Published : Jan 05, 2020, 10:45 AM ISTUpdated : Jan 05, 2020, 04:28 PM IST
ചെറിയൊരു ഇടവേളയ്ക്ക് ശേഷം ഗള്‍ഫ് മേഖലയില്‍ വീണ്ടും സംഘര്‍ഷങ്ങള്‍ ഉടലെടുത്തു തുടങ്ങി. ഇറാന്‍ - അമേരിക്ക പേര്‍വിളിയാണ് ഗള്‍ഫ് മേഖലയിലെ പുതിയ പ്രതിസന്ധി. ഇതുവരെ പ്രത്യക്ഷത്തില്‍ ഉയരാതിരുന്ന ഈ പോര്‍വിളി ഇറാന്‍ വിപ്ലവഗാര്‍ഡ് വിഭാഗം ജനറല്‍ കാസ്സിം സൊലേമാനിയെ ഇറാഖില്‍ വച്ച് അമേരിക്ക വധിച്ചതിന് പുറകേ രൂക്ഷമാകുകയായിരുന്നു. 1979 ല്‍ ഇറാന്‍റെ സൈന്യത്തെയോ സ്ഥാപനങ്ങളെയോ അക്രമിക്കില്ലെന്ന് അമേരിക്ക നല്‍കിയ ഉറപ്പാണ് കാസ്സിം സൊലേമാനിയുടെ കൊലപാതകത്തോടെ ഇപ്പോള്‍ ട്രംപ് ലംഘിച്ചത്.
.right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px}
അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട ഖാസിം സുലൈമാനിയുടെ കബറടക്കം കഴിയും മുമ്പ് ഇറാഖിലെ അമേരിക്കൻ കേന്ദ്രങ്ങളിലേക്ക് ആക്രമണം നടന്നു.

240
എന്നാല്‍ ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. ഇന്ന് വൈകുന്നേരം മുതൽ അമേരിക്കൻ സൈനിക കേന്ദ്രങ്ങളിൽ നിന്ന് ഒരു കിലോമീറ്റർ അകലം പാലിക്കണമെന്ന് ഇറാഖി സൈനികർക്ക് ഇറാന്‍റെ പിന്തുണയുള്ള ഹിസ്ബുള്ള മുന്നറിയിപ്പ് നൽകി.

340
ഇതോടെ ബാഗ്ദാദിൽ വ്യോമ നിരീക്ഷണം അമേരിക്ക ശക്തമാക്കി.

440
ഖാസിം സുലൈമാനിയുടെ മൃതദേഹവുമായുള്ള വിലാപയാത്ര ഇറാനിലേക്ക് പുറപ്പെട്ടതിന് തൊട്ട് പിന്നാലെയാണ് ഇറാനിലെ അമേരിക്കൻ കേന്ദങ്ങൾ ലക്ഷ്യം വച്ച് റോക്കറ്റ് ആക്രമണം ഉണ്ടായത്.

540
ബാഗ്ദാദിൽ രണ്ടിടത്താണ് വ്യോമാക്രമണമുണ്ടായത്. അമേരിക്കൻ എംബസി അടക്കം സ്ഥിതി ചെയ്യുന്ന അതി സുരക്ഷാ മേഖലകളായ സെലിബ്രേഷൻ സ്ക്വയറിലും അൽ ജദിരിയിലും.

640
പിന്നാലെ ബലാദിലെ അമേരിക്കൻ വ്യോമത്താവളത്തിനും നേരെയും ആക്രമണമുണ്ടായി. നിരവധി കത്യുഷാ റോക്കറ്റുകളാണ് ഇവിടങ്ങളിൽ പതിച്ചത്. എന്നാൽ ആളപായം ഇല്ലെന്നാണ് ഔദ്യോഗിക വിശദീകരണം.

740
മൂന്ന് പേർക്ക് പരിക്കേറ്റതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും ഉണ്ട്. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും, സംശയമുനകൾ ഇറാന് നേരെയാണ്.

