Published : Jan 05, 2020, 02:01 PM ISTUpdated : Jan 05, 2020, 04:28 PM IST
കാസിം സോളിമാനിയുടെ കൊലപാതകത്തിന് ശേഷം ആദ്യമായി ട്രംപ് വെള്ളിയാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്തപ്പോൾ, ഇറാനിയൻ ജനറലിന്‍റെ “ഭീകര ഭരണം അവസാനിച്ചു. ഒരു യുദ്ധം തടയാൻ ഞങ്ങൾ ഇന്നലെ രാത്രി നടപടി സ്വീകരിച്ചു. എന്നാല്‍ ഒരു യുദ്ധം ആരംഭിക്കാൻ ഞങ്ങൾ നടപടിയെടുത്തില്ല, ” എന്നായിരുന്നു ഡോണാള്‍ഡ് ട്രംപിന്‍റെ പ്രതികരണം. എന്നാല്‍, ഇംപീച്ച്മെന്‍റ് നടപടികള്‍ തുടരുന്ന പ്രസിഡന്‍റിന്‍റെ വാക്കുകള്‍ പഴയപോലെ അമേരിക്കന്‍ ജനതയെ ആവേശം കൊള്ളിക്കുന്നില്ലെന്നാണ് വാഷിംങ്ടണ്‍ ഡിസിയില്‍ നിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇറാനെതിരെ അമേരിക്ക നടത്തുന്നത് അനാവശ്യമായ യുദ്ധമാണെന്നും അമേരിക്ക ഇതില്‍ നിന്നും പിന്മാറണമെന്നും ജനങ്ങള്‍ തെരുവുകളില്‍ ആവശ്യപ്പെട്ടു. മുന്‍യുദ്ധങ്ങള്‍ക്കായി പഴയ പ്രസിഡന്‍റുമാര്‍ ചെയ്തത് തന്നെയാണ് ഇപ്പോള്‍ ട്രംപും ചെയ്യുന്നതെന്ന് അവര്‍ പറയുന്നു. കാണാം യുദ്ധത്തിനെതിരെ വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന പ്രതിഷേധങ്ങള്‍.
.right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px}
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോർജ്ജ് ഡബ്ല്യു. ബുഷ് ഇറാഖ് ഭരണത്തലവനായിരുന്ന സദാം ഹുസൈനെ പിടികൂടാനായി ലോകത്തോട് പറഞ്ഞത്. സദ്ദാമിന് ഡബ്ല്യുഎംഡി ഉണ്ട്. അമേരിക്കയ്‌ക്കെതിരെ ഡബ്ല്യുഎംഡി ഉപയോഗിക്കാൻ സദ്ദാം തയ്യാറെടുക്കുന്നു. സദ്ദാമിന്‍റെ പരാജയം ഇറാഖിലും മേഖലയിലുടനീളവും സമാധാനത്തിലേക്കും ജനാധിപത്യത്തിലേക്കും നയിക്കും എന്നൊക്കെയായിരുന്നു.

240
എന്നാല്‍ സദാം ഹുസൈന്‍റെ മരണശേഷം ഇന്ന് വരെ ഗള്‍ഫ് മേഖല ശാന്തിയെന്താണെന്ന് അറിഞ്ഞിട്ടില്ല. സൗദി, ഖത്തര്‍, കുവൈത്ത്. യുഎഇ തുടങ്ങിയ ചുരുക്കം ചില എണ്ണ സമ്പന്ന രാജ്യങ്ങള്‍ മാത്രമാണ് അതിന് ശേഷം പിടിച്ച് നിന്നിട്ടുള്ളത്.

340
സദാം ഹുസൈന് ശേഷം അമേരിക്ക ഗള്‍ഫ് മേഖലയില്‍ അസ്ഥിതരയുടെ വിത്ത് വിതയ്ക്കുകയായിരുന്നു. സുസ്ഥിര ഭരണം ഗള്‍ഫ് മേഖയിലുണ്ടായാല്‍ അത് തങ്ങളുടെ വിപണി തല്‍പര്യങ്ങള്‍ക്ക് എതിരായിരിക്കുമെന്ന് അമേരിക്കയിക്ക് നന്നായറിയാം.

440
അതുകൊണ്ട് തന്നെ ഒരു വലിയ ഭൂഭാഗത്തെ എന്നും അസ്ഥിരമായി നിലനിര്‍ത്താന്‍ അമേരിക്ക ശ്രമിക്കുന്നതും.

540
2003 മാർച്ചിൽ ഇറാഖ് ആക്രമണത്തിന് മുമ്പ്, യുദ്ധം ശോഭനമായ ഭാവിയിലേക്ക് നയിക്കുമെന്ന് ഫ്ലെഷർ വാഗ്ദാനം ചെയ്തു: “സദ്ദാമിനെയും ചുറ്റുമുള്ളവരെയും അധികാരത്തിൽ നിന്ന് നീക്കം ചെയ്യുമെന്ന് ഇറാഖ് ജനത കണ്ടുകഴിഞ്ഞാൽ, അവർ സ്വാതന്ത്ര്യത്തെ സ്വാഗതം ചെയ്യും, അവർ ഒരു വിമോചിത ജനതയായിരിക്കും.”

640
എന്നാല്‍ സംഭവിച്ചത് നേരെ തിരിച്ചായിരുന്നു. ഇറാഖും പ്രദേശവും അസ്ഥിരീകരണവും മരണവും കൊണ്ട് തകർന്നുപോയി.

740
ഇറാഖ് അക്രമിക്കാനുള്ള കാരണമായി ഇറാഖിന്‍റെ കൈവശം അണ്വായുധവും മരകമായ രാസായുധങ്ങളും ഉണ്ടെന്ന് അമേരിക്കന്‍ ഭരണകൂടം നിരന്തണം പറത്ത് പറഞ്ഞുകൊണ്ടിരുന്നു.

840
ഒരു നുണ ഒരായിരം പ്രാവശ്യം ആവര്‍ത്തിച്ചാല്‍ എല്ലാവരും വിശ്വസിക്കുമെന്ന തത്വം പോലെ തന്നെ അമേരിക്കന്‍ ജനതയ്ക്കിടയില്‍ ഇറാഖിനെതിരെ യുദ്ധ വികാരം ഉണ്ടാക്കാന്‍ ബുഷിന് കഴിഞ്ഞു.

940
എന്നാല്‍ ബുഷ് പറഞ്ഞ പോലെ മാരകമായതൊന്നും ഇറാഖിന്‍റെ കൈവശമുണ്ടായിരുന്നില്ലെന്ന് പിന്നീട് തെളിഞ്ഞു. എന്നാാല്‍ അതിനകം ഏകദേശം 2,00,000 ഇറാഖി സിവിലിയന്മാർക്ക് ജീവൻ നഷ്ടപ്പെട്ടു, 4,500 യുഎസ് സൈനികരും കൊല്ലപ്പെട്ടു.

1040
വിയറ്റ്നാം യുദ്ധത്തിന് ശേഷം അമേരിക്കന്‍ സൈനീകര്‍ ഏറ്റവും കൂടുതല്‍ കൊല്ലപ്പെട്ട യുദ്ധവും ഇതായിരുന്നു. സൈനീകരുടെ മരണം പക്ഷേ അമേരിക്കന്‍ ജനതയില്‍ യുദ്ധത്തിനെതിരെയുള്ള വികാരങ്ങളുണര്‍ത്തി.

1140
പിടികൂടിയ ഇറഖ് ഭരണാധികാരി സദ്ദാം ഹുസൈനെ അമേരിക്ക പിന്നീട് പേരിന് വിചാരണ നടത്തി തൂക്കികൊന്നു.

1240
തങ്ങള്‍ക്കെതിരെ ശത്രുക്കള്‍ നീങ്ങുന്നുവെന്ന അടിസ്ഥാന ഭയമാണ് അമേരിക്കയെ മറ്റ് രാജ്യങ്ങള്‍ അക്രമിക്കാന്‍ പ്രയരിപ്പിക്കുന്നത്. ഇതിനായി ഇല്ലാത്ത ശത്രുക്കളെ അവര്‍ ഉണ്ടാക്കുന്നു.

1340
പുതുതായി നിര്‍മ്മിക്കുന്ന ആയുധ പരീക്ഷണത്തിനും അത് വഴി ലോകരാജ്യങ്ങളെ ഭയപ്പെടുത്താനുമുള്ള അമേരിക്കയുടെ തന്ത്രം മാത്രമാണ് ഇത്തരം അക്രമണങ്ങളെന്നും വാദമുണ്ട്.

