വെല്ലാന്‍ മറ്റൊരു നായകനുമില്ല! അപൂര്‍വ റെക്കോര്‍ഡ് കോലിക്ക് സ്വന്തം

Published : Oct 10, 2020, 10:25 PM ISTUpdated : Oct 10, 2020, 11:10 PM IST

ദുബായ്: ഐപിഎല്ലില്‍ ആര്‍സിബി നായകന്‍ കിംഗ്‌ കോലിയുടെ ബാറ്റിംഗ് വിളയാട്ടം ആരാധകര്‍ വീണ്ടും കണ്‍കുളിര്‍ക്കെ കണ്ടു. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് എതിരായ മത്സരത്തില്‍ വെടിക്കെട്ട് ഇന്നിംഗ്‌സുമായി നൃത്തമാടി കോലി. പേരുകേട്ട നായകന്‍ എം എസ് ധോണിയുടെ തന്ത്രങ്ങളെ അനായാസം മറികടന്ന ധോണി 52 പന്തില്‍ നിന്ന് നാല് വീതം ബൗണ്ടറിയും സിക്‌സറും സഹിതം 90 റണ്‍സെടുത്തു. ഇതോടെ ഐപിഎല്ലില്‍ ഒരു റെക്കോര്‍ഡും ആര്‍സിബി നായകന് സ്വന്തമായി.

PREV
111
വെല്ലാന്‍ മറ്റൊരു നായകനുമില്ല! അപൂര്‍വ റെക്കോര്‍ഡ് കോലിക്ക് സ്വന്തം

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിഗ്‌സിനെതിരെ ഒരു നായകന്‍ നേടുന്ന ഉയര്‍ന്ന സ്‌കോറിന്‍റെ റെക്കോര്‍ഡാണ് കോലി കയ്യടക്കിയത്. 
 
211

റോയല്‍ ചലഞ്ചേഴ്‌സ് ഇന്നിംഗ്‌സിലെ മൂന്നാം ഓവറിലാണ് കോലി ക്രീസിലെത്തുന്നത്. 

311

തുടക്കത്തിലെ വിക്കറ്റ് പോയി പ്രതിരോധത്തിലായ ആര്‍സിബിക്ക് 11 ഓവര്‍ പിന്നിടുമ്പോള്‍ 65 റണ്‍സ് മാത്രമായിരുന്നു അക്കൗണ്ടിലുണ്ടായിരുന്നത്. 

411

എന്നാല്‍ പിന്നീട് ആളിക്കത്തിയ കോലി ബാംഗ്ലൂരിനെ 169-4 എന്ന മികച്ച സ്‌കോറിലെത്തിച്ചു. 

511

39 പന്തില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ താരം പിന്നീടുള്ള 13 പന്തില്‍ 37 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 

611

ഐപിഎല്ലില്‍ കോലിയുടെ 39-ാം അര്‍ധ സെഞ്ചുറിയാണിന്ന് പിറന്നത്.

711

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് എതിരായ മത്സരത്തില്‍ മറ്റൊരു നേട്ടവും വിരാട് കോലിയെ തേടിയെത്തി. 
 
811

ആര്‍സിബി ജേഴ്‌സിയില്‍ കോലി ആറായിരം റണ്‍സ് പൂര്‍ത്തിയാക്കി. 

911

ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ 14-ാം ഓവറിലെ രണ്ടാം പന്തില്‍ രവീന്ദ്ര ജഡേജയെ സിംഗിളെടുത്താണ് കോലി ആറായിരം ക്ലബിലേക്ക് ചേക്കേറിയത്. 

1011

ഐപിഎല്ലിലെയും ചാമ്പ്യന്‍സ് ലീഗ് ട്വന്‍റി 20യിലെയും റണ്‍സ് കൂട്ടിച്ചേര്‍ത്താണിത്. 

1111

ഐപിഎല്ലില്‍ 183 മത്സരങ്ങളില്‍ 5635 റണ്‍സാണ് കോലിയുടെ സമ്പാദ്യം. 

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories