അഫ്ഗാന്‍ പിന്മാറ്റത്തിന് പിന്നാലെ സോമാലിയയില്‍ വ്യോമാക്രമണം നടത്തി അമേരിക്ക

First Published Jul 21, 2021, 1:04 PM IST


രുപത് വര്‍ഷം അഫ്ഗാനിസ്ഥാന്‍ മണ്ണില്‍ നിന്ന് താലിബാനെതിരെ പോരാടി പരാജയപ്പെട്ട അമേരിക്ക, സോമാലിയയില്‍ ആദ്യ വ്യോമാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാന്‍ സര്‍ക്കാറിനൊപ്പം നിന്നാണ് അമേരിക്കയും നാറ്റോ സഖ്യവും താലിബാനെതിരെ പോരാടിയത്. എന്നാല്‍, കാര്യമായ വിജയങ്ങളൊന്നും നേടാന്‍ അമേരിക്കയ്ക്കോ നാറ്റോ സഖ്യത്തിനോ കഴിഞ്ഞില്ലെന്ന് മാത്രമല്ല ഏറെ നഷ്ടങ്ങളും അമേരിക്കയ്ക്ക് സമ്മാനിച്ച അധിനിവേശമായിരുന്നു അഫ്ഗാനിലേത്. ഇതിന്‍റെ ഫലമായി കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അമേരിക്ക അഫ്ഗാനില്‍ നിന്നുള്ള പിന്മാറ്റത്തെ കുറിച്ച് ചിന്തിക്കുകയായിരുന്നു. ഒടുവില്‍ ഡോണാള്‍ഡ് ട്രംപിന് പുറകെ അമേരിക്കന്‍ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്‍റെ കീഴില്‍ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അമേരിക്കന്‍ പിന്മാറ്റം പൂര്‍ത്തിയാക്കി. എന്നാല്‍, തൊട്ട് പിന്നാലെ അഫ്ഗാനില്‍ താലിബാന്‍ ശക്തമായ തിരിച്ച് വരവ് നടത്തുന്നതായുള്ള വാര്‍ത്തകളും പുറത്ത് വന്നു. ഇതിന് പുറകെയാണ് സോമാലിയന്‍ സര്‍ക്കാറുമായി ചേര്‍ന്ന് ജോ ബൈഡന്‍ ഭരണകൂടം സോമാലിയയിലെ അൽ-ഷബാബ് ജിഹാദികളെ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തിയെന്ന വാര്‍ത്ത പുറത്ത് വരുന്നത്. സോമാലി സർക്കാരുമായി ഏകോപിപ്പിച്ച് യുഎസ് മിലിട്ടറി കമാൻഡ് ഫോർ ആഫ്രിക്ക (ആഫ്രികോം) യാണ് വ്യോമാക്രമണത്തിന് നേതൃത്വം നല്‍കിയത്. അൽ-ഷബാബിനെതിരെ മൊഗാദിഷുവിന് വടക്കുകിഴക്കായി 430 മൈൽ അകലെയുള്ള സൊമാലിയയിലെ ഗാൽക്കായോയ്ക്ക് സമീപമാണ് വ്യോമാക്രമണം നടത്തിയതെന്നാണ് വിവരം. 

ജനുവരി 19 ന് ശേഷം യുഎസ് സൈന്യം സൊമാലിയയിൽ നടത്തിയ ആദ്യ അക്രമണമാണിത്. രണ്ട് വ്യോമാക്രമണങ്ങളില്‍ മൂന്ന് അൽ-ഷബാബ് ജിഹാദികളെ കൊന്നതെന്ന് ആഫ്രികോം അവകാശപ്പെട്ടു.
undefined
അൽ-ക്വൊയ്ദയുമായി ബന്ധം പുലര്‍ത്തുന്ന ഭീകരസംഘടനയാണ് അൽ-ഷബാബ് ജിഹാദികൾ. ജോ ബൈഡൻ അധികാരമേറ്റതിന് ശേഷം പെന്‍റഗൺ നടത്തുന്ന ആദ്യത്തെ വ്യോമാക്രമണമാണ് സൊമാലിയയിലേത്.
undefined
സോമാലിയന്‍ സർക്കാരുമായി ഏകോപിപ്പിച്ച് യുഎസ് മിലിട്ടറി കമാൻഡ് ഓഫ് ആഫ്രിക്ക (ആഫ്രികോം) സൊമാലിയയിലെ ഗാൽക്കായോയ്ക്ക് സമീപം അൽ-ഷബാബിനെതിരെ വ്യോമാക്രമണം നടത്തിയെന്ന് പെന്‍റഗൺ വക്താവ് സിണ്ടി കിംഗ് പറഞ്ഞതായി എഎഫ്‌പി റിപ്പോര്‍ട്ട് ചെയ്തു.
