ഇന്നലെ നടന്ന ഐസ്‌ലാൻഡിക് സിവിൽ ഡിഫൻസ് മീഡിയ ബ്രീഫിംഗിൽ, ഐസ്‌ലാൻഡ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ ഗുഡ്മണ്ട്‌സൺ പറഞ്ഞത്, സ്‌ഫോടനം കഴിഞ്ഞ വർഷത്തേക്കാൾ അഞ്ച് മുതൽ പത്തിരട്ടി വരെ വലുതാണെന്നാണ്. ഓരോ സെക്കൻഡിലും 20,000 മുതൽ 50,000 ലിറ്റർ വരെ ഉരുകിയ പാറകൾ വിള്ളലിൽ നിന്ന് പുറത്തേക്ക് ഒഴുകുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.