840
ഇനിയങ്ങോട്ടുള്ള വർഷങ്ങളിൽ അമേരിക്ക അതിന്‍റെ ക്രിമിനൽ നടപടിയുടെ പ്രത്യാഘാതം അനുഭവിച്ചുകൊണ്ടിരിക്കുമെന്ന് ഇറാൻ പ്രസിഡന്‍റ് ഹസൻ റുഹാനിയും പ്രതികാരം ചെയ്യുമന്ന് ഇറാൻ പരമോന്നത നേതാവ് അയത്തുള്ള ഖമനേയിയും പ്രഖ്യാപിച്ചിരുന്നു.

940
അമേരിക്കൻ സൈനിക കേന്ദ്രങ്ങളിൽ നിന്ന് ഇന്ന് മുതൽ ഒരു കിലോമീറ്റർ അകലം പാലിക്കണമെന്ന് ഇറാഖി സൈനികർക്ക് ഇറാന്‍റെ പിന്തുണയുള്ള ഹിസബുള്ളയും മുന്നറിയിപ്പ് നൽകി.

1040
അമേരിക്കൻ ആക്രമണത്തെ ഐക്യരാഷ്ട്രസഭ അപലപിക്കണമെന്നും ഇറാൻ ആവശ്യപ്പെടുന്നു. പ്രത്യാക്രമണ സാധ്യത കണക്കിലെടുത്ത് മേഖലയിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ നിതാന്ദ ജാഗ്രതയിലാണ്.

1140
ബാഗ്ദാദിലടക്കം ശക്തമായ വ്യോമ നിരീക്ഷണമാണ് നടത്തുന്നത്. പശ്ചിമേഷ്യയിൽ നിലവിലുള്ള 15,000 സൈനികർക്ക് പുറമെ 3000 പേരെക്കൂടി അധികമായി അമേരിക്കയിൽ നിന്ന് അയച്ചു.

1240
വികാര നിർഭരമായ യാത്ര അയപ്പാണ് ഖാസിം സുലൈമാനിക്ക് ഇറാഖ് ജനത നൽകിയത്. പുരുഷന്മാരും സ്ത്രീകളും കുട്ടികളും അടക്കം ലക്ഷക്കണത്തിന് പേരാണ് തങ്ങളുടെ ധീര യോദ്ധാവിന്‍റെ അന്തിമോപചാര ചടങ്ങുകള്‍ക്കെത്തിയത്.

1340
ബാഗ്ദാദിൽ നിന്ന് വിലാപയാത്രയായി ഇറാനിലേക്ക് കൊണ്ടുപോകുന്ന വഴിയിലെല്ലാം ജനങ്ങൾ അന്ത്യോപചാരം അർപ്പിച്ചു.

1440
ബാഗ്ദാദിലെ വിമാനത്താവള പരിസരത്തുനിന്ന് തുടങ്ങിയ വിലാപയാത്ര കർബല , നജഫ് തുടങ്ങിയ ഷിയാ ശക്തികേന്ദ്രങ്ങളിലൂടെ ഇറാൻ അതിർത്തി വഴിയാണ് വിലാപയാത്ര നീങ്ങിയത്.

1540
ഇറാനിലെ പുണ്യ നഗരമായ മർഷദ്, സുലൈമാനിയുടെ ജന്മനഗരമായ കെർമനിൽ എന്നിവിടങ്ങളിലെ പൊതു ദർശനത്തിനും പ്രാർത്ഥനകൾക്കും ശേഷം തലസ്ഥാനമായ തെഹ്റാനിൽ എത്തിച്ച് മറ്റന്നാൾ കബറടക്കും.

1640
ഇതിനിടെ അമേരിക്കന്‍ പൗരന്മാര്‍ക്കോ അമേരിക്കയുടെ സ്വത്ത് വകകള്‍ക്കോ ഏതെങ്കിലും കേട്‍പാട് പറ്റിയാല്‍ തിരിച്ചടി അതിശക്തമായിരിക്കുമെന്നാണ് ട്രംപ് വ്യക്തമാക്കി.

1740
8 പേര്‍ കാസിം സുലൈമാനിയടക്കം 8 പേരാണ് അമേരിക്ക നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പിന്നാലെ 24 മണിക്കൂറിനുള്ളില്‍ ഉണ്ടായ മറ്റൊരു ആക്രമണത്തില്‍ ആറ് പൗരസേനാ പ്രമുഖര്‍ കൂടി കൊല്ലപ്പെടുന്നു.

1840
ആദ്യ ആക്രമണം നടത്തിയത് തങ്ങളാണെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് സമ്മതിക്കുന്നു. എന്നാല്‍ രണ്ടാമത്തെ അക്രമണം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല.

1940
രാജ്യത്തെ സൈനീക ജനറലിനെ മറ്റൊരു രാജ്യത്ത് വച്ച് അമേരിക്ക വധിച്ചതിനെ ഐക്യ രാഷ്ട്ര സഭ അപലപിക്കണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടെങ്കിലും ഐക്യ രാഷ്ട്ര സഭ ഇതിന് തയ്യാറായിട്ടില്ല.

2040
ഇതിനിടെ ഇറാനിയന്‍ ജനറല്‍ കാസ്സിം സൊലേമാനിയെ അമേരിക്ക ബഗ്ദാദില്‍ കൊലപ്പെടുത്തിയതിന് പിന്നാലെ തിരിച്ചടിയുണ്ടാകും എന്ന് ഇറാന്‍ ഔദ്യോഗികമായി തന്നെ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ഇതാ അതിന് വ്യക്തമായ സൂചന നല്‍കി ദൃശ്യങ്ങള്‍.

2140
ചരിത്രത്തിലാദ്യമായി ഇറാനിലെ ക്യോം ജാംകരന്‍ മോസ്കിലെ താഴികക്കുടത്തില്‍ ചുവപ്പു കൊടി ഉയര്‍ന്നു. ഇറാനിയന്‍ പാരമ്പര്യമനുസരിച്ച് യുദ്ധം വരുന്നതിന്‍റെ സൂചനയാണിതെന്നാണ് ഇറാനില്‍ നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു.

2240
എഴുത്തുകാരനും അറബ് മാധ്യമ പ്രവര്‍ത്തകനുമായ ഹസന്‍ ഹസന്‍ ഇത് വലിയ യുദ്ധത്തിന്‍റെ സൂചനയാണ് എന്ന് ദൃശ്യങ്ങള്‍ അടക്കം ട്വീറ്റ് ചെയ്തു.

2340
മറ്റൊരു ദൃശ്യവും ഹസന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ കാസ്സിം സൊലേമാനിയുടെ സംസ്കാര ചടങ്ങില്‍ തടിച്ചുകൂടിയ ജനമാണ് കാണുന്നത്.

2440
നന്ദി ഹാജി കാസ്സിം നിങ്ങള്‍ ഞങ്ങളെ തോല്‍പ്പിച്ചില്ലെന്ന മുദ്രവാക്യമാണ് ജനക്കൂട്ടം വിളിക്കുന്നത്. വലിയ ജനസാഗരം തന്നെയാണ് ഇറാന്‍ ജനറലിന്‍റെ സംസ്കാര ചടങ്ങിന് എത്തിയത് എന്ന് വീഡിയോ പറയുന്നു.

2540
ആദ്യ അക്രമണത്തിന് പിന്നാലെ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ അറിയിച്ചു.

2640
ഇതിനിടെ ഇറാഖിന്‍റെ തലസ്ഥാനമായ ബാഗ്‍ദാദിലെ അതിസുരക്ഷാ മേഖലയില്‍ വ്യോമാക്രമണം നടന്നതായി അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ എഎഫ്‍പിയടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2740
ഇറാഖിന്‍റെ ഗ്രീന്‍ സോണിലേക്കാണ് റോക്കറ്റാക്രമണം ഉണ്ടായത്. അമേരിക്കന്‍ എംബസി സ്ഥിതി ചെയ്യുന്ന ബാഗ്‍ദാദിലെ അമേരിക്കന്‍ എംബസിക്കും അമേരിക്കന്‍ സൈനികര്‍ തങ്ങുന്ന ബാലാദ് വ്യോമതാവളത്തിനും നേരെയാണ് ഇറാന്‍ വ്യോമാക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.

കൊലപ്പെട്ട ഇറാന്‍ വിപ്ലവ ഗാര്‍ഡ് വിഭാഗം മേധാവി അസീം സുലൈമാനിയുടെ സംസ്കാര ചടങ്ങുകള്‍ ഇപ്പോള്‍ ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ പുരോഗമിക്കുകയാണ്.

3140
സംസ്കാരചടങ്ങുകള്‍ ടെഹ്റാനില്‍ പുരോഗമിക്കുന്നതിനിടെയാണ് അമേരിക്കന്‍ എംബസിയെ അടക്കം ലക്ഷ്യം വച്ചുള്ള റോക്കറ്റ് ആക്രമണം ഉണ്ടായിരിക്കുന്നത്.

3240
ഇറാന്‍റെ ആത്മീയ ആചാര്യനായ അലി ഖമേനി നേരിട്ടാണ് സംസ്കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.

3340
ഇതിനിടെ ഇറാൻ -അമേരിക്ക വിഷയത്തിൽ പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ മൂർച്ഛിച്ച പശ്ചാത്തലത്തിൽ കുവൈത്ത് ആഭ്യന്തര സുരക്ഷ ശക്തമാക്കി.

3440
കര, വ്യോമ അതിർത്തികളിലും കടലിലും കുവൈത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഏത് സാഹചര്യവും നേരിടാൻ തയാറായിരിക്കാൻ ബന്ധപ്പെട്ടവർക്ക് അധികൃതർ മുന്നറിയിപ്പ് നൽകി.

3540
കുവൈത്തിലെ ആശുപത്രികൾക്കും ജാഗ്രതാ നിർദേശം ലഭിച്ചിട്ടുണ്ട്. അതേസമയം, നിലവിൽ കുവൈത്തിൽ സ്ഥിതി ശാന്തമാണ്.

3640
പൊതുവായ കരുതലിന്റെ ഭാഗമായാണ് വിവിധ തലങ്ങളിൽ മുന്നറിയിപ്പ് നിർദേശങ്ങൾ നൽകിയത്. ഇറാഖ് അതിർത്തിയിൽ സൈന്യം ജാഗ്രതയിലാണെന്ന് അധികൃതർ വ്യക്തമാക്കി.

3740
ഇറാഖിലുള്ള കുവൈത്ത് പൗരന്മാരോട് ആൾക്കൂട്ടത്തിൽ നിന്നും പൊതുനിരത്തിൽ നിന്നും ഒഴിഞ്ഞുനിൽക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

3840
സംഘർഷ സാഹചര്യത്തിൽ അയൽ രാജ്യമായ കുവൈത്തിലേക്ക് അമേരിക്ക കൂടുതൽ സായുധ സൈന്യത്തെ അയക്കും. 4000-ത്തോളം അധിക സേനയെ തൽക്കാലം അയക്കാനാണ് തീരുമാനം.

3940
കൂടുതൽ പേരെ ആവശ്യമാണെങ്കിൽ പിന്നീട് അയക്കും. ഇറാഖിൽ ഇപ്പോൾ 5000 അമേരിക്കൻ സൈനികരുണ്ട്. ഇവർ ഉൾപ്പെടെ 60000 സൈനികരെയാണ് അമേരിക്ക പശ്ചിമേഷ്യയിൽ വിന്യസിച്ചിട്ടുള്ളത്. കുവൈത്ത് ക്യാമ്പിലുള്ള അമേരിക്കന്‍ സൈനികരിൽ ഒരു വിഭാഗം ഇറാഖ് അതിർത്തിയിലേക്ക് നീങ്ങിയിട്ടുണ്ട്.

4040
ഇതിനിടെ അമേരിക്കയെ ആക്രമിച്ചാല്‍ ഇറാനിലെ പ്രധാനപ്പെട്ട 52 കേന്ദ്രങ്ങളെ ആക്രമിക്കുമെന്ന് ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാല്‍ഡ് ട്രംപ് വീണ്ടും രംഗത്തെത്തി.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam