Russia Ukraine Conflict: ഉക്രൈന്‍ സംഘർഷം; ഉക്രൈന്‍ അതിര്‍ത്തിയില്‍ റഷ്യ - ബലാറസ് സംയുക്ത സൈനീക അഭ്യാസം

Published : Feb 11, 2022, 11:38 AM ISTUpdated : Feb 11, 2022, 12:01 PM IST

റഷ്യ - ഉക്രൈന്‍ ആശങ്കയ്ക്ക് ആക്കം കൂട്ടി റഷ്യ ബലാറസ് സംയുക്ത സൈനീകാഭ്യാസം ആരംഭിച്ചു. ഉക്രൈനുമായി ഏറ്റവും വലിയ അതിര്‍ത്തി പങ്കിടുന്ന രാജ്യമായ ബലാറസ്, റഷ്യയുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയാണ്. ബലാറസിലെ റഷ്യയുടെ ഏറ്റവും വലിയ സൈനീകാഭ്യാസമാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. യുദ്ധ ആശങ്കകള്‍ക്കിടയിലെ റഷ്യന്‍ നടപടി മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കാനാണെന്ന് ഉക്രൈന്‍ ആരോപിച്ചു. അത് അക്രമത്തിനുള്ള പരോക്ഷ സൂചനയാണ്. യുറോപ്പ് ദശാബ്ദത്തിലെ ഏറ്റവും വലിയ സുരക്ഷാ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. ഏപ്പോള്‍ വേണമെങ്കിലും റഷ്യ, ഉക്രൈനെ അക്രമിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ തങ്ങള്‍ക്ക് അങ്ങനെയൊരു പദ്ധതിയില്ലെന്ന് റഷ്യ ആവര്‍ത്തിച്ചു.   

PREV
116
Russia Ukraine Conflict:  ഉക്രൈന്‍ സംഘർഷം; ഉക്രൈന്‍ അതിര്‍ത്തിയില്‍ റഷ്യ - ബലാറസ് സംയുക്ത സൈനീക അഭ്യാസം

അലൈഡ് റിസോൾവ് 2022 (Allied Resolve 2022) എന്ന് പേരിട്ടിരിക്കുന്ന റഷ്യാ-ബലാറസ് സൈനീകാഭ്യാസം ഉക്രൈന്‍‌ - ബലാറസ് അതിര്‍ത്തിയോട് ചേര്‍ന്നാണ് നടക്കുന്നത്. ഉക്രൈന്‍ - ബലാറസ് അതിര്‍ത്തിക്ക് ഏതാണ്ട്  1,000 കിലോമീറ്ററിലധികം (620 മൈൽ) നീളമുണ്ട്. ഇന്നലെയാണ് സൈനീകാഭ്യാസം ആരംഭിച്ചത്. 

 

216

റഷ്യ ഉക്രൈന്‍ ആക്രമിക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍, സൈനീകാഭ്യാസത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന റഷ്യന്‍ സൈന്യത്തെ ഉക്രൈന്‍ തലസ്ഥാനമായ കീവിലേക്ക് (Kyiv) പെട്ടെന്ന് നീക്കാനാകും. നഗരത്തിന്‍റെ ചെറുത്തുനില്‍പ്പുകളെ പെട്ടെന്ന് തന്നെ അവസാനിപ്പിക്കാനുള്ള സമയം ഇത് നല്‍കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

 

316

ബലാറസ് പ്രസിഡന്‍റ് അലക്സാണ്ടർ ലുകാഷെങ്കോ (Alexander Lukashenko) റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിന്‍റെ (Vladimir Putin ) ഏറ്റവും അടുത്ത സഖ്യ കക്ഷിയാണ്.  ഇരു രാജ്യങ്ങളും തമ്മില്‍ സാമ്പത്തികവും സൈനികവുമായ സഹകരണമുണ്ട്.  ബലാറസില്‍ 2020 ല്‍ നടന്ന വിവാദമായ തെരഞ്ഞെടുപ്പില്‍ റഷ്യ, ലുകാഷെങ്കോയ്ക്ക് ഒപ്പം നിന്നു. ഇത് ബലാറസില്‍ കലാപം സൃഷ്ടിച്ചെങ്കിലും അലക്സാണ്ടർ ലുകാഷെങ്കോ പ്രസിഡന്‍റായി. 

