മുംബൈ ഇന്ത്യന്‍സ്- ചെന്നൈ സൂപ്പര്‍ കിംഗ്‌സ് അങ്കത്തിന് മണിക്കൂറൂകള്‍ മാത്രം ബാക്കി- ശ്രദ്ധിക്കേണ്ട താരങ്ങള്‍

First Published Sep 18, 2020, 12:18 PM IST

മണിക്കൂറുകള്‍ മാത്രമാണ് ഇനി ഇന്ത്യന്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഉദ്ഘാടന മത്സരത്തിന് ബാക്കിയുള്ളത്. നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ആദ്യ മത്സരത്തില്‍ അവസാന സീസണിലെ ഫൈനലിസ്റ്റുകളായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയുടെ തിരിച്ചുവരവിനാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്. ഇന്ത്യന്‍ താരങ്ങളാവട്ടെ ആറ് മാസത്തിന് ശേഷമാണ് ഗ്രൗണ്ടിലേക്ക് തിരിച്ചെത്തുന്നത്. ആദ്യ മത്സരത്തിന് മുമ്പ് ഇരു ടീമുകളിലേയും ശ്രദ്ധിക്കേണ്ട് താരങ്ങള്‍ ആരൊക്കെയെന്ന് നോക്കാം.

രോഹിത് ശര്‍മഐപിഎല്ലിലെ മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളാണ് രോഹിത് ശര്‍മ. മുംബൈയെ നാല് കിരീടങ്ങളിലേക്ക് രോഹിത് നയിച്ചു. ഡക്കാണ്‍ ചാര്‍ജേഴ്സിന്റെ മുന്‍ താരമായ രോഹിത് 17 തവണ മാന്‍ ഓഫ് ദ മാച്ചായി. 17 തവണ മാന്‍ ഓഫ് ദി മാച്ചായപ്പോള്‍ 14 അര്‍ധ സെഞ്ചുറികള്‍ രോഹിത് നേടി. 2016ല്‍ മാത്രം നാല് തവണ് രോഹിത് കളിയിലെ മികച്ച താരമായി. നാല് തവണ മുംബൈ കപ്പുയര്‍ത്തിയപ്പോഴും ബാറ്റുകൊണ്ടും മുന്നില്‍ നിന്ന് നയിച്ചത് രോഹിത്തായിരുന്നു. 538, 482, 333, 405 എന്നിങ്ങനെയായിരുന്നു കപ്പടിച്ച വര്‍ഷങ്ങളിലെ റണ്‍വേട്ട. എന്നാല്‍ 2017, 2018 സീസണുകള്‍ രോഹിത്തിനെ സംബന്ധിച്ചിത്തോളം അത്ര മികച്ചതായിരുന്നില്ല. 188 ഐപിഎല്ലില്‍ നിന്നായി 31.6 ശരാശരിയില്‍ 4898 റണ്‍സാണ് രോഹിത് നേടിയത്.
undefined
ക്വിന്റണ്‍ ഡി കോക്ക്ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റനായ ക്വിന്റണ്‍ ഡി കോക്ക് ഓപ്പണറുടെ റോളിലാണ് കളി്ക്കുക. ടീമിന്റെ വിക്കറ്റ് കീപ്പറും അദ്ദേഹം തന്നെ. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ നിന്നാണ് ഡി കോക്ക് മുംബൈയിലെത്തിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഡല്‍ഹി കാപിറ്റല്‍സ് എന്നിവര്‍ക്ക് വേണ്ടിയും കളിച്ചു. രോഹിത്- ഡി കോക്ക് ഓപ്പണിങ് ജോഡി കഴിഞ്ഞ സീസണില്‍ വിജയകരമായിരുന്നു. 50 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നായി 30.33 ശരാശരിയില്‍ 1456 റണ്‍സാണ് സമ്പാദ്യം. ഒരു സെഞ്ചുറിയും 10 അര്‍ധ സെഞ്ചുറിയും നേടി.
