Ukraine war: ആണവ വികിരണം കൂടുന്നു; റഷ്യന്‍ സൈന്യം ചെര്‍ണോബില്‍ ഉപേക്ഷിച്ചു

Published : Apr 01, 2022, 11:55 AM IST

യുക്രൈന്‍ അധിനിവേശം ഒരു മാസവും ഒരാഴ്ചയും പിന്നിടുമ്പോള്‍ റഷ്യന്‍ സൈന്യം യുക്രൈന്‍റെ പല മേഖലയില്‍ നിന്നും പിന്‍വാങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ചെര്‍ണോബിലില്‍ നിന്നും റഷ്യന്‍ സൈനികരെല്ലാം പിന്‍വാങ്ങിയതായി യുക്രൈന്‍ അറിയിച്ചു. യുക്രൈന്‍ അധിനിവേശം ആരംഭിച്ച ആദ്യ ആഴ്ചയില്‍ തന്നെ റഷ്യന്‍ സൈനികര്‍ ചെര്‍ണോബിലിന്‍റെ നിയന്ത്രണം ഏറ്റെടുത്തിരുന്നു. 1986 ല്‍ സോവിയേറ്റ് റഷ്യയുടെ കൈവശമിരിക്കുമ്പോഴാണ് ചെര്‍ണോബില്‍ ദുരന്തം ഉണ്ടാകുന്നത്. അവിടെ നിന്ന് ഇങ്ങോട്ട് ചെര്‍ണോബില്‍ മനുഷ്യവാസ യോഗ്യമല്ലാത്ത പ്രദേശമായി മാറിയിരുന്നു. ആണവ ശാസ്ത്രജ്ഞര്‍ പഠനങ്ങള്‍ക്ക് വേണ്ടിയാണ് ഇവിടെ പ്രധാനമായും എത്തിയിരുന്നത്. അടുത്ത കാലത്തായി ചെര്‍ണോബില്‍ വനപ്രദേശം ഉള്‍പ്പെടുത്തി ആണവ ടൂറിസം പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നിതിനിടെയായിരുന്നു പുടിന്‍റെ യുക്രൈന്‍ അധിനിവേശം ആരംഭിച്ചത്.   

PREV
120
Ukraine war: ആണവ വികിരണം കൂടുന്നു; റഷ്യന്‍ സൈന്യം ചെര്‍ണോബില്‍ ഉപേക്ഷിച്ചു

ഫെബ്രുവരി 24 ന് ആരംഭിച്ച അധിനിവേശത്തിന് പിന്നാലെ ചെർണോബിലിലെ മുൻ ആണവനിലയം കീഴടക്കിയ കൈവശം വച്ചിരുന്ന റഷ്യൻ സൈന്യം പ്രദേശം വിട്ടുപോയതായി പ്ലാന്‍റിന്‍റെ ജീവനക്കാർ അറിയിച്ചതായി യുക്രൈന്‍ സ്‌റ്റേറ്റ് ന്യൂക്ലിയർ കമ്പനിയായ എനർഗോട്ടം അറിയിച്ചു. 

 

220

പ്ലാന്‍റിലെ ജീവനക്കാർ, പ്രദേശത്ത് നിലവിൽ "പുറത്തുനിന്ന്" ആരുമില്ലെന്നാണ് അറിയിച്ചത്. അധിനിവേശത്തിന്‍റെ ആദ്യ ആഴ്ചയില്‍ തന്നെ ചില റഷ്യൻ സേനംഗങ്ങള്‍ ചെര്‍ണോബില്‍ ഏറ്റെടുത്തതായി അവകാശപ്പെട്ടിരുന്നു. ഈ ചെറിയ സംഘം പ്രദേശം ഉപേക്ഷിച്ച് ബെലാറസ് അതിർത്തിയിലേക്ക് കടന്നതായാണ് റിപ്പോര്‍ട്ട്. 