1440
ബുഷ് ഇറാഖ് അക്രമിക്കാന്‍ ഉപയോഗിച്ച തന്ത്രം തന്നെയാണ് ഇന്ന് ട്രംപ് ഇറാന്‍റെ വിപ്ലവ ഗാര്‍ഡ് മേജര്‍ ജനറല്‍ കാസിം സുലൈമാനിയെ വധിക്കാനും ഉപയോഗിക്കുന്നത്.

1540
അമേരിക്കയുടെ ആയിരക്കണക്കിന് സൈനീകര്‍ കൊല്ലപ്പെടാന്‍ കാരണം കാസിം സുലൈമാനിയാണെന്ന് ട്രംപ് ആരോപിച്ചു.

1640
അതോടൊപ്പം ഇന്ത്യയേ പോലുള്ള രാജ്യങ്ങളുടെ പിന്തുണയ്ക്കായി ഇന്ത്യയില്‍ തീവ്രവാദി അക്രമണത്തിന് കാസിം തയ്യാറായിരുന്നുവെന്ന് വരെ ട്രംപ് അവകാശപ്പെടുന്നു.

1740
അമേരിക്കയെ ആക്രമിക്കാന്‍ ഇറാന്‍ പദ്ധതിയിട്ടിരുന്നതായി ഇപ്പോള്‍ അമേരിക്ക ഉയര്‍ത്തുന്ന വാദം. ഇറാനിയന്‍ ഖുദ്സ് ഫോഴ്സ് ജനറല്‍ കാസിം സൊലേമാനി ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ അടുത്ത ബന്ധമുള്ള ഇറാഖിലെ അബു മഹ്ദി അല്‍ മുഹന്ദിസിനും മറ്റ് ശക്തരായ സൈനിക നേതാക്കള്‍ക്കും നല്‍കിയിരുന്നതായി അന്താരാഷ്ട്ര മാധ്യമം ജിഡിഎന്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

1840
ഒക്ടോബര്‍ പകുതിയോടെ സൊലേമാനി തനിക്ക് സഖ്യമുള്ള ഇറാഖി ഫോഴ്സുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്നും ട്രൈഗ്രിസ് നദീതീരത്തെ ഒരു വീട്ടില്‍ നടന്ന കൂടിക്കാഴ്ചയില്‍ ബാഗ്ദാദിലെ അമേരിക്കന്‍ എംബസിയെ ലക്ഷ്യമിട്ടിരുന്നതായുമാണ് റിപ്പോര്‍ട്ടുകള്‍.

1940
അതിര്‍ത്തി കടന്ന് എത്തുന്ന ഹെലികോപ്റ്ററുകളെ തകര്‍ക്കാന്‍ ശേഷിയുള്ള അത്യാധുനിക ആയുധങ്ങളായ കത്യുഷ മിസൈലുകളും ഷോള്‍ഡര്‍ ഫയേര്‍ഡ് മിസൈലുകളും എത്തിക്കാന്‍ ഇറാനിയന്‍ റെവലൂഷണറി ഗാര്‍ഡിന് സൊലേമാനി നിര്‍ദ്ദേശം നല്‍കിയിരുന്നു.

2040
അമേരിക്കയ്ക്ക് വിവരം ലഭിക്കാത്ത രീതിയില്‍ സമാന്തര സൈനിക വിഭാഗത്തിന്‍റെ പുതിയ ഒരു സംഘം രൂപീകരിക്കണമെന്ന് കമാന്‍ഡറുകള്‍ക്ക് സൊലേമാനിയുടെ നിര്‍ദ്ദേശമുണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

2140
ഈ പദ്ധതിക്ക് നേതൃത്വം നല്‍കാന്‍ കതൈബ് ഹെസ്ബൊല്ലയെ നിയമിച്ചിരുന്നെന്നും ഈ സംഘത്തെ കണ്ടുപിടിക്കാന്‍ അമേരിക്കയ്ക്ക് സാധിക്കരുതെന്ന സൊലേമാനി കര്‍ശന നിര്‍ദ്ദേശം നല്‍കിയുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

2240
സൊലേമാനിക്കൊപ്പം, ഇറാഖി കമാൻഡർ അബു മെഹ്ദി അൽ മുഹന്ദിസ് അടക്കം ആകെ ആറുപേരാണ് ഈ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്.

കാസിമിന്‍റെ മരണത്തിന് പ്രതികാരം ചെയ്യാന്‍ ഇറാന്‍ തയ്യാറെടുക്കുകയാണെങ്കില്‍ ഏഷ്യന്‍ വന്‍കരയില്‍ നിന്ന് കൂടുതല്‍ പിന്തുണ കിട്ടാന്‍ വേണ്ടിയുള്ള ട്രംപിന്‍റെ തന്ത്രം മാത്രമണെന്നും നിരീക്ഷണമുണ്ട്.

