ജക്കാര്‍ത്ത വിമാനാപകടം; ബ്ലാക്ക് ബോക്സിന്‍റെ സ്ഥാനം കണ്ടെത്തി, അപകടം പൊട്ടിത്തെറിയാകാമെന്ന് സൂചന

First Published Jan 11, 2021, 12:03 PM IST

ക്കാര്‍ത്ത സോയെകര്‍നോ-ഹട്ടാ എയര്‍പോട്ടില്‍ നിന്ന് വെസ്റ്റ്കലീമന്താനിലെ പോണ്ടിയാനയിലുള്ള സുപാഡിയോ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് ശനിയാഴ്ച പറന്നുയര്‍ന്ന ശ്രീവിജയാ എയര്‍ലൈന്‍സിന്‍റെ ബോയിങ്ങ് 737-500 വിമാനം കടലില്‍ തകര്‍ന്നുവീണു. പറന്നുയര്‍ന്ന് നാല് മിനിറ്റിനുള്ളില്‍ റഡാര്‍ബന്ധം നഷ്ടമായ വിമാനം കടലില്‍ പതിക്കുകയായിരുന്നു. ജക്കാര്‍ത്തയില്‍ നിന്ന് 2.36 ന് പുറപ്പെട്ട വിമാനം  പറന്നു പൊങ്ങി 4 മിനിറ്റുകള്‍ക്ക് ശേഷം 2.40 ന്,  11,000 അടി ഉയരത്തിലെത്തിയപ്പോള്‍ റഡാറുമായുള്ള ബന്ധം നഷ്ടമായി. തുടര്‍ന്ന് വിമാനം താഴേക്ക് പതിക്കുകയായിരുന്നു. സംഭവ സമയം കടലില്‍ വലിയൊരു സ്ഫോടനം നടന്ന ശബ്ദം കേട്ടതായി മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. എന്നാല്‍ കനത്ത മഴയായിരുന്നതിനാല്‍ ഒന്നും കാണാന്‍ കഴിഞ്ഞിരുന്നില്ലെന്നും മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. ഇതിനിടെ ഇന്ന് പുലര്‍ച്ചെ 4 മണിയോടെ റിക്ടര്‍സ്കെയില്‍ 4.7 രേഖപ്പെടുത്തിയ ഭൂകമ്പം ഇന്തോനേഷ്യയില്‍ റിപ്പോര്‍ട്ട് ചെയ്തു. 12 പേര്‍ മരിക്കുകയും അതിലിരട്ടി ആളുകളെ കാണാതാവുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.വിമാനാപകട ചിത്രങ്ങള്‍ ട്വിറ്റര്‍. 