undefined
മൊഗാദിഷുവിന് വടക്കുകിഴക്കായി 430 മൈൽ അകലെയുള്ള ഷബാബ് ഇസ്ലാമിസ്റ്റുകളെ ലക്ഷ്യമാക്കിയായിരുന്നു ബോംബിംഗ് എന്ന് സിണ്ടി കിംഗ് പറഞ്ഞു. അൽ-ഷബാബും സൊമാലിയൻ സേനയും തമ്മില്‍ നിരന്തരം സംഘര്‍ഷം നടക്കുന്ന മേഖലയാണിത്.
undefined
ബോംബാക്രമണത്തില്‍ സാധാരണക്കാർക്ക് പരിക്കേൽക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടില്ലെന്നും സൈന്യം അവകാശപ്പെട്ടു.ജമാമെയിലും ഡെബ് സിന്നേലിലും നടന്ന രണ്ട് ബോംബാക്രമണങ്ങളില്‍ മൂന്ന് ഷബാബ് ജിഹാദികളെ കൊന്നതായി ആഫ്രികോം പ്രഖ്യാപിച്ച ജനുവരി 19 ന് ശേഷം യുഎസ് സൈന്യം സൊമാലിയയിൽ നടത്തിയ ആദ്യ ബോംബിങ്ങായിരുന്നു ഇത്.
undefined
വൈറ്റ് ഹൌസില്‍ അധികാരമേറ്റതിന് പിന്നാലെ ബൈഡന്‍ യുദ്ധ രംഗത്തെ ജിഹാദി ഗ്രൂപ്പുകള്‍ക്കെതിരെ ഡ്രോണ്‍ ഉപയോഗിക്കുന്നതിനെ തടഞ്ഞിരുന്നു. ഇത്സൊമാലിയ, ലിബിയ തുടങ്ങിയ രാജ്യങ്ങളിൽ യുഎസ് സൈന്യത്തിന് അനിയന്ത്രിതാധികാരം നല്‍കിയ ഡോണാള്‍ഡ് ട്രംപിന്‍റെ നടപടിക്ക് വിരുദ്ധമായിരുന്നു.
undefined
അഫ്ഗാനിസ്ഥാന് പുറത്തുള്ള സിറിയ, ഇറാഖ് എന്നീ രാജ്യങ്ങളിലെ ജിഹാദി ഗ്രൂപ്പുകള്‍ക്കെതിരെ ബോംബാക്രമണം നടത്തുന്നതിന് മുമ്പ് വൈറ്റ് ഹൌസിൽ പദ്ധതികള്‍ സമർപ്പിച്ചിരുന്നെന്ന് കഴിഞ്ഞ മാർച്ചിൽ പെന്‍റഗൺ വക്താവ് ജോൺ കിർബി പറഞ്ഞു.
undefined
ട്രംപിന്‍റെ ഭരണകാലത്ത് അമേരിക്കയുടെ നേതൃത്വത്തില്‍ ഡ്രോൺ ആക്രമണങ്ങൾ വര്‍ദ്ധിച്ചിരുന്നു. 2015 ൽ സൊമാലിയയിൽ നടത്തിയ 11 അക്രമണങ്ങളില്‍ നിന്ന് 2019 ൽ എത്തിയപ്പോള്‍ 64 അക്രമണങ്ങളും 2020 ൽ അത് 54 അക്രമണങ്ങളുമായിരുന്നെന്ന് ലോകമെമ്പാടുമുള്ള ബോംബാക്രമണങ്ങളിൽ സിവിലിയൻ മരണങ്ങളെ കുറിച്ച് നിരീക്ഷിക്കുന്ന സർക്കാരിതര ഗ്രൂപ്പായ എയർവാർസ് ആരോപിച്ചിരുന്നു.
undefined
സോമാലിയയിൽ വിന്യസിച്ചിരുന്ന 700 ഓളം അമേരിക്കന്‍ സ്‌പെഷ്യൽ ഫോഴ്‌സ് സൈനികരെ സോമാലിയൻ സൈന്യത്തെ പരിശീലിപ്പിക്കാനും അവര്‍ക്കുള്ള തന്ത്രങ്ങള്‍ നല്‍കാനും ട്രംപ് നിര്‍ദ്ദേശിച്ചിരുന്നു.
undefined
അൽ-ക്വൊയ്ദയുമായി ബന്ധമുള്ള അൽ-ഷബാബ് 2007 മുതൽ സോമാലിയന്‍ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. സർക്കാർ, സിവിലിയൻ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി അൽ-ഷബാബ് നിരന്തരം അക്രമണങ്ങള്‍ നടത്തിയിരുന്നു.
undefined
ഈ മാസം സോമാലിയയില്‍ ആരംഭിക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നതിനെതിരെ അൽ-ഷബാബ് ജിഹാദികൾ രാഷ്ട്രീയക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നു. അൽ-ഷബാബ് നേതാവ് അഹമ്മദ് ഉമർ അബു ഉബൈദയുടെ ശബ്ദ സന്ദേശത്തിലായിരുന്നു ഭീഷണി.
undefined
പാര്‍ലമെന്‍റ് , രാഷ്ട്രപതി തെരഞ്ഞെടുപ്പുകള്‍ ജൂലൈ 25 ന് ആരംഭിക്കാനിരിക്കെയാണ് അമേരിക്കയുടെ ബോംബാക്രമണം. ഇതിനിടെയാണ് ഈദ് സന്ദേശത്തില്‍ ' ഞങ്ങള്‍ തെരഞ്ഞെടുപ്പ് പ്രതിനിധികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതായി' ഷബാബ് അനുകൂല വെബ്‌സൈറ്റുകളിൽ പ്രചരിച്ച സന്ദേശങ്ങളില്‍ അഹമ്മദ് ഉമർ അബു ഉബൈദയുടെ ശബ്ദം സന്ദേശം പ്രചരിച്ചത്.
undefined
' രാഷ്ട്രീയക്കാരുടെ ശൂന്യമായ വാഗ്ദാനങ്ങളിൽ ആരും വഞ്ചിതരാകരുത്. പണം നൽകുന്നത് ഉൾപ്പെടെ, വോട്ടിംഗ് രഹസ്യമായിരിക്കുമെന്ന വാഗ്ദാനമുൾപ്പെടെയുള്ള കാര്യങ്ങളില്‍ നിങ്ങൾക്ക് മുമ്പുള്ളവരിൽ നിന്ന് പഠിക്കുക' എന്നായിരുന്നു സന്ദേശം.
undefined
2016 ല്‍ നടന്ന അവസാന തെരഞ്ഞെടുപ്പിൽ പങ്കെടുത്ത പരമ്പരാഗത നേതാക്കന്മാര്‍ക്കെതിരെയുള്ള പരാമര്‍ശവും സന്ദേശത്തിലുണ്ടായിരുന്നു. ആ തെരഞ്ഞെടുപ്പില്‍ മത്സരിച്ച നിരവധി പേരെ അൽ-ഷബാബ് പിന്നീട് കൊല്ലുകയുണ്ടായി.
undefined
സന്ദേശം അഹമ്മദ് ഉമർ അബു ഉബൈദന്‍റെത് തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. അയാള്‍ എവിടെയുണ്ടെന്നോ ,സന്ദേശം എന്ന് റിക്കോര്‍ഡ് ചെയ്തതാണെന്നോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലന്നും എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
undefined
2012 മുതല്‍ സോമാലിയയുടെ തെക്കന്‍ പ്രദേശത്ത് ശക്തമായ സാന്നിധ്യമായി അല്‍ഷബാബ് തീവ്രവാദി സംഘമുണ്ടായിരുന്നു. പലപ്പോഴും പൊതുജനമധ്യത്തില്‍ ഇവര്‍ ശക്തിപ്രകടനങ്ങള്‍ നടത്തിയിരുന്നതായി റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു.
undefined
2021 ജൂലൈ 10 ന് സൊമാലിയൻ തലസ്ഥാനമായ മൊഗാദിഷുവിലെ പൊലീസ് കോൺ‌വോയിക്ക് നേരെ അല്‍ ഷബാബ് നടത്തിയ ബോംബ് സ്ഫോടനത്തില്‍ നിന്ന് പ്രാദേശിക പൊലീസ് മേധാവി ഫർഹാൻ കരോൾ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഇതിന് പിന്നാലെയായിരുന്നു അക്രമണം.
undefined
മൊഗാദിഷുവിലെ പൊലീസ് കോൺ‌വോയിക്ക് നേരെ അല്‍ ഷബാബ് നടത്തിയ ബോംബ് സ്ഫോടനത്തില്‍ നിന്ന്.
undefined
അല്‍ ഷിബാബ് തീവ്രവാദികള്‍ (ഫയല്‍ ചിത്രം)
undefined
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
undefined
click me!