2540
അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനത്തിരിക്കെ ഇംപീച്ച്മെന്‍റ് നേരിടേണ്ടി വന്ന ഡോണള്‍ഡ് ട്രംപ് അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് ജനസമ്മതിയുയര്‍ത്താന്‍ നടത്തിയ ഒരു രാഷ്ട്രീയ കളിമാത്രമാണ് ജനറല്‍ കാസിം സുലൈമാനിയുടെ കൊലപാതകമെന്നുമുള്ള വാദങ്ങള്‍ അമേരിക്കയില്‍ ഉയര്‍ന്നു കഴിഞ്ഞു.

2640
അടുത്തവർഷത്തെ യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർഥിയാകാനിടയുള്ള ഡെമോക്രാറ്റ് നേതാവ് ജോ ബൈഡനെതിരെ അന്വേഷണം നടത്താൻ യുക്രെയ്ൻ പ്രസിഡന്‍റിനെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിലാണ് ട്രംപ് ഇംപീച്ച്മെന്റ് നടപടികൾ നേരിടുന്നത്.

2740
എന്നാല്‍ രക്തരൂക്ഷിതമായ യുദ്ധം ഒഴിവാക്കാനായി പ്രധാനികളെ മാത്രം വധിക്കുകയാണ് അമേരിക്കന്‍ ഭരണകൂടം അടുത്തകാലത്തായി സ്വീകരിച്ച നടപടികള്‍.

2840
2011 ല്‍ ഒസാമ ബിന്‍ ലാദന്‍, ലിബിയന്‍ ഭരണാധികാരി ഗദ്ദാഫി, 2019 ല്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി, 2020 കാസിം സോലൈമാനി ... അമേരിക്ക തങ്ങളെ അക്രമിക്കാന്‍ സാധ്യതയുണ്ടെന്നതിന്‍റെ പേരില്‍ കൊന്നു തള്ളുന്നവരുടെ ലിസ്റ്റ് നീളുകയാണ്.

2940
എന്നാല്‍ ഇറാന്‍ വിപ്ലവ ഗാര്‍ഡ് മേജര്‍ ജനറല്‍ കാസിം സോലൈമാനിയുടെ കൊലപാതകം അമേരിക്കയുടെ കൈപ്പിടിക്കപ്പുറത്തേക്ക് നീങ്ങാനുള്ള സാധ്യതകളും കുറവല്ല.

3040
ഇതിനിടെ ഇറാനിയന്‍ ജനറല്‍ കാസ്സിം സൊലേമാനിയെ അമേരിക്ക ബഗ്ദാദില്‍ കൊലപ്പെടുത്തിയതിന് പിന്നാലെ തിരിച്ചടിയുണ്ടാകും എന്ന് ഇറാന്‍ ഔദ്യോഗികമായി തന്നെ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ഇതാ അതിന് വ്യക്തമായ സൂചന നല്‍കി ദൃശ്യങ്ങള്‍.

3140
ചരിത്രത്തിലാദ്യമായി ഇറാനിലെ ക്യോം ജാംകരന്‍ മോസ്കിലെ താഴികക്കുടത്തില്‍ ചുവപ്പു കൊടി ഉയര്‍ന്നു. ഇറാനിയന്‍ പാരമ്പര്യമനുസരിച്ച് യുദ്ധം വരുന്നതിന്‍റെ സൂചനയാണിതെന്നാണ് ഇറാനില്‍ നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. എഴുത്തുകാരനും അറബ് മാധ്യമ പ്രവര്‍ത്തകനുമായ ഹസന്‍ ഹസന്‍ ഇത് വലിയ യുദ്ധത്തിന്‍റെ സൂചനയാണ് എന്ന് ദൃശ്യങ്ങള്‍ അടക്കം ട്വീറ്റ് ചെയ്തു.

3240
മറ്റൊരു ദൃശ്യവും ഹസന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ കാസ്സിം സൊലേമാനിയുടെ സംസ്കാര ചടങ്ങില്‍ തടിച്ചുകൂടിയ ജനമാണ് കാണുന്നത്. നന്ദി ഹാജി കാസ്സിം നിങ്ങള്‍ ഞങ്ങളെ തോല്‍പ്പിച്ചില്ലെന്ന മുദ്രവാക്യമാണ് ജനക്കൂട്ടം വിളിക്കുന്നത്. വലിയ ജനസാഗരം തന്നെയാണ് ഇറാന്‍ ജനറലിന്‍റെ സംസ്കാര ചടങ്ങിന് എത്തിയത് എന്ന് വീഡിയോ പറയുന്നു.

