കൊറോണാ വൈറസില്‍ മരണം മണക്കുന്ന ലോകം

First Published Apr 27, 2020, 4:08 PM IST

ലോകം ഇന്ന് ഏറെക്കുറെ നിശ്ചലമാണ്. ആശുപത്രികളും ശവപ്പറമ്പുകളിലുമാണ് ഇന്ന് ചലമുള്ള ഇടങ്ങള്‍. നവംബര്‍ അവസാനമാണ് ചൈനയിലെ വുഹാനില്‍ ആദ്യ കൊവിഡ് 19 രോഗി എത്തിയതായി റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ചൈന കൊവിഡ്19 നെ ഒരു പകര്‍ച്ചവ്യാധിയായി അംഗീകരിക്കുന്നത് ജനുവരിയിലും. ഇതിനകം വിമാനയാത്രക്കരിലൂടെ രോഗം ലോകത്തിന്‍റെ എല്ലാഭാഗത്തേക്കും പടര്‍ന്നുപിടിച്ചു. ദിവസേന മരണസംഖ്യ പുതിയ ഉയരങ്ങള്‍ തേടി. രാജ്യങ്ങള്‍ പരസ്പരം പഴി ചാരി. അതുവരെ ഉണ്ടായിരുന്ന നയതന്ത്രബന്ധങ്ങള്‍ പലതും പുനക്രമീകരിക്കപ്പെടുമോയെന്ന് പോലും പലരും ചിന്തിച്ച് തുടങ്ങി. ലോകം ലോക്ഡൗണിലേക്ക് നീങ്ങിയിട്ട് മാസങ്ങളായി. മാലിന്യപുഴയായി ഒഴുകിയിരുന്ന പുഴകളില്‍ തെളിനീരൊഴുക്കി. എന്തിന് ഓസോണ്‍ പാളിയിലെ വിള്ളല്‍ പോലും അടഞ്ഞെന്ന് ശാസ്ത്രലോകം. പക്ഷേ.... ശവപ്പറമ്പുകള്‍ ഭൂമിയില്‍ കൂടുതല്‍ സ്ഥലം കവര്‍ന്നു തുടങ്ങി. അവസാന വിവരങ്ങള്‍ കിട്ടുമ്പോള്‍ 30,04,887 പേരാണ് കോറോണാ രോഗികളായി മാറിയത്. 2,07,254 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 8,82,909 പേര്‍ രോഗമുക്തരായി. രോഗമുക്തരായവര്‍ക്ക് വീണ്ടും കൊറോണാ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ വീണ്ടും കണ്ട് തുടങ്ങിയത് ഏറെ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. 

ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ സർക്കാർ ശ്മശാനത്തില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചയാളെ അടക്കം ചെയ്യുന്നു.
undefined
മെക്സിക്കോയിലെ ടിജുവാനയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവര്‍ക്ക് വേണ്ടി ഒരാള്‍ സംഗീതമാലപിക്കുന്നു.
undefined
ന്യൂയോർക്കിലെ ബ്രൂക്ലിൻ ഹോസ്പിറ്റൽ സെന്‍ററില്‍ നിന്ന് ഒരാളുടെ മൃതദേഹം താൽക്കാലിക മോർഗിലേക്ക് മാറ്റുന്നു.
undefined
ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരെ അടക്കാനായി കൊണ്ട് പോകുന്നു.
undefined
ഇന്ത്യയിലെ അഹമ്മദാബാദിലെ ഒരു ശ്മശാനത്തിൽ കൊറോണ വൈറസ് മൂലം മരിച്ച ഒരാളുടെ മൃതദേഹം സംസ്‌കരിക്കാൻ തയ്യാറെടുക്കുന്ന മുനിസിപ്പൽ തൊഴിലാളികൾ.
undefined
ഹാർലെമിലെ ഒരു സെമിത്തേരിയില്‍ ഇന്‍റർനാഷണൽ ഫ്യൂണറൽ ആന്‍റ് ക്രീമേഷൻ സർവീസസിലെ റസിഡന്‍റ് ഫ്യൂണറൽ ഡയറക്ടറായ ലില്ലി സേജ് വെയ്ൻ‌റിബ് (25) ഒരു മൃതദേഹംബേസ്മെൻറ് പ്രെപ്പ് ഏരിയയിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നു.
undefined
ന്യൂയോർക്കിലെ ഹാർലെമിലെ ഒരു സെമിത്തേരിയിലെ മൃതദേഹം പൊതിഞ്ഞ തുണിയില്‍ ഇന്റർനാഷണൽ ഫ്യൂണറൽ & ക്രീമേഷൻ സർവീസസിന്‍റെ എഴുത്തുകള്‍ കാണാം.
undefined
ബ്രിട്ടനിലെ ബർമിംഗ്ഹാമിലെ ഒരു പള്ളിയിൽ സ്ഥാപിച്ച താൽക്കാലിക സെമിത്തേരിയിലേക്ക് മൃതദേഹവുമായി ഒരാള്‍ നടന്നു നീങ്ങുന്നു.
undefined
ന്യൂയോർക്ക് സിറ്റിയിലെ ബ്രൂക്ലിൻ ബറോയിലെ ഒരു വീട്ടിൽ നിന്ന് ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്‌മെന്റിലെ ഒരു ഉദ്യോഗസ്ഥര്‍ മൃതദേഹം പുറത്തെത്തിക്കുന്നു.
undefined
റഷ്യയിലെ മോസ്കോയുടെ പ്രാന്തപ്രദേശത്തുള്ള കൊറോണ വൈറസ് ബാധിച്ച രോഗികൾക്കായി സംരക്ഷണ വസ്ത്രങ്ങള്‍ ധരിച്ച മെഡിക്കൽ സ്പെഷ്യലിസ്റ്റുകൾ ആശുപത്രിക്ക് പുറത്ത് ആംബുലൻസിലേക്ക് ഒരു സ്ട്രെച്ചർ തള്ളിക്കൊണ്ട് പോകുന്നു.
undefined
ബെൽജിയത്തിലെ ബ്രസ്സൽസിൽ കൊറോണ വൈറസ് രോഗം പടർന്നതിനെ തുടർന്ന് മോർച്ചറി ജീവനക്കാർ ഒരു വ്യക്തിയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ട് വരുന്നു.
undefined
കൊറോണ വൈറസ് ബാധിച്ച് മരിച്ച ഒരാളുടെ മൃതദേഹം ന്യൂഡൽഹിയിലെ ഒരു ശ്മശാനത്തിൽ സംസ്‌കരിക്കാന്‍ തുടങ്ങുന്നു.
undefined
അർജന്റീനയിലെ കോർഡോബയിൽ കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് സാൻ വിസെൻറ് സെമിത്തേരിയിൽ പുതുതായി നിര്‍മ്മിച്ച ശവക്കുഴികൾ.
undefined
അഹമ്മദാബാദിലെ ഒരു ശ്മശാനത്തിൽ കൊറോണ വൈറസ് മൂലം മരിച്ച ഒരാളുടെ മൃതദേഹം ഒരു മുനിസിപ്പൽ ജോലിക്കാരൻ അണുവിമുക്തമാക്കുന്നു.
undefined
കൊറോണ വൈറസ് മൂലം അന്തരിച്ച 68 കാരിയായ നതാലിന കാർഡോസോ ബന്ദീറയുടെ ബന്ധുക്കൾ ബ്രസീലിലെ മനാസിലെ പാർക്ക് തരുമ സെമിത്തേരിയിൽ മൃതദ്ദേഹം സംസ്‌കാരത്തിന് മുമ്പ് പ്രാര്‍ത്ഥിക്കുന്നു.
undefined
click me!