കൊറോണാ കാലത്തൊരു സമൂഹവിവാഹം

First Published Feb 7, 2020, 4:17 PM IST

ദക്ഷിണ കൊറിയയിൽ കൊറോണ വൈറസ് പടർന്നുപിടിക്കുന്നതിനെ കുറിച്ച് ആശങ്കകൾക്കിടയിലും ആയിരക്കണക്കിന് ദമ്പതികൾ വെള്ളിയാഴ്ച നടന്ന ഒരു സമൂഹ വിവാഹത്തില്‍ പങ്കെടുത്ത് വിവാഹിതരായി. 64 രാജ്യങ്ങളിൽ നിന്നുള്ള 6,000 -ഓളം ദമ്പതികളാണ് ഗാപിയോങിൽ വിവാഹിതരായത്. നവദമ്പതികൾ ഗ്രൂപ്പ് ഫോട്ടോയെടുക്കുകയും സുഹൃത്തുക്കളും ബന്ധുക്കളും അഭിനന്ദിക്കുകയും ചെയ്ത വേദിയില്‍ ഉത്സവത്തിന്‍റെ പ്രതീതിയായിരുന്നു. കാണാം വേദനക്കാലത്തെ ആശ്വാസക്കാഴ്ചകള്‍.

അയൽരാജ്യമായ ചൈനയില്‍ നിന്നും ലോകത്ത് ഭീതിപടര്‍ത്തിയെത്തിയ കൊറോണാ വൈറസ് ദക്ഷിണ കൊറിയയില്‍ മാത്രം 24 പേര്‍ക്ക് ബാധിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
undefined
undefined
കൂടാതെ 30,000 ത്തിലധികം കൊറോണാ വൈറസ് ബാധിത കേസുകൾ സ്ഥിരീകരിച്ചിട്ടുമുണ്ട്.
undefined
അകലങ്ങളില്‍ ഒരുമിച്ചിരിക്കാം നമ്മുക്ക്...
undefined
ഏകയായൊരു സെല്‍ഫി.
undefined
അടുത്തിടെ പകർച്ചവ്യാധി കേന്ദ്രമായ വുഹാനിൽ ഉണ്ടായിരുന്ന വിദേശികളിലേക്ക് ദക്ഷിണ കൊറിയയിലേക്ക് പ്രവേശിക്കാൻ സിയോൾ വിലക്കി.
undefined
ഇതിനിടെയാണ് സൺ മ്യുങ് മൂൺ പള്ളി സമൂഹവിവാഹത്തിനുള്ള ഒരുക്കള്‍ നടത്തിയത്.
undefined
6000 പേരാണ് അന്നേ ദിവസം സഭയുടെ നിയമാവലി പാലിച്ച് കൊണ്ട് വിവാഹിതരായത്.
undefined
undefined
വലിയ പരിപാടികൾ വൈറസ് പകരാൻ സഹായിക്കുമെന്ന ആശങ്കയെത്തുടർന്ന് ഉത്സവങ്ങൾ, ബിരുദദാനച്ചടങ്ങുകൾ, കെ-പോപ്പ് കച്ചേരികൾ എന്നിവ റദ്ദാക്കിയിട്ടുണ്ട്.
undefined
മാത്രമല്ല ഇത് പടരാതിരിക്കാൻ സഹകരിക്കാൻ അധികാരികൾ മതസംഘങ്ങളോട് ആവശ്യപ്പെട്ടു.
undefined
undefined
പതിനായിരക്കണക്കിന് ദമ്പതികളുമൊത്തുള്ള ഭീമാകാരമായ സ്‌പോർട്‌സ് സ്റ്റേഡിയങ്ങളിൽ നടക്കുന്ന സമൂഹ വിവാഹങ്ങള്‍ക്ക് വളരെക്കാലമായി സഭയാണ് ചുക്കാന്‍ പിടിക്കുന്നത്.
undefined
undefined
സഭയുമായി പൊരുത്തപ്പെടാൻ ആഗ്രഹിക്കുന്നവർ തങ്ങൾ കന്യകയാണെന്ന് സത്യപ്രതിജ്ഞ ചെയ്ത് സ്ഥിരീകരിക്കണം.
undefined
undefined
വിവാഹശേഷം ദമ്പതികൾ കുറഞ്ഞത് 40 ദിവസത്തേക്ക് ലൈംഗിക ബന്ധത്തിൽ നിന്ന് വിട്ടുനിൽക്കണമെന്നും സഭ അനുശാസിക്കുന്നു.
undefined
undefined
വിവാഹിതരായ നവദമ്പതികളില്‍ പലരും വൈറസ് കാലത്തെ സമൂഹ വിവാഹത്തെ കുറിച്ച് ആശങ്കാകുലരാണ്.
undefined
undefined
എങ്കിലും അവര്‍ ശുഭാപ്തിവിശ്വാസം വച്ചു പുലര്‍ത്തുന്നു.
undefined
undefined
നമ്മളിതും അതിജീവിക്കുമെന്ന് അവര്‍ ഒറ്റക്കെട്ടായി പറയുന്നു.
undefined
undefined
undefined
click me!