3340
അതേ സമയം അമേരിക്കയെ ആക്രമിച്ചാല്‍ ഇറാനിലെ പ്രധാനപ്പെട്ട 52 കേന്ദ്രങ്ങളെ ആക്രമിക്കുമെന്ന് ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാല്‍ഡ് ട്രംപ്. വളരെവേഗത്തിലും അതിശക്തവുമായ ആക്രമണമാകും ഉണ്ടാകുകയെന്നും പ്രസിഡന്റ് ട്രംപ് പറഞ്ഞു. ഇറാനി ജനറല്‍ കാസ്സിം സൊലേമാനിയെ അമേരിക്ക ഡ്രോണ്‍ ആക്രമണത്തില്‍ കൊലപ്പെടുത്തിയതിന് പിന്നാലെ യു.എസിന് തിരിച്ചടി നല്‍കും എന്ന് ഇറാന്‍ വ്യക്തമാക്കിയിരുന്നു.

3440
അമേരിക്ക ഇറാനിലെ 52 കേന്ദ്രങ്ങളെ ലക്ഷ്യം വയ്ക്കുന്നുണ്ട്. ചിലത് ഇറാനും ഇറാൻ സംസ്കാരത്തിനും തന്നെയും വളരെ പ്രധാനപ്പെട്ടവയാണ്. ടെഹ്റാൻ യുഎസിനെ ആക്രമിച്ചാൽ ഇവയെ വളരെ വേഗത്തിലും കഠിനമായും ബാധിക്കും- ട്രംപ് ട്വീറ്റ് ചെയ്തു.

3540
ഇറാനിലെ യുഎസ് എംബസി വളഞ്ഞ് ഉദ്യോഗസ്ഥരെ ബന്ദികളാക്കിയ സംഭവുമായി ബന്ധപ്പെട്ടാണ് ഇത്രയും സ്ഥലങ്ങളെ ലക്ഷ്യം വച്ചത് എന്നാണ് സൂചന. യുഎസ് പൗരന്മാരും നയതന്ത്ര ഉദ്യോഗസ്ഥരും ഉൾപ്പെടെ 52 പേരെയാണ് 1979ൽ ഇറാൻ മൗലികവാദി സംഘത്തിന്റെ നേതൃത്വത്തിൽ ബന്ദികളാക്കിയത്.

കൊലപ്പെട്ട ഇറാന്‍ വിപ്ലവ ഗാര്‍ഡ് വിഭാഗം മേധാവി അസീം സുലൈമാനിയുടെ സംസ്കാര ചടങ്ങുകള്‍ ഇപ്പോള്‍ ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ പുരോഗമിക്കുകയാണ്. സംസ്കാരചടങ്ങുകള്‍ ടെഹ്റാനില്‍ പുരോഗമിക്കുന്നതിനിടെയാണ് അമേരിക്കന്‍ എംബസിയെ അടക്കം ലക്ഷ്യം വച്ചുള്ള റോക്കറ്റ് ആക്രമണം ഉണ്ടായിരിക്കുന്നത്.

4040
ഇറാന്‍റെ ആത്മീയ ആചാര്യനായ അലി ഖമേനി നേരിട്ടാണ് സംസ്കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇതിനിടെ ഇറാൻ -അമേരിക്ക വിഷയത്തിൽ പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ മൂർച്ഛിച്ച പശ്ചാത്തലത്തിൽ കുവൈത്ത് ആഭ്യന്തര സുരക്ഷ ശക്തമാക്കി. കര, വ്യോമ അതിർത്തികളിലും കടലിലും കുവൈത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഏത് സാഹചര്യവും നേരിടാൻ തയാറായിരിക്കാൻ ബന്ധപ്പെട്ടവർക്ക് അധികൃതർ മുന്നറിയിപ്പ് നൽകി. കുവൈത്തിലെ ആശുപത്രികൾക്കും ജാഗ്രതാ നിർദേശം ലഭിച്ചിട്ടുണ്ട്. അതേസമയം, നിലവിൽ കുവൈത്തിൽ സ്ഥിതി ശാന്തമാണ്.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam