'ലോര്‍ഡ് ഷര്‍ദ്ദുല്‍' ലോകകപ്പ് ടീമിലെത്തിയത് ധോണി ഇഫക്‌‌ടോ? ആരാധകര്‍ പൊരിഞ്ഞ ചര്‍ച്ചയില്‍

Published : Oct 13, 2021, 08:15 PM ISTUpdated : Oct 13, 2021, 09:51 PM IST

ദുബായ്: ടി20 ലോകകപ്പിനുള്ള(T20 World Cup 2021) അന്തിമ ഇന്ത്യന്‍ ടീമിനെ(Team India) ബിസിസിഐ(BCCI) ഇന്ന് പ്രഖ്യാപിച്ചപ്പോള്‍ ഏക മാറ്റം സ്‌പിന്‍ ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലിന്(Axar Patel) പകരം പേസര്‍ ഷര്‍ദ്ദുല്‍ ഠാക്കൂറിനെ(Shardul Thakur) ഉള്‍പ്പെടുത്തിയതായിരുന്നു. ഐപിഎല്ലിലെ മികവാണ് ഷര്‍ദ്ദുലിന് തുണയായത്. അതേസമയം ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ എം എസ് ധോണി(MS Dhoni) ടീം ഇന്ത്യയുടെ ഉപദേഷ്‌ടാവായതാണ് ഷര്‍ദ്ദുലിന് തുണയായത് എന്ന് വാദിക്കുന്ന ആരാധകരുമുണ്ട്. ഷര്‍ദ്ദുല്‍ ലോകകപ്പ് ടീമിലെത്തിയത് ആഘോഷമാക്കുകയാണ് അദേഹത്തിന്‍റെയും സിഎസ്‌കെയുടേയും ആരാധകര്‍. ആരാധകരുടെ പ്രതികരണങ്ങള്‍ നോക്കാം. 

PREV
19
'ലോര്‍ഡ് ഷര്‍ദ്ദുല്‍' ലോകകപ്പ് ടീമിലെത്തിയത് ധോണി ഇഫക്‌‌ടോ? ആരാധകര്‍ പൊരിഞ്ഞ ചര്‍ച്ചയില്‍

ഡല്‍ഹി ക്യാപിറ്റല്‍സ് ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലിന് പകരമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പേസര്‍ ഷര്‍ദ്ദുല്‍ ഠാക്കൂറിനെ ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയത്. 

29

ഐപിഎല്‍ പതിനാലാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കുപ്പായത്തില്‍ 15 മത്സരങ്ങളില്‍ ഷര്‍ദ്ദുല്‍ 18 വിക്കറ്റ് നേടി. 

39

ബൗളിംഗ് ശരാശരി 27.16 ആണെങ്കില്‍ ഇക്കോണമി 8.75. മൂന്ന് വിക്കറ്റ് 28 റണ്‍സ് വിട്ടുകൊടുത്ത് വീഴ്‌ത്തിയതാണ് സീസണിലെ മികച്ച പ്രകടനം. 

49

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ബാറ്റിംഗില്‍ മികച്ച പ്രകടനം പുറത്തെടുത്തതും ഷര്‍ദ്ദുലിന് തുണയായി. ഇതോടെ 'ലോര്‍ഡ് ഷര്‍ദ്ദുല്‍' എന്ന പേര് കിട്ടിയിരുന്നു താരത്തിന്. 

59

ടി20 ലോകകപ്പ് ടീമിലെത്തിയ ശേഷം 'ലോര്‍ഡ് ഷര്‍ദ്ദുല്‍' എന്ന വിശേഷണത്തോടെയാണ് താരത്തെ ആരാധകര്‍ വരവേറ്റത്. ഇത്തരം നിരവധി ട്വീറ്റുകള്‍ കാണാം.

69

എന്നാല്‍ ഷര്‍ദ്ദുല്‍ ഠാക്കൂറിന് പുതിയ വിശേഷണം നല്‍കുകയായിരുന്നു അദേഹത്തിന്‍റെ ഐപിഎല്‍ ടീം ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ട്വിറ്ററില്‍. 

79

ചെന്നൈ നായകന്‍ എം എസ് ധോണി ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്‍റെ ഉപദേഷ്‌ടാവാണ്. ഇതാണ് ഷര്‍ദ്ദുലിന്‍റെ ഇന്ത്യന്‍ ടീം പ്രവേശനത്തിന് കാരണം എന്ന് വിശ്വസിക്കുന്നവരുമുണ്ട്. 

89

15 അംഗ ടീമില്‍ നിന്ന് പുറത്തായെങ്കിലും അക്‌സര്‍ പട്ടേല്‍ ഇന്ത്യന്‍ ടീമിനൊപ്പം സ്റ്റാന്‍ഡ്‌ ബൈ താരമായി ദുബായില്‍ തുടരും. 

99

അതേസമയം ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിനെ ഉള്‍പ്പെടുത്താത്തതിനെ വിമര്‍ശിക്കുന്നവരുമുണ്ട്. 

click me!

Recommended Stories