കോലിയെ വിമര്‍ശിക്കാന്‍ അനുഷ്‌കയുടെ പേര്‌ വലിച്ചിഴച്ചു; പുലിവാല് പിടിച്ച് ഗവാസ്‌കര്‍, വിവാദം കത്തുന്നു

First Published Sep 25, 2020, 12:07 PM IST

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- കിംഗ്്‌സ് ഇലവന്‍ പഞ്ചാബ് മത്സരത്തിനിടെ വിവാദ പരാമര്‍ശമുയര്‍ത്തിയ ഇന്ത്യയുടെ ഇതിഹാസതാരം സുനില്‍ ഗവാസ്‌കര്‍ക്കെതിരെ കടുത്ത പ്രതിഷേധം. ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലിയെ വിമര്‍ശിക്കുന്നതോടൊപ്പം അതിലേക്ക് അദ്ദേഹത്തിന്റെ ഭാര്യ അനുഷ്‌ക ശര്‍മയുടെ പേര് കൂടി ചേര്‍ത്തതാണ് വിവാദമായത്. 

ഇന്നലെ നടന്ന മത്സരത്തില്‍ ആര്‍സിബി ദയനീയ പരാജയം ഏറ്റുവാങ്ങിയിരുന്നു. 97 റണ്‍സിനാണ് ആര്‍സിബി തോറ്റത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സാണ് നേടിയത്. ഇതില്‍ 132 റണ്‍സ് രാഹുലിന്റെ വകയായിരുന്നു. 69 പന്തില്‍ 14 ഫോറും ഏഴ് സിക്‌സും നിറഞ്ഞതായിരുന്നു രാഹുലിന്റെ ഇന്നിങ്‌സ്.
undefined
രാഹുല്‍ നല്‍കിയ രണ്ട് ക്യാച്ച് അവസരങ്ങള്‍ കോലി നഷ്ടമാക്കിയിരുന്നു. 83, 89 എന്നീ സ്‌കോറുകളില്‍ നില്‍ക്കുമ്പോഴാണ് രാഹുല്‍ ക്യാച്ച് അവസരം നല്‍കിയത്. അനായാസമായ രണ്ട് അവസരങ്ങളും കോലി നഷ്ടപ്പെടുത്തി.
undefined
പിന്നീട് രാഹുല്‍ 132 നേടി. ഈ 30 -40 റണ്‍സുകള്‍ നിര്‍ണായകമാവുകയും ചെയ്തു. ചേസിങ്ങിന് ഇറങ്ങിയപ്പോള്‍ സമ്മര്‍ദ്ദത്തിന് അടിമപ്പെട്ട ടീം തോല്‍വി ദയനീയ തോല്‍വി സമ്മതിച്ചു.
undefined
ബാറ്റിങ്ങിനിടെയിലും കോലിക്ക് കാര്യമായൊന്നും ചെയ്യാന്‍കഴിഞ്ഞിരുന്നില്ല. ഒരു റണ്‍സെടുത്ത് താരം പുറത്തായി. തോല്‍വിയുടെ ഇത്തരവാദിത്തം മുഴുവനായി ഏറ്റെടുക്കുന്നുവെന്ന് കോലിക്ക് സമ്മതിക്കേണ്ടി വന്നു.
undefined
കോലിയുടെ പരാജയത്തെ കടുത്ത ഭാഷയിലാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഗവാസ്‌കര്‍ വിമര്‍ശിച്ചത്. ഐപിഎല്‍ കമന്റേറ്റര്‍ കൂടിയായ ഗവാസ്‌കര്‍ ലോക്ക് ഡൗണ്‍ സമയത്ത് കോലി കൃത്യസമയത്ത് പരിശീലനം നടത്തിയില്ലെന്നാണ് പറഞ്ഞത്.
undefined
എന്നാല്‍ അതിലൊരു വിവാദ പ്രസ്ഥാവനയും ഉണ്ടായിരുന്നു. ലോക്ക്ഡൗണ്‍ സമയത്ത് കോലി പരിശീലനം നടത്തിയത് ഭാര്യ അനുഷ്‌കയ്ക്ക് ഒപ്പമാണെന്നായിന്നു ഗവാസ്‌കറുടെ വാക്കുകള്‍.
undefined
അനുഷ്‌കയുടെ പന്തുകള്‍ മാത്രമാണ് കോലി നേരിട്ടതെന്നും നെറ്റ് പ്രാക്റ്റീസും മറ്റും കാര്യമായി നടത്തിയില്ലെന്നും പരിഹാസത്തോടെ ഗവാസ്‌കര്‍ പറഞ്ഞു. അതുകൊണ്ടാണ് കോലിക്ക് ബാറ്റിങ്ങില്‍ തിളങ്ങാന്‍ കഴിയാതെ പോയതെന്നും ഗവാസ്‌കര്‍ പറയാതെ പറഞ്ഞു.
undefined
ലോക്ക്ഡൗണ്‍ കോലി അനുഷ്‌കയ്‌ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന വീഡിയോ പങ്കുവച്ചിരുന്നു. ഇക്കാര്യമാണ് ഗവാസ്‌കര്‍ കമന്ററിയിലൂടെ സൂചിപ്പിച്ചത്.
undefined
എന്നാല്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് അതത്ര ഇഷ്ടമായില്ല. ഒരു താരത്തെ വിമര്‍ശിക്കാന്‍ എന്തിനാണ് അദ്ദേഹത്തിന്റെ ഭാര്യയെ വലിച്ചിഴക്കുന്നത് എന്നാണ് പലരുടെയും ചോദ്യം.
undefined
ഇത്തരത്തില്‍ വിവാധ പ്രസ്ഥാവന നടത്തിയ ഗവാസ്‌കറെ പനാലില്‍ നിന്ന് പുറത്താക്കണമെന്നാണ് ഒരുപക്ഷം പറയുന്നത്. ഗവാസ്‌കറുടെ വാക്കുകള്‍ ഇരട്ട അര്‍ത്ഥം വരുന്നതാണെന്ന് ട്വിറ്ററില്‍ ചില ക്രിക്കറ്റ് പ്രേമികള്‍ വ്യക്തമാക്കി.
undefined
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ക്ലാസി ഇന്നിങ്‌സുകളില്‍ ഒന്നായിരുന്നു കെ എല്‍ രാഹുല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ പുറത്തെടുത്തത്. 69 പന്തില്‍ 14 ഫോറിന്റെയും ഏഴ് സിക്‌സുകളുടേയും അകമ്പടിയോടെ 132 റണ്‍സാണ് രാഹുല്‍ അടിച്ചെടുത്തത്.
undefined
click me!