടക്കുന്നതാണ് മഗാവയുടെ രീതി. വലിയ കാടുകള്‍ നിലത്തോട് ചേര്‍ന്ന രീതിയില്‍ തെളിച്ച ശേഷമാണ് മഗാവയെ പരിശോധനയ്ക്ക് ഇറക്കാറ്.
undefined
പാഴായ വസ്തുക്കള്‍ക്കിടയില്‍ നിന്ന് രാസ വസ്തുക്കളും സ്ഫോടക വസ്തുക്കളും തിരിച്ചറിയുന്നതിന് മഗാവയ്ക്ക് പ്രത്യേക കഴിവാണുള്ളതെന്നും അപോപോയും പറയുന്നു.
undefined
undefined
അപകടകരമായ രീതിയിലുള്ള വസ്തുക്കള്‍ കണ്ടെത്തിയാല്‍ അത് സഹപ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെടുത്താനും മഗാവയ്ക്കുള് കഴിവ് ശ്രദ്ധേയമാണ്.
undefined
ടെന്നീസ് കോര്‍ട്ടിന്‍റെ അത്ര വലിപ്പമുള്ള പ്രദേശത്ത് പരിശോധന നടത്താനായി മഗാവയ്ക്ക് വേണ്ടത് ഇരുപത് മിനിറ്റ് മാത്രമാണ്. മെറ്റല്‍ ഡിറ്റക്ടര്‍ പോലുള്ളവ ഒരു ദിവസം മുതല്‍ നാല് ദിവസം വരെ സമയമെടുക്കുമ്പോഴാണ് മഗാവയുടെ ഈ ശരവേഗം.
undefined
undefined
വിരമിക്കുന്ന സമയം അടുത്തതോടെ ഇപ്പോള്‍ രാവിലെ ഒരു മണിക്കൂര്‍ മാത്രമാണ് മഗാവ പരിശോധന നടത്തുന്നത്. ശ്രദ്ധേയമായതും സമാനതകളുമില്ലാത്ത മികച്ച പ്രകടനമാണ് മഗാവയുടേതെന്ന് ലണ്ടനിലെ പിപ്പീള്‍സ് ഡിസ്പെന്‍സറി ഫോര്‍ സിക്ക് ആനിമല്‍സ് അധികൃതര്‍ പറയുന്നത്.
undefined
മഗാവയുടെ കണ്ടെത്തലുകള്‍ സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരെയാണ് രക്ഷിച്ചിട്ടുള്ളതെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
undefined
undefined
പ്രാദേശികരായ ആളുകള്‍ക്ക് കുഴിബോംബുകളും സ്ഫോടക വസ്തുക്കളും പൊട്ടിത്തെറിച്ച് പരിക്കുകളും അപകടമരണവും സംഭവിക്കാനുള്ള സാധ്യതകളാണ് മഗാവയുടെ ഇടപെടലുകൊണ്ട് മാറുന്നത്. പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം വിരമിക്കുന്ന എലികളെ ആജീവനാന്തം സംരക്ഷിക്കുന്നത് അപോപോയാണ്. കുഴിബോംബുകള്‍ നീക്കം ചെയ്യുന്ന എന്‍ജിഒയുടെ കണക്കുകള്‍ അനുസരിച്ച് കംബോഡിയയില്‍ 64,000ത്തോളം ആളുകള്‍ക്ക് കുഴിബോംബുകള്‍ പൊട്ടി പരിക്കേറ്റിറ്റുണ്ട്.
undefined
1979 മുതല്‍ 25,000 ത്തോളം പേര്‍ക്കാണ് അംഗവൈകല്യം സംഭവിച്ചിട്ടുള്ളത്. 1970 നും 1980 നും ഇടയില്‍ സംഭവിച്ച ആഭ്യന്തര യുദ്ധങ്ങളാണ് കംബോഡിയയെ കുഴിബോംബുകളുടെ താവളമാക്കിയത്. അമേരിക്കന്‍ സേന കുഴിബോംബുകള്‍ ഉപയോഗിക്കുന്നത് 2014 ല്‍ അന്നത്തെ പ്രസിഡന്‍റായിരുന്ന ബാരാക് ഒബാമ നിരോധിച്ചിരുന്നു. എന്നാല്‍ 2020 ജനുവരിയില്‍ ഡൊണാള്‍ഡ് ട്രംപ് ഈ നിരോധനം നീക്കിയിരുന്നു.
undefined
click me!