 

416

ഏകദേശം 30,000 റഷ്യൻ സൈനികർ ബലാറസിനോടൊപ്പമുള്ള റഷ്യന്‍ അഭ്യാസത്തിൽ പങ്കെടുക്കുന്നുണ്ടെന്ന് യുഎസ് ആരോപിക്കുന്നു. അതിർത്തികളില്‍ നുഴഞ്ഞ് കയറാനും ആയുധങ്ങൾക്കും വെടിക്കോപ്പുകളും കൊണ്ടുപോകുന്ന വഴികളെ ഏങ്ങനെ പ്രതിരോധിക്കാം എന്നതുമടക്കമുള്ള അഭ്യാസങ്ങളാണ് നടക്കുന്നത്, 

 

516

സ്വന്തം പ്രദേശത്തും സഖ്യകക്ഷികളുടേയും ഉടമ്പടി പ്രകാരം അവരുടെ ഭൂമിയിലും തങ്ങളുടെ സൈനികരെ സ്വതന്ത്രമായി നീക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് റഷ്യ അവകാശപ്പെടുന്നു. റഷ്യയോ ബലാറസോ ഏത്ര സൈനീകര്‍ അഭ്യാസത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന് വ്യക്തമാക്കിയിട്ടില്ല. സൈനീകാഭ്യാസത്തിന് ശേഷം ബലാറസ് സൈനീകര്‍ അവരുടെ താവളങ്ങളിലേക്ക് മടങ്ങുമെന്ന് അറിയിച്ചു. 

 

616

റഷ്യയുടെ ബലാറസും ഒരുപോലെ അഭൂതപൂര്‍വ്വമായ ഭീഷണികളെ നേരിടുകയാണെന്നും അതിനാല്‍ സംയുക്ത സൈനീക അഭ്യാസങ്ങള്‍ ഗൌരവമുള്ളതാണെന്നും റഷ്യ ആവര്‍ത്തിച്ചു. ഉക്രൈന്‍റെ തെക്കന്‍ ഭാഗത്ത് കരങ്കടലിലും (Black Sea) അസോവ് കടലിലും ( Sea of Azov)റഷ്യ സൈനീകാഭ്യാസങ്ങള്‍ നടത്തുന്നു. ഇത് നീതിയില്ലാത്തതാണെന്നാണ് ഉക്രൈന്‍ വിശേഷിപ്പിച്ചത്. 

 

716

റഷ്യയുടെ സൈനീകാഭ്യാസങ്ങള്‍ കടലില്‍ നടക്കുന്നതിനാല്‍ കണ്ടെയ്നര്‍ കപ്പലുകള്‍ക്ക് ഉക്രൈനിലേക്ക് എത്തിച്ചേരാന്‍ കഴിയുന്നില്ലെന്നും ഉക്രൈന്‍ പറയുന്നു. റഷ്യുടെ കടല്‍ അഭ്യാസങ്ങള്‍ തീരത്തും ആശങ്കയുയര്‍ത്തുന്നു. "അതിർത്തിയിൽ കൂടുതല്‍ സൈന്യത്തെ എത്തിച്ച് റഷ്യ, ഉക്രൈനെ മാനസികമായി സമ്മര്‍ദ്ദത്തിലാക്കുയാണെന്ന് ഉക്രൈനിയൻ പ്രസിഡന്‍റ് വോലോഡൈമർ സെലെൻസ്‌കി (Volodymyr Zelensky) പറഞ്ഞു. 

 

816

സൈനീകാഭ്യാസം വളരെ അക്രമാസക്തമായ ഒരു അടയാളമാണ്."എന്നാണ് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ-യെവ്സ് ലെ ഡ്രിയാൻ (Jean-Yves Le Drian) പറഞ്ഞത്. റഷ്യയുടെ സൈനീകാഭ്യാസത്തിന് മറുപടിയായി ഉക്രൈനും സൈനീകാഭ്യാസം നടത്തുന്നുണ്ട്. തലസ്ഥാനമായ കീവ് സമീപത്തെ മഞ്ഞ് മൂടിയ കാടുകളിലാണ് ഉക്രൈന്‍ സൈന്യം പരിശീലനത്തിലേര്‍പ്പെട്ടിരിക്കുന്നത്. 

 

916

നാറ്റോ സഖ്യകക്ഷികളെ പിന്തുണച്ച് യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ (Boris Johnson) ബ്രസൽസും വാർസോയും സന്ദര്‍ശിച്ചു. ബോറിസ് നാറ്റോയുടെ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗുമായി (Jens Stoltenberg )കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്ക് ശേഷം റഷ്യ, ഉക്രൈന്‍ അക്രമണത്തിന് തീരുമാനമെടുത്തിട്ടില്ലെന്ന് താന്‍ കരുതുന്നില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. 

 

1016

പതിറ്റാണ്ടുകളായി യൂറോപ്പ് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ സുരക്ഷാ പ്രതിസന്ധിയാണ് ഇത്.  ഏറ്റവും അപകടകരമായ നിമിഷം. എന്നായിരുന്നു ബോറിസിന്‍റെ മുന്നറിയിപ്പ്. അതിനിടെ, യുകെ വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് വ്യാഴാഴ്ച മോസ്കോയിൽ റഷ്യൻ വിദേശകാര്യ സെക്രട്ടറി സെർജി ലാവ്റോവിനെ സന്ദര്‍ശിച്ചു. പ്രതിസന്ധി ലഘൂകരിക്കാനുള്ള നയതന്ത്രം മാര്‍ഗ്ഗങ്ങള്‍ തേടുകയായിരുന്നു ലിസ് ട്രസ് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

 

1116

റഷ്യ - ഉക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കണമെന്ന് ലിസ് ട്രസ് ആവശ്യപ്പെട്ടു. ചർച്ചകളിൽ താൻ നിരാശനാണെന്നായിരുന്നു റഷ്യൻ വിദേശകാര്യ സെക്രട്ടറി സെർജി ലാവ്റോവ് അറിയിച്ചത്.  റഷ്യയുടെ ആശങ്കകൾ ട്രസ് ശ്രദ്ധിച്ചില്ലെന്ന് സെർജി ആരോപിച്ചു.

 

1216

റഷ്യയുമായി ആഴത്തിലുള്ള സാമൂഹിക സാംസ്കാരിക ബന്ധമുള്ള മുൻ സോവിയറ്റ് റിപ്പബ്ലിക്കായ ഉക്രൈന്‍ ഒരു ദിവസം പാശ്ചാത്യ പ്രതിരോധ സഖ്യമായ നാറ്റോയിൽ ചേരുന്നത് അംഗീകരിക്കാനാവില്ലെന്ന് മോസ്കോ ആവര്‍ത്തിച്ചു. ഇത് ഒഴിവാക്കണമെന്നതാണ് റഷ്യയുടെ ആവശ്യം. 

 

1316

കാര്യങ്ങള്‍ സങ്കീര്‍ണ്ണമാണെങ്കിലും യുദ്ധം എല്ലാ രാജ്യങ്ങളെയും ദോഷകരമായി ബാധിക്കും. യുദ്ധം വിജയിച്ചാലും പരാജയപ്പെട്ടാലും റഷ്യയുടെ യുറോപ്യന്‍ ഗ്യാസ് വിപണിയെ അത് ദോഷകരമായി ബാധിക്കും. ഇത് ജര്‍മ്മനിയെ പ്രതിരോധത്തിലാക്കും. അതോടൊപ്പം ഫ്രാന്‍സിനും യുദ്ധ നഷ്ടം ഭീകരമായിരിക്കമെന്ന് കണക്കുകൂട്ടുന്നു. 

 

1416

ഉക്രൈനില്‍ വളരുന്ന അസ്വസ്ഥതയ്ക്ക് നയതന്ത്രപരമായ പരിഹാരം തേടാനാണ് പശ്ചാത്യ രാജ്യങ്ങളുടെ ശ്രമം. എന്നാല്‍, തങ്ങളുടെ അതിര്‍ത്തി രാജ്യങ്ങളിലെ നാറ്റോ സഖ്യം പിന്മാറണമെന്ന വാദത്തില്‍ റഷ്യ പിടിമൂറുക്കിയിരിക്കുകയാണ്. 

 

1516

യൂറോപ്പില്‍ വര്‍ദ്ധിച്ച് വരുന്ന തീവ്രവാദി അക്രമണത്തെ തുടര്‍ന്ന് നാറ്റോ സഖ്യം യൂറോപ്പില്‍ ശക്തമായ സാന്നിധ്യമുറപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് റഷ്യ എതിര്‍പ്പുമായി രംഗത്തെത്തിയത്. ഉക്രൈന്‍, നാറ്റോ സഖ്യത്തിന് ശ്രമം നടത്തുന്നത് റഷ്യ എതിര്‍ത്തു. മാത്രമല്ല നാറ്റോ ഈ തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്നും റഷ്യ ആവശ്യപ്പെടുന്നു. 

 

1616
Read more Photos on
click me!

Recommended Stories