വൈറ്റ് ഐലന്‍റിലെ അഗ്നിപര്‍വ്വത സ്ഫോടനം; മുറിവുണക്കാന്‍ ലോക രാജ്യങ്ങള്‍

First Published Dec 14, 2019, 12:06 PM IST

എരിയുന്ന ഭൂമിയുടെ ചൂട് തേടിയെത്തിയവരായിരുന്നു അവര്‍. എന്നാല്‍ ഒറ്റ നിമിഷം. എല്ലാം ഉയര്‍ന്നുപോങ്ങിയ ആ ചൂടില്‍ എരി‌ഞ്ഞമര്‍ന്നു. ന്യൂസ് ലാന്‍റിലെ വൈറ്റ് ദ്വീപിലുണ്ടായ അഗ്മി പര്‍വ്വത സ്ഫോടനം സൃഷ്ടിച്ച മുറുവുണക്കാനുള്ള തീവ്രസമത്തിലാണെന്നാണ് ഇന്ന് ന്യൂസ്‍ലാന്‍റ്. ഭൂമിക്ക് പുറത്തേക്ക് ഉരുകിയൊഴുകിയ ലാവയില്‍ നിമിഷാര്‍ത്ഥത്തില്‍ ചാരമായി തീര്‍ന്നത് നിരവധി ജീവനുകളാണ്. രക്ഷപ്പെട്ടവര്‍ക്കാകട്ടെ ഗുരുതരമായി പൊള്ളലേറ്റു. വിദേശവിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ ഇരുപതിലേറെ പേരാണ് ഇപ്പോഴും ചികിത്സയിലാണ്. പൊള്ളലുകള്‍ മൂടാനുള്ള മനുഷ്യചര്‍മത്തിന്‍റെ അപര്യാപ്തതയാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഡോക്ടര്‍മാര്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായി തീര്‍ന്നു. തുടര്‍ന്ന് ലോകത്തിന്‍റെ നാനാഭാഗങ്ങളിലുള്ള സ്‌കിന്‍ ബാങ്കുകളിലേക്ക് മനുഷ്യചര്‍മ്മത്തിനായി വിളിയെത്തി. 

ഒഹിയോയിലെ കെറ്റെറിങ്ങിലുള്ള കമ്യൂണിറ്റി ടിഷ്യൂ സര്‍വീസ് ന്യൂസിലന്‍ഡിലേക്ക് ചികിത്സയ്ക്കായി 300 ചതുരശ്രയടി മനുഷ്യ ചര്‍മം കയറ്റി അയച്ചു.
undefined
ഇത് ഏതാണ്ട് 15 മനുഷ്യശരീരം മുഴുവനായി ചുറ്റാന്‍ ഇതു മതിയാവുമെന്ന് കമ്പനി സിഇഒ ഡയാനെ വില്‍സണ്‍ പറഞ്ഞു.
undefined
കാര്‍ഡ്‌ബോര്‍ഡ് പെട്ടികളില്‍ ഫോമും ഡ്രൈ ഐസും വച്ച് അതിനൊപ്പം മനുഷ്യ ചര്‍മം പായ്ക്ക് ചെയ്ത് ന്യൂസ്‍ലാന്‍റിലേക്ക് അയക്കുകയായിരുന്നു.
undefined
അതിനിടെ അഗ്നിപർവ്വത സ്‌ഫോടനത്തിന് ശേഷം കാണാതായ മെൽബൺ എന്ന 21 കാരിയായ ക്രിസ്റ്റൽ ബ്രോവിറ്റ് വെള്ളിയാഴ്ച ദ്വീപിൽ നിന്ന് കണ്ടെടുത്ത ആറ് മൃതദേഹങ്ങളിൽ നിന്ന് പൊലീസ് തിരിച്ചറിഞ്ഞ ആദ്യത്തെ വ്യക്തിയാണ്.
undefined
അഗ്നിപർവ്വതം പൊട്ടിത്തെറിക്കുമ്പോൾ ബ്രോവിറ്റ് സഹോദരി സ്റ്റെഫാനിയും അച്ഛൻ പോളും ദ്വീപിലായിരുന്നു.
undefined
അഗ്നിപർവ്വത യാത്രയ്‌ക്ക് പകരം ക്രൂയിസ് കപ്പലിൽ കയറിയ അമ്മ മാരിയോടൊപ്പം സ്റ്റെഫാനി ആശുപത്രിയിൽ കോമയിലാണ്. പൊള്ളലേറ്റ പോൾ ബ്രോവിറ്റ് മെൽബണിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
undefined
ശരീരത്തിന്‍റെ 90 ശതമാനത്തോളം പൊള്ളലേറ്റ ഇരുപതിലേറെ പേര്‍ക്കാണ് ഒരേസമയം ചികിത്സ നല്‍കുന്നത്.
undefined
1,292 ചതുരശ്രയടി മനുഷ്യചര്‍മമാണ് ന്യൂസിലന്‍ഡ് അമേരിക്കയിലെ വിവിധ സ്‌കിന്‍ ബാങ്കുകളില്‍നിന്ന് ആവശ്യപ്പെട്ടത്.
undefined
ആവശ്യപ്പെട്ടതിന്‍റെ കാല്‍ ഭാഗത്തോളം ചര്‍മം കയറ്റിയയക്കാന്‍ കഴിഞ്ഞതായി കമ്യൂണിറ്റി ടിഷ്യൂ സര്‍വീസ് സിഇഒ ഡയാനെ വില്‍സണ്‍ പറഞ്ഞു.
undefined
പ്രായപൂര്‍ത്തിയായ ഒരാളുടെ ശരീരത്തില്‍ ഉയരത്തിനും ശാരീരികസ്ഥിതിക്കും ആനുപാതികമായി പത്ത് മുതല്‍ 20 വരെ ചതുരശ്രയടി ചര്‍മം ആവശ്യമാണ്.
undefined
പരിശീലനം സിദ്ധിച്ച ശസ്ത്രക്രിയാ വിദഗ്ധര്‍ക്കൊപ്പം താല്‍ക്കാലികമായി തുന്നിച്ചേക്കാനുള്ള മനുഷ്യ ചര്‍മവും അനിവാര്യമാകും.
undefined
സാധാരണ പൊള്ളലേറ്റയാളുകളെ ചികിത്സിക്കുമ്പോള്‍ പൊള്ളലേല്‍ക്കാത്ത ഭാഗങ്ങളില്‍നിന്ന് ചര്‍മം എടുത്ത് തുന്നിച്ചേര്‍ക്കുകയാണ് പതിവ്. എന്നാല്‍ 50 ശതമാനത്തിലധികം പൊള്ളലേറ്റവരില്‍ ഇങ്ങനെ ചെയ്യാറില്ല.
undefined
രോഗിയുടെ വേദനമാറ്റാനും മുറിവിലൂടെയുള്ള അണുബാധ ഒഴിവാക്കാനും ജലാംശം നഷ്ടമാകാതിരിക്കാനുമാണ് താല്‍ക്കാലികമായി ചര്‍മം തുന്നിച്ചേര്‍ക്കുന്നത്. പതുക്കെ സ്വന്തം ചര്‍മം വന്ന് മുറിവ് മൂടും.
undefined
80 വയസു വരെ പ്രായമുള്ളവരുടെ ചര്‍മമാണ് സ്വീകരിക്കാറുള്ളതെന്ന് കമ്യൂണിറ്റി ടിഷ്യൂ സര്‍വീസ് സിഇഒ പറഞ്ഞു.
undefined
2001 സെപ്റ്റംബര്‍ 11-ന് അമേരിക്കലുണ്ടായ ഭീകരാക്രമണത്തില്‍ പരുക്കേറ്റവര്‍ക്കും 2017-ല്‍ പാക്കിസ്ഥാനില്‍ ടാങ്കര്‍ പൊട്ടിത്തെറിച്ച് പൊള്ളലേറ്റവര്‍ക്കും ചര്‍മം നല്‍കിയിരുന്നതായും വില്‍സണ്‍ അറിയിച്ചു.
undefined
മൈനസ് 80 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ ശീതീകരിച്ച് സൂക്ഷിക്കുന്ന മനുഷ്യചര്‍മത്തിന് അഞ്ച് വര്‍ഷം വരെയാണ് കാലാവധി.
undefined
ന്യൂസ്‍ലാന്‍റ് പ്രധാനമന്ത്രി ജസിന്‍ഡാ ആര്‍ഡെന്‍ വൈറ്റ് ഐലന്‍റിലെ അഗ്നിപര്‍വ്വത സ്ഫോടനത്തെ കുറിച്ച് മാധ്യമങ്ങളോട് വിശദീകരിക്കുന്നു.
undefined
ചികിത്സയ്ക്ക് തൊട്ട് മുമ്പ് ചൂട് ലായനി ഉപയോഗിച്ചാണ് ശരീരത്തിന്‍റെ താപനിലയിലേക്ക് എത്തിക്കുന്നത്.
undefined
ഓരോ പെട്ടിയിലും 30 മുതല്‍ 40 വരെ കഷ്ണങ്ങളാക്കിയാണ് ചര്‍മം പായ്ക്ക് ചെയ്യുന്നത്. അറുപത് പൗണ്ട് ഡ്രൈ ഐസാണ് ശീതീകരിക്കാനായി ഉപയോഗിക്കുന്നത്.
undefined
പൊട്ടിത്തെറി നടന്ന ദ്വീപിലെ 47 പേരിൽ 24 പേർ ഓസ്‌ട്രേലിയയിൽ നിന്നും ഒമ്പത് പേർ യുഎസിൽ നിന്നും അഞ്ച് പേർ ന്യൂസിലാന്‍റില്‍ നിന്നും നാലുപേർ ജർമ്മനിയിൽ നിന്നും ചൈനയിൽ നിന്ന് രണ്ട് പേർ യുകെയിൽ നിന്നും രണ്ട് പേർ മലേഷ്യയിൽ നിന്നുമാണ്.
undefined
ഓസ്‌ട്രേലിയ 20 ചതുരശ്രയടിയോളം ചര്‍മം നല്‍കിയതായി ന്യൂസ്‍ലാന്‍റ് അറിയിച്ചു.
undefined
മൃതദേഹങ്ങളില്‍നിന്ന് ശേഖരിക്കുന്ന ചര്‍മത്തിന്‍റെ ആവശ്യകതയ്ക്ക് ഇത്തരം അവസരങ്ങളില്‍ ഏറെ പ്രധാന്യമാണുള്ളത്.
undefined
മൃതശരീരത്തിന്‍റെ മുന്‍, പിന്‍ ഭാഗങ്ങളില്‍നിന്നും തുടകളില്‍നിന്നുമാണ് ചര്‍മം ശേഖരിക്കുന്നത്.
undefined
മറ്റ് അവയവദാനങ്ങളിലേത് പോലെ ചേര്‍ച്ചയുടെ പ്രശ്‌നം ചര്‍മത്തിന്‍റെ കാര്യത്തില്‍ ഇല്ല. ഏത് മൃതദേഹത്തില്‍നിന്നെടുത്ത ചര്‍മവും ആരുടെ മുറിവുകള്‍ ഉണക്കാനും ഉപയോഗിക്കാം.
undefined
click me!