 

320

മുതിര്‍ന്ന യുഎസ് പ്രതിരോധ ഉദ്യോഗസ്ഥര്‍ റഷ്യന്‍ സേനയുടെ ചെർണോബിലില്‍ നിന്നുള്ള പിൻവാങ്ങല്‍ സ്ഥിരീകരിക്കാവുന്നതാണെന്ന് അറിയിച്ചു.  "ചെർണോബിൽ ആണവനിലയം ഉപേക്ഷിക്കാനാണ് അവരുടെ ഉദ്ദേശം," എന്ന് എനർഗോട്ടത്തിന്‍റെ പ്രസ്ഥാവനയിലും പറയുന്നു. 

 

420

ചെര്‍ണോബിലില്‍ നിന്ന് റഷ്യന്‍ സൈനികരുടെ പിന്‍വാറ്റം സൈനിക നടപടിയെന്നതിനേക്കാള്‍ ആരോഗ്യപരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബെലാറസ് അതിര്‍ത്തി വഴി ചെര്‍ണോബിലിലേക്ക് ഇടിച്ച് കയറിയ റഷ്യന്‍ സൈനികര്‍ ചെര്‍ണോബിലിലെ നിലവിലെ പാരിസ്ഥിതിക അവസ്ഥയ്ക്ക് വിഘാതമേല്‍പ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

 

520

ചെർണോബിൽ എക്‌സ്‌ക്ലൂഷൻ സോണിലെ ആണവ മലിനീകരണം ഏറ്റവും കൂടിയ ഭാഗത്ത് റഷ്യൻ സൈന്യം സൈനിക പ്രതിരോധമുയര്‍ത്താനായി കിടങ്ങുകൾ കുഴിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 1986 ല്‍ ആണവ അപകടമുണ്ടായതിന് ശേഷം ഇളകാതിരുന്ന മണ്ണിലാണ് റഷ്യന്‍ സൈനികര്‍ കിടങ്ങുകള്‍ കുഴിച്ചത്. 

 

620

ഇതോടെ, വര്‍ഷങ്ങളായി ആണവ വികിരണ തോത് കുറഞ്ഞിരുന്ന പ്രദേശത്ത് വീണ്ടും ഉയര്‍ന്ന തോതിലുള്ള ആണവ വികിരണമുണ്ടായതായി എനർഗോട്ടത്തിന്‍റെ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത്തരത്തില്‍ ഗണ്യമായ അളവില്‍ ആണവ വികിരണമേറ്റ റഷ്യന്‍ സൈനികര്‍ ബെലാറസില്‍ ചികിത്സയിലാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. 

 

720

പ്ലാന്‍റിലെ തൊഴിലാളികളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയാണ് വാര്‍ത്ത റിപ്പോർട്ട് ചെയ്തത്. യുദ്ധത്തിന്‍റെ ആദ്യ നാളില്‍ പ്ലാന്‍റ് കീഴടക്കിയപ്പോള്‍ പ്ലാന്‍റിലെ റേഡിയേഷൻ അളവ് റഷ്യ പുറത്ത് വിട്ടിരുന്നെങ്കിലും സൈന്യത്തിലെ ഭൂരിഭാഗത്തിനും തങ്ങള്‍ ആണവ വികിരണ പ്രദേശത്താണെന്ന് അറിയില്ലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

 

820

എന്നാല്‍, ചെര്‍ണോബിലില്‍ നിന്നും പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഇന്‍റർനാഷണൽ ആറ്റോമിക് എനർജി ഏജൻസിയുടെ (International Atomic Energy Agency - IAEA) പ്രസ്താവനയിൽ പറയുന്നു. പ്ലാന്‍റിന്‍റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് യുക്രൈന്‍ അധികൃതരുമായി ബന്ധപ്പെടുകയാണെന്നും ആറ്റോമിക് എനര്‍ജി ഏജന്‍സിയുടെ പ്രസ്ഥാവനയില്‍ പറയുന്നു. 