undefined
കീറണ്‍ പൊള്ളാര്‍ഡ്മത്സരത്തിന്റെ ഫലം മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള താരമാണ് പൊള്ളാര്‍ഡ്. മുംബൈ ഇന്ത്യന്‍സിന്റെ നിര്‍ണായക താരമാണ് പൊള്ളാര്‍ഡ്. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സിന് കിരീടം സമ്മാനിച്ചാണ് പൊള്ളാര്‍ഡ് ഐപിഎല്ലിനെത്തുന്നത്. 148 ഐപിഎല്ലില്‍ നിന്നായി 2755 റണ്‍സും 56 വിക്കറ്റുമാണ് പൊള്ളാര്‍ഡ് നേടിയത്. 176 സിക്സാണ് പൊള്ളാര്‍ഡ് ഐപിഎല്ലില്‍ നേടിയത്.
undefined
ജസ്പ്രീത് ബൂമ്രലസിത് മലിംഗയുടെ അഭാവത്തില്‍ മുംബൈ ഇന്ത്യന്‍സിന്റെ ബൗളിങ് ഡിപ്പാര്‍ട്ട്മെന്റ് നയിക്കേമണ്ട് ചുമതല ബൂമ്രയ്ക്കാണ്. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടാന്‍ സാധ്യതയുള്ള താരങ്ങളില്‍ മുന്‍പന്തിയിലാണ് ബൂമ്ര. മുംബൈ ഇന്ത്യന്‍സിന്റെ നാല് കിരീടത്തിലും ബൂമ്രയ്ക്ക് വ്യക്തമായ പങ്കുണ്ട്. 77 ഐപിഎല്ലില്‍ നിന്ന് 82 വിക്കറ്റ് വീഴ്ത്തിയിട്ടുള്ള ബൂമ്രയുടെ മികച്ച ബൗളിങ് പ്രകടനം ഏഴ് റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ്. അവസാന സീസണില്‍ 16 മത്സരത്തില്‍ നിന്ന് 19 വിക്കറ്റാണ് താരം വീഴ്ത്തിയത്.
undefined
ഹര്‍ദ്ദിക് പാണ്ഡ്യഐപിഎല്ലിലൂടെ ഇന്ത്യന്‍ ടീമിലെത്തിയ താരമാണ് ഹാര്‍ദിക് പാണ്ഡ്യ. ടൂര്‍ണമെന്റിന്റെ സ്വഭാവം കൃത്യമായി അറിയാം. ബാറ്റെടുത്താലും പന്തെടുത്താലും മത്സരഫലത്തെ സ്വാധീനിക്കാന്‍ കെല്‍പ്പുള്ള താരമാണ് പാണ്ഡ്യ. 66 മത്സരങ്ങലില്‍ നിന്ന് 1068 റണ്‍സും 42 വിക്കറ്റുമാണ് ഹാര്‍ദിക് നേടിയത്. മൂന്ന് തവണ അര്‍ധ സെഞ്ചുറി നേടിയ താരം 68 സിക്സും സ്വന്തം പേരിലാക്കി. 2015ലാണ് മുംബൈ ടീമിലെത്തിയത്. 10 ലക്ഷം രൂപ അടിസ്ഥാനവിലയുണ്ടായിരുന്ന പാണ്ഡ്യയെ ഈ സീസണില്‍ മുംബൈ നിലനിര്‍ത്തിയത് 11 കോടി രൂപക്കാണ്.
undefined
എം എസ് ധോണിഅന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ധോണിയുടെ ക്യാപ്റ്റന്‍സിയും ബാറ്റിങ് പവറും തന്നെയാണ് ചെന്നൈ സൂപ്പര്‍ സൂപ്പര്‍ കിംഗ്‌സിന്റെ കരുത്ത്. സമ്മര്‍ദ്ദത്തിന അടിമപ്പെടാതെ കളിക്കാനുള്ള കഴിവാണ് ധോണിയെ വ്യത്യസ്തനാക്കുന്നത്. വിക്കറ്റിന് പിന്നിലെ മിന്നല്‍ നീക്കങ്ങളും ധോണിയെ മറ്റുള്ള താരങ്ങളില്‍ നിന്ന് വ്യത്യസ്തനാക്കുന്നു. 190 മത്സരങ്ങളില്‍ നിന്ന് 42.21 ശരാശരിയില്‍ 4432 റണ്‍സാണ് ധോണിയുടെ സമ്പാദ്യം. ഇതില്‍ 23 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 209 സിക്സാണ് ഐപിഎല്ലില്‍ ധോണി നേടിയത്.
