"സ്ത്രീകളോട് മതകാര്യ പൊലീസ് നടത്തുന്ന അക്രമാസക്തമായ പെരുമാറ്റത്തിന്‍റെ നിരവധി, പരിശോധിച്ചുറപ്പിച്ച വീഡിയോകൾ" ലഭിച്ചിട്ടുണ്ടെന്ന് യുഎന്‍ അറിയിച്ചു. ഇതിനിടെ പ്രതിഷേധം തുണുപ്പിക്കുന്നതിന്‍റെ ഭാഗമായി ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ സഹായി തിങ്കളാഴ്ച അമിനിയുടെ കുടുംബത്തെ സന്ദർശിച്ചു, "രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും, ലംഘിക്കപ്പെട്ട അവകാശങ്ങൾ സംരക്ഷിക്കാൻ നടപടിയെടുക്കുമെന്ന്" അദ്ദേഹം അവരോട് പറഞ്ഞതായി രാജ്യത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.