 

920

യുക്രൈന്‍ തലസ്ഥാനമായ കീവിന്‍റെ വടക്കാണ് ചെര്‍ണോബില്‍ സ്ഥിതി ചെയ്യുന്നത്. കീവിന് വടക്കുള്ള അക്രമണം കുറയ്ക്കുമെന്നും പകരം കീവിന് കിഴക്ക് ഡോണ്‍ബാസ് മേഖലയിലടക്കം തങ്ങളുടെ അക്രമണങ്ങള്‍ ശക്തിപ്പെടുത്തുമെന്നും റഷ്യ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 

 

1020

ചെര്‍ണോബിലില്‍ നിന്നുള്ള ആണവ ചോര്‍ച്ചയാണ് റഷ്യയെ കീവിന് വടക്കന്‍ മേഖലയെ ഉപേക്ഷിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്. റഷ്യയുടെ ഇടപെടലോടെ വികിരണ തോത് കൂടിയ ചെര്‍ണോബിലിലെ സുരക്ഷ ഇതോടെ വീണ്ടും യുക്രൈന്‍റെ ചുമതലയായി. 

 

1120

ഡോൺബാസിലെ ആക്രമണം ശക്തിപ്പെടുത്തുന്നതിനായി യുക്രൈനില്‍ നിന്ന് പിന്‍വങ്ങുന്നതിന് പകരം അക്രമണത്തിന്‍റെ സ്ഥാനം മാറ്റുകയാണ് റഷ്യയെന്ന് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. 

 

1220

അതേസമയം, യുക്രൈനിലെ പ്രധാന നഗരങ്ങളായ കീവിലെ മരിയാപോളിലുമടക്കമുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ വിനാശകരമായ ആയുധങ്ങള്‍  റഷ്യ ഉപയോഗിക്കുകയാണെന്നും ആരോപണമുയര്‍ന്നു. റഷ്യയില്‍ നിന്ന് കൂടുതല്‍ ആക്രമണാത്മകമായ നടപടി പ്രതീക്ഷിക്കാമെന്നും അത് കൂടുതല്‍ വേദനാജനകമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

1320

യുക്രൈനില്‍ നിന്ന് പിന്‍വാങ്ങുകയെന്ന ഉദ്ദേശം റഷ്യയ്ക്ക് ഇപ്പോഴുമില്ല. അവരുടെ ലക്ഷ്യത്തിന് ഇതുവരെ മാറ്റമൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. അതിനിടെ ചെര്‍ണോബിലില്‍ നിന്നുള്ള ആശങ്കകള്‍ ഏറുകയാണ്. റഷ്യയുടെ അക്രമണത്തെ തുടര്‍ന്ന് ചെര്‍ണോബില്‍ സൈറ്റിലെ വൈദ്യുതി മുടങ്ങി. ആണവ വികിരണ തോത് അളക്കുന്ന ഉപകരണങ്ങള്‍ തകര്‍ന്നു. 

 

1420

വൈദ്യുതി മുടക്കം പ്ലാന്‍റിന്‍റെ സുരക്ഷാ മുന്‍കരുതലുകളെ ദോഷകരമായി ബാധിച്ചു. ജീവനക്കാരുടെ അഭാവം കൂടിയായതോടെ പ്ലാന്‍റില്‍ നിന്നുള്ള ആണവ വികരണ തോത് നിയന്ത്രിക്കാനോ പരിശോധിക്കാനോ ഉള്ള സംവിധാനങ്ങളും തകര്‍ന്നു. ഇതോടെ പ്രദേശം കടുത്ത ആശങ്കയിലൂടെയാണ് കടന്ന് പോകുന്നത്.

 

1520

സുരക്ഷാ വീഴ്ചയുള്ള പ്രദേശത്ത് മാസങ്ങളായി കുടുങ്ങിക്കിടക്കുന്ന ജീവനക്കാരുണ്ട്. 1986 ലെ ആണവ ദുരന്തത്തെ തുടര്‍ന്ന് പ്ലാന്‍റ് അടച്ച് പൂട്ടിയിരുന്നെങ്കിലും വികരിണ തോത് അളക്കുന്നതിനും കുടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് തടയുന്നതിനുമായി എപ്പോളും അവിടെ ജീവനക്കാരുണ്ടായിരുന്നു. റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് പ്ലാന്‍റില്‍ കുടുങ്ങിപ്പോയ ഇവരെ പുറത്തെത്തിക്കണമെന്നും ആവശ്യമായ മെഡിക്കല്‍ പരിരക്ഷ നല്‍കണമെന്നുമുള്ള ആവശ്യവുമയര്‍ന്നു. 

 

1620

പ്ലാന്‍റിലെ തൊഴിലാളികളെ പാർപ്പിക്കുന്ന സമീപ നഗരമായ സ്ലാവുട്ടിച്ചില്‍ നിന്ന് റഷ്യന്‍ സൈന്യം പിന്‍വാങ്ങിയിരുന്നതായി നഗരത്തിന്‍റെ മേയർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാല്‍ വികിരണതോത് ആശങ്കാജനകമാകാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 

 

1720

കാരണം സൈറ്റിൽ പ്രവർത്തനക്ഷമമായ ന്യൂക്ലിയർ റിയാക്ടർ ഇല്ല. സമീപ നഗരമായ സപ്പോരിജിയിലെ കെട്ടിടങ്ങള്‍ റഷ്യന്‍ സൈന്യം അക്രമിച്ചപ്പോള്‍ ഞങ്ങള്‍ ആശങ്കാകുലരായിരുന്നു. കാരണം പ്രദേശത്തെ എല്ലാ നിര്‍മ്മിതികളിലും കഴിഞ്ഞ മുപ്പത് വര്‍ഷത്തിന് മുമ്പ് ആണവ വികിരണമേറ്റ കെട്ടടങ്ങളാണ്. അവ പലതും ആണവ വിമുക്തമാക്കിയിരുന്നെങ്കിലും ഇപ്പോഴും അവയില്‍ ആണവ അവശിഷ്ടങ്ങള്‍ കാണാം. ഇത്തരം അവശിഷ്ടങ്ങള്‍ സക്രിയമാക്കാന്‍ അക്രമണങ്ങള്‍ സഹായകരമായേക്കാം. 

 

1820

ചെര്‍ണോബിലിലെ റഷ്യന്‍ സൈന്യത്തിന് വികരിണമേറ്റതായുള്ള സ്ഥിരികരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ അവ ഉണ്ടാക്കുന്ന പ്രത്യാഘാതം അത്ര ചെറുതായിരിക്കില്ലെന്നും ഈ രംഗത്തെ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോള്‍ ചെര്‍ണോബിലിന്‍റെ അവസ്ഥയെ കുറിച്ച്  ഇന്‍റർനാഷണൽ ആറ്റോമിക് എനർജി ഏജൻസിയുമായി കാര്യമായ ചര്‍ച്ചകളൊന്നും സാധ്യമാകുന്നില്ലെന്നും പ്ലാന്‍റ് ഡയറക്ടര്‍ പറയുന്നു. 

 

1920

നിലവില്‍ വന്യജീവി സങ്കേതവും അന്താരാഷ്ട്ര ആണവ ഗവേഷണ സഹകരണത്തിന്‍റെ സൈറ്റുമായി മാറിയ ഈ പ്രദേശത്ത് സംഭവിച്ചേക്കാവുന്ന നാശത്തെക്കുറിച്ച് മറ്റ് ശാസ്ത്രജ്ഞർ ആശങ്കാകുലരാണ്. ഗവേഷണ സ്ഥാപനത്തിലെ അധ്യാപകനായ  പ്രൊഫ. നിക്ക് ബെറെസ്‌ഫോർഡ് പങ്കുവെക്കുന്നത്, തന്‍റെ യുക്രൈനികളായ സഹപ്രവര്‍ത്തകര്‍ക്ക് തിരികെ പോകുമ്പോള്‍ ജോലി ചെയ്യാന്‍ ലാബുകൾ ഉണ്ടാകുമോ എന്ന ആശങ്കയാണ്. 

 

2020

"കഴിഞ്ഞ 40 വർഷം കൊണ്ട് ചെര്‍ണോബില്‍ മേഖല വന്യജീവികളുടെ ഒരു സ്ഥലമായി മാറിയിരിക്കുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു. ആളുകൾ മാറിത്താമസിച്ചപ്പോൾ ധാരാളം അപൂർവ ജീവജാലങ്ങൾ കടന്നുവന്നു. സൈനിക വാഹനങ്ങള്‍ വീണ്ടും ആ വഴി കയറിയിറങ്ങുമ്പോള്‍ അത് വന്യജീവികളെ എങ്ങനെ ബാധിക്കുമെന്ന് ഞങ്ങൾക്ക് അറിയില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. 
 

Read more Photos on
click me!

Recommended Stories