ഐപിഎല്ലില്‍ രാഹുലിന് ഇരട്ടനേട്ടം; സച്ചിനെ മറികടന്നു

First Published Sep 24, 2020, 9:41 PM IST

ദുബായ്: ഐപിഎല്ലില്‍ അതിവേഗം 2000 റണ്‍സ് പിന്നിടുന്ന ഇന്ത്യന്‍ ബാറ്റ്സ്മാനെന്ന റെക്കോര്‍ഡ് കിംഗ്സ് ഇലവന്‍ പഞ്ചാബ് നായകന്‍ കെ എല്‍ രാഹുലിന്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ രണ്ട് റണ്‍സെടുത്തതോടെയാണ് രാഹുല്‍ ഐപിഎല്ലില്‍ 2000 റണ്‍സ് തികച്ചത്.

63 ഇന്നിംഗ്സില്‍ 2000 റണ്‍സ് തികച്ച ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡ‍ുല്‍ക്കറുടെ എട്ടു വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് 60 ഇന്നിംഗ്സില്‍ 2000 പിന്നിട്ട് രാഹുല്‍ മറികടന്നത്.
undefined
68 ഇന്നിംഗ്സില്‍ 2000 പിന്നിട്ട കൊല്‍ക്കത്ത മുന്‍ നായകന്‍ ഗൗതം ഗംഭീറാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്.
undefined
69 ഇന്നിംഗ്സില്‍ 2000 പിന്നിട്ട സുരേഷ് റെയ്ന നാലാം സ്ഥാനത്തുണ്ട്.
undefined
70 ഇന്നിംഗ്സിലും 2000 റണ്‍സ് പിന്നിട്ട വീരേന്ദര്‍ സെവാഗ് ആണ് ഇന്ത്യന്‍ താരങ്ങളില്‍ അഞ്ചാമത്.
undefined
ഐപിഎല്ലില്‍ അതിവേഗം രണ്ടായിരം പിന്നിട്ട ബാറ്റ്സ്മാന്‍ പഞ്ചാബ് ടീമില്‍ രാഹുലിന്‍റെ സഹതാരമായ ക്രിസ് ഗെയ്‌ലാണ്. 48 ഇന്നിംഗ്സുകളില്‍ നിന്നാണ് ഗെയ്ല്‍ 2000 റണ്‍സ് പിന്നിട്ടത്.
undefined
132 റണ്‍സെടുത്തതോടെ ഐപിഎല്ലില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്‍റെ ഉയര്‍ന്ന വ്യക്തിഗത സ്കോറെന്ന റെക്കോര്‍ഡും രാഹുല്‍ സ്വന്തമാക്കി. 128 റണ്‍സെടുത്ത ഋഷഭ് പന്തിന്‍റെ റെക്കോര്‍ഡാണ് രാഹുല്‍ മറികടന്നത്.
undefined
click me!