undefined
ഡ്വെയ്ന്‍ ബ്രാവോമുംബൈ ഇന്ത്യന്‍സ് നിരയില്‍ കീറണ്‍ പൊള്ളാര്‍ഡിനുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മറുപടിയാണ് ഡ്വെയ്ന്‍ ബ്രാവോ. ധോണിയുടെ വിശ്വസ്തന്‍. മത്സരഫലത്തില്‍ സ്വാധീനം ചെലുത്താന്‍ കെല്‍പ്പുള്ള താരങ്ങളില്‍ പ്രധാനി. അടുത്തിടെ ടി20 ക്രിക്കറ്റില്‍ 500 വിക്കറ്റുകള്‍ പിന്നിട്ടിരുന്നു താരം. താരത്തിന്റെ സ്ലോ പന്തുകള്‍ ബാറ്റ്‌സ്മാന്മാരെ ബുദ്ധിമുട്ടിക്കും. കരീബിയന്‍ പ്രീമിയര്‍ ലീഗിലും തകര്‍പ്പന്‍ പ്രകടമായിരുന്നു ബ്രാവോയുടേത്. 134 ഐപിഎല്ലില്‍ നിന്നായി 1483 റണ്‍സും 147 വിക്കറ്റുമാണ് ബ്രാവോ ഐപിഎല്ലില്‍ നേടിയത്.
undefined
രവീന്ദ്ര ജഡേജഇത്തവണ രവീന്ദ്ര ജഡേജയ്ക്ക് നിര്‍ണായകമായ ചുമതലകള്‍ പലതും വഹിക്കാനുണ്ടാവും. സൂപ്പര്‍ താരം സുരേഷ് റെയ്‌ന പിന്മാറിയ സാഹചര്യത്തില്‍ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് ജഡേജയാണ്. അടുത്തകാലത്ത് ദേശീയ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ പുരോഗതിയുണ്ടാക്കിയ താരം കൂടിയാണ് ജഡേജ. ടീമില്‍ കോലിയുടെ വിശ്വസ്തനായി മാറാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. 170 മത്സരങ്ങളില്‍ നിന്നായി 1927 റണ്‍സും 108 വിക്കറ്റും സ്വന്തമാക്കി. മാത്രമല്ല ഫീല്‍ഡിങ്ങിലും താരം നിര്‍ണായക സാന്നിധ്യമാവും.
undefined
ഇമ്രാന്‍ താഹിര്‍ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ വെറ്ററന്‍ താരമായ ഇമ്രാന്‍ താഹിറിന് യുഎഇയിലെ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചുകള്‍ തുണയാവും. അവസാന സീസണില്‍ 26 വിക്കറ്റുകള്‍ നേടി പര്‍പ്പിള്‍ ക്യാപ്പ് നേടിയ താരമാണ് താഹിര്‍. ഹര്‍ഭജന്‍ സിംഗിന്റെ അഭാവത്തില്‍ സ്പിന്‍ വകുപ്പ് നയിക്കേണ്ട ചുമതല താഹിറിനാണ്. ഇക്കഴിഞ്ഞ കരീബിയന്‍ പ്രീമിയര്‍ ലീഗിലും മികച്ച പ്രകടനമായിരുന്നു താഹിറിന്റേത്. 5 ഐപിഎല്ലില്‍ നിന്ന് 79 വിക്കറ്റ് വീഴ്ത്തിയ താഹിറിന്റെ മികച്ച പ്രകടനം 12 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ്.
undefined
ഷെയ്ന്‍ വാട്സണ്‍39 വയസ് പൂര്‍ത്തിയായി മുന്‍ ഓസീസ് താരം ഷെയ്ന്‍ വാട്‌സണ്‍. ഓള്‍റൗണ്ടറാണെങ്കിലും ഇത്തവണ പന്തെറിയാന്‍ സാധ്യത വളരെ കുറവാണ്. ഐപിഎല്ലില്‍ വിവിധ ടീമുകള്‍ക്ക് വേണ്ടി കളിച്ചിട്ടുള്ള വാട്‌സണ്‍ 134 ഐപിഎല്ലില്‍ നിന്നായി 3575 റണ്‍സും 92 വിക്കറ്റും നേടി. നാല് സെഞ്ചുറിയും 19 അര്‍ധ സെഞ്ചുറിയും വാട്സണിന്റെ പേരിലുണ്ട്.
undefined
click me!