ലോകത്തിലെ ഏറ്റവും പ്രായമുള്ള ഒറാംഗുട്ടാന്‍ 'ഇഞ്ചി'ക്ക് ദയാവധം

Published : Jan 12, 2021, 02:30 PM IST

ലോകത്തിലെ ഏറ്റവും പ്രായമുള്ള ഒറംഗുട്ടാനായ 'ഇഞ്ചി', തന്‍റെ തന്‍റെ 61 -മത്തെ വയസ്സില്‍ അന്തരിച്ചു. സുമാത്രയില്‍ നിന്ന് എത്തിയ ശേഷം കഴിഞ്ഞ അരനൂറ്റാണ്ടായി ജീവിച്ചിരുന്ന ഒറിഗണ്‍ മൃഗശാലയില്‍ വച്ചായിരുന്നു ഒറാംഗുട്ടാന്‍റെ അന്ത്യം. പ്രായാധിക്യം കാരണം ഇഞ്ചിക്ക് അടുത്തകാലത്തായി നടക്കാന്‍ ഏറെ ബുദ്ധിമുട്ടുണ്ടായിരുന്നു. അപൂർവ്വമായി തന്‍റെ താമസസ്ഥലത്തിന് നിന്ന് ഇഞ്ചി പറത്തിറങ്ങിയൊള്ളൂവെന്നും ഏറ്റവും പ്രിയപ്പെട്ട ഭക്ഷണങ്ങളോട് പോലും ഇഞ്ചിക്ക് വിമുഖതയായിരുന്നെന്നും മൃഗശാലാ അധികൃതര്‍ പറഞ്ഞു. അവളുടെ വേദനയ്ക്ക് പരിഹാരമുണ്ടാക്കിയെങ്കിലും ആരോഗ്യം പഴയ സ്ഥിതിയിലേക്കാകുന്ന  ലക്ഷണങ്ങളൊന്നും കാണിച്ചിരുന്നില്ല. തുടര്‍ന്ന് ഇഞ്ചിയെ 'ദയാവധം' മാണ് ഏറ്റവും നല്ല നടപടിയെന്ന് മൃഗശാലാ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. 

PREV
110
ലോകത്തിലെ ഏറ്റവും പ്രായമുള്ള ഒറാംഗുട്ടാന്‍ 'ഇഞ്ചി'ക്ക് ദയാവധം

ഒറിഗോണിലെ മൃഗശാലയിലെ ഏറ്റവും പഴക്കം ചെന്ന മൃഗമായ ഇഞ്ചിയെ ശനിയാഴ്ചയാണ് ദയാവധത്തിന് വിധേയയാക്കിയത്. ‘അവൾക്ക് എന്നെന്നേക്കുമായി ജീവിക്കാൻ കഴിയില്ലെന്ന് ഞങ്ങൾക്കറിയാം. എങ്കിലും ഇത് ശരിക്കും വേദനിപ്പിക്കുന്നു. നിരവധി സന്ദർശകർ ഞങ്ങളോടൊപ്പം ദുഃഖിക്കുന്നുണ്ടെന്ന് എനിക്കറിയാം. ആളുകളുമായി ബന്ധപ്പെടാനുള്ള ഇഞ്ചിയുടെ കഴിവ് അവിശ്വസനീയമായിരുന്നു. അവൾ തലമുറകളെ പ്രചോദിപ്പിച്ചു. ' ഇഞ്ചിയുടെ മരണം പ്രഖ്യാപിക്കുന്ന പ്രസ്താവനയിൽ, മൃഗശാലയിലെ സ്റ്റാഫ് അംഗം ബോബ് ലീ പറഞ്ഞു:

210

ഈ പ്രായത്തിലും ഇഞ്ചി, മൃഗശാലയില്‍ സന്ദർശനത്തിനെത്തുന്ന മനുഷ്യരെ കാണുന്നതിന് അതീവ താല്പര്യം കാണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

310

ആളുകളുടെ ഹാൻഡ്‌ബാഗുകൾ, പേഴ്‌സുകൾ, ബാക്ക്‌പാക്കുകൾ എന്നിവയ്ക്കുള്ളിൽ എന്താണുള്ളതെന്ന് അറിയാൻ ഇഞ്ചിക്ക് എന്നും അതിയായ ആഗ്രഹമുണ്ടായിരുന്നു. ഇഞ്ചിയെ കാണിക്കാനായി മൃഗശാലയിലെ ജോലിക്കാരും സന്ദര്‍ശകരും അവരുടെ ബാഗുകളില്‍ കാറ്റ്-അപ്പ് കളിപ്പാട്ടങ്ങളോ കടും നിറമുള്ള വസ്തുക്കളോ കൊണ്ടുപോകാറുണ്ടായിരുന്നെന്നും ലീ പറഞ്ഞു.

410

സുവർണ്ണകാലം മുഴുവൻ അവൾ സജീവവും അന്വേഷണാത്മകവുമായ ജീവിതത്തിലായിരുന്നു.  അവൾ മനുഷ്യരെ പഠിക്കുകയും അവരെ കാണാന്‍ ഇഷ്ടപ്പെടുകയും ചെയ്തിരുന്നു,  പ്രത്യേകിച്ച് കുട്ടികളെ. 

510

സാധാരണയായി ഓറാംഗുട്ടാനുകള്‍ക്ക് 35-40 ആണ് ആയുസ്സ്. എന്നാല്‍ ഇഞ്ചി 20 വര്‍ഷം കൂടുതല്‍ ജീവിച്ചു. പക്ഷേ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അവളുടെ ആരോഗ്യം ഏറെ മോശമാകാന്‍ തുടങ്ങി. 

610

ഇന്തോനേഷ്യയിലെ കാടുകളില്‍ ജനിച്ച ഇഞ്ചിയുടെ കൃത്യമായ ജനനത്തിയതി അറിയില്ല. കാട്ട് മൃഗങ്ങളുടെ കച്ചവടത്തിലൂടെ ഇന്തോനേഷ്യയില്‍ നിന്ന് അമേരിക്കയിലെത്തിയ ഇഞ്ചി 1961 ജനുവരി 30 ന് ഒരു വയസ്സുള്ളപ്പോഴാണ് ഓറിഗോണ്‍ മൃഗശാലയിലെത്തുന്നത്. പിന്നീടിങ്ങോട്ട് മരണം വരെ അവിടുത്തെ ഏറ്റവും ശ്രദ്ധേയനായ മൃഗമായിരുന്നു ഇഞ്ചി. 

710

ഇഞ്ചിക്ക് ഒരു നല്ല വീട് നൽകാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.  പക്ഷേ അവളെ ഇവിടെ കൊണ്ടുവന്ന സാഹചര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നത് ഹൃദയഭേദകമാണ്.' മൃഗശാലയിലെ സീനിയർ പ്രൈമേറ്റ് കീപ്പർ അസബ മുക്കോബി പറഞ്ഞു. വന്യമൃഗങ്ങളുടെ വ്യാപാരം ഇപ്പോൾ നിയമവിരുദ്ധമാണെങ്കിലും, അത് ഇപ്പോഴും തടസമില്ലാതെ നടക്കുന്നു. 

810

പാം ഓയിൽ തോട്ടങ്ങളിലുള്ള മനുഷ്യരുടെ കൈയ്യേറ്റവും ആവാസവ്യവസ്ഥയും നഷ്ടപ്പെടുന്നതിനൊപ്പം ഒറാംഗുട്ടാന്‍റെ നിലനിൽപ്പിന് തന്നെ ഇത് വലിയ ഭീഷണിയായിത്തീരുന്നു. 'ഒറംഗുട്ടാനുകള്‍ വംശനാശത്തിന്‍റെ വക്കിലാണ്. പ്രത്യേകിച്ചും ഇഞ്ചിയുടെ ജന്മനാടായ സുമാത്രയിൽ.

910

ഒറംഗുട്ടാനിലെ എല്ലാ വൈവിധ്യ ഇനങ്ങളും ഗുരുതരമായി വംശനാശ ഭീഷണിയിലാണ്, ഒറംഗുട്ടാനിലെ തപാനൂലിയ 800 ൽ താഴെ മാത്രമാണ് ലോകത്ത് അവശേഷിക്കുന്നത്.   സുമാത്രന്‍ ഒറാംഗുട്ടാന്‍  15,000 എണ്ണവും ബോറിയന്‍ ഒറാംഗുട്ടന്‍ 55,000  എണ്ണവുമാണ് ഇനി അവശേഷിക്കുന്നത്. 

1010

വരുന്ന വസന്തകാലത്ത് ചിമ്പാൻസികൾക്കും ഒറംഗുട്ടാനുകൾക്കുമായി പുതിയ ആവാസ കേന്ദ്രം തുറക്കുമ്പോൾ ഇഞ്ചിയെ പ്രത്യേകമായി ആദരിക്കുമെന്നും മൃഗശാലാ അധികൃതര്‍ പറഞ്ഞു. 
 
click me!

Recommended Stories