ശനിയാഴ്ച ഇന്തോനേഷ്യയില്‍ തകര്‍ന്ന് വീണ യാത്രവിമാനം ബോയിങ്ങ് 737-500 ന്‍റെ ബ്ലാക്ക് ബോക്സിന്‍റെ സ്ഥാനം കണ്ടെത്തിയെന്ന് അധികൃതര്‍ വ്യക്തമാക്കി. വിമാനത്തിലുണ്ടായിരുന്ന 62 യാത്രക്കാരും മരിച്ചിരിക്കാനാണ് സാധ്യതയെന്നും അധികൃതര്‍ പറഞ്ഞു.
undefined
അപകടത്തിന് തൊട്ട് മുമ്പ് പുറപ്പെടുവിച്ച അടിയന്തര സിഗ്നലുകള്‍ ഇന്തോനേഷ്യന്‍ റഡാറുകള്‍ പിടിച്ചെടുത്തതിനെ തുടര്‍ന്നാണ് ബ്ലാക്ക് ബോക്സിന്‍റെ സ്ഥാനം കണ്ടെത്തിയത്.
undefined
ബ്ലാക്ക് ബോക്സില്‍ നിന്നുള്ള സിഗ്നലുകള്‍ പരിശോധിച്ച് കൊണ്ടിരിക്കുകയാണെന്ന് ഇന്തോനേഷ്യന്‍ സായുധ സേനാ തലവന്‍ ഹാഡി ജാഹ്ജാന്‍ റോ പറഞ്ഞു.
undefined
കടലില്‍ നിന്ന് കണ്ടെത്തിയ വിമാനത്തിന്‍റെ ചില ഭാഗങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ തുറമുഖത്ത് എത്തിച്ചു. ജക്കാര്‍ത്തയ്ക്ക് സമീപത്തെ ജാവാ ദ്വീപ് സമൂഹത്തിന് സമീപത്ത് നിന്ന് 25 അടി താഴ്ചയില്‍ നിന്നാണ് അവശിഷ്ടങ്ങള്‍ കണ്ടെടുത്തത്.
undefined
ബ്ലാക്ക് ബോക്സ് കണ്ടെത്തിയാല്‍ ഫ്ലൈറ്റ് ഡാറ്റാ റിക്കോര്‍ഡറും കോക്പിറ്റ് വോയ്സ് റിക്കോര്‍ഡറും പരിശോധിച്ച് വിമാനാപകടത്തിന്‍റെ കാരണമെന്തെന്ന് കണ്ടെത്താന്‍ കഴിയും.
undefined
undefined
ശ്രീവിജയാ എയര്‍ലൈന്‍സിന്‍റെ ബോയിങ്ങ് 737-500 വിമാനം പറക്കുന്നതിനിടെ പൊട്ടിത്തെറിച്ചതാകാമെന്ന് കരുതുന്നു. എന്നാല്‍ ഇതുവരെയായും അപകടകാരണമെന്താണെന്ന് വ്യക്തമല്ലെന്ന് ഇന്തോനേഷ്യന്‍ ട്രാന്‍സ്പോര്‍ട്ട് സേഫ്റ്റി കമ്മിറ്റി അധ്യക്ഷന്‍ പറഞ്ഞു.
undefined
തകര്‍ന്ന വിമാനത്തിന്‍റെ യന്ത്രഭാഗങ്ങളും വാല്‍ഭാഗവും മുന്‍ഭാഗവും മറ്റ് ചില വസ്തുക്കളും കടലില്‍ നിന്ന് ലഭിച്ചു. അതോടൊപ്പം ചില യാത്രക്കാരുടെ മൃതദേഹാവശിഷ്ടങ്ങളും ബാഗുകളും വസ്ത്രങ്ങളും ജാവാ കടലിന് 75 അടി താഴ്ചയില്‍ നിന്ന് മുങ്ങല്‍ വിദഗ്ദര്‍ വീണ്ടെടുത്തു.
undefined
undefined
ശരീര ഭാഗങ്ങള്‍ ഡിഎന്‍എ ടെസ്റ്റ് വഴി പരിശോധിച്ച് ആളെ തിരിച്ചറിഞ്ഞ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഡിഎന്‍എ സാംപിളുകള്‍ അടക്കം പരിശോധനയ്ക്ക് നല്‍കാന്‍ പൊലീസ് ബന്ധുക്കളോട് ആവശ്യപ്പെട്ടു.
undefined
undefined
7 കുട്ടികളും മൂന്ന് കൈക്കുഞ്ഞുങ്ങളും അടക്കം 50 യാത്രക്കാരും 12 ജീവനക്കാരുമായി ശ്രീവിജയ എയര്‍ലൈന്‍സിന്‍റെ ബോയിങ്ങ് 737-500 വിമാനം ജക്കാര്‍ത്തയില്‍ നിന്ന് പറന്നുയര്‍ന്ന് 4 മിനുറ്റുകള്‍ക്ക് ശേഷം റഡാറില്‍ നിന്ന് അപ്രത്യക്ഷമായിരുന്നു.
undefined
undefined
സംഭവത്തില്‍ ഇന്തോനേഷ്യന്‍ പ്രസിഡന്‍റ് ജോകോവിദോദോ ദുഃഖം രേഖപ്പെടുത്തി. അപകടത്തിന്‍റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ മാസങ്ങളെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
undefined
undefined
undefined
undefined
undefined
undefined